യൂറോപ്പ ലീഗ്: തോറ്റിട്ടും 'ചിരിച്ച്' ആഴ്‌സനല്‍.. ജയിച്ചിട്ടും 'കരഞ്ഞ്' നാപ്പോളി
ലണ്ടന്‍/ മിലാന്‍: യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് തയ്യാര്‍. പ്രമുഖ ടീമുകളെല്ലാം ടൂര്‍ണമെന്റിന്റെ അവസാന 16ല്‍ ഇടംപിടിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ ലീഗ് പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്ന നാപ്പോളിയാണ് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായ പ്രമുഖ ടീം.
ഇംഗ്ലണ്ടില്‍ നിന്നും ആഴ്‌സനല്‍, ഇറ്റലിയില്‍ നിന്നും എസി മിലാന്‍, ലാസിയോ, ജര്‍മനിയില്‍ നിന്നും ബൊറൂസ്യ ഡോട്മുണ്ട്, ഫ്രാന്‍സില്‍ നിന്നും ലിയോണ്‍, സ്‌പെയിനില്‍ നിന്നും അത്‌ലറ്റികോ മാഡ്രിഡ് എന്നിവരല്ലൊം പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.

ഗണ്ണേഴ്സിന്‍റെ തോല്‍വി സ്വീഡിഷ് ടീമിനോട്
റൗണ്ട് 32 ലെ രണ്ടാം പാദ മല്‍സരത്തില്‍ ആഴ്‌സനല്‍ സ്വീഡിഷ് ചെറുടീമായ ഒസ്റ്റെര്‍സണ്ട്‌സിനോട് ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങി. സ്വന്തം കാണികള്‍ക്കു മുന്നില്‍ 1-2നായിരുന്നു ഗണ്ണേഴ്‌സ് പരാജയപ്പെട്ടത്. മല്‍സരശേഷം കൂവലോടെയാണ് ആഴ്‌സനല്‍ ആരാധകര്‍ ടീമിനെ പരിഹസിച്ചത്. തോറ്റെങ്കിലും ഒന്നാംപാദത്തില്‍ നേടിയ 3-0ന്റെ ജയം ആഴ്‌സനലിനെ നോക്കൗട്ട് റൗണ്ടിലെത്തിച്ചു.

ലെയ്പ്ഷിഗ് വണ്ടര്‍
ജര്‍മന്‍ ലീഗ് ലെയ്പ്ഷിഗിനോടാണ് നാപ്പോളി അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങിയത്. രണ്ടാംപാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ജയിച്ചെങ്കിലും ഒന്നാംപാദത്തിലേറ്റ 1-3ന്റെ തോല്‍വി നാപ്പോളിക്കു പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു.

മറ്റു മല്‍സരഫലങ്ങള്‍
മറ്റു മല്‍സരങ്ങളില്‍ എസി മിലാന്‍ ഇരുപാദങ്ങളിലുമായി ല്യുഡോഗോറെറ്റ്‌സിനെയും (4-0) അത്‌ലറ്റിക് ബില്‍ബാവോ സ്പാര്‍ട്ടക് മോസ്‌കോയെയും (4-3) അത്‌ലറ്റികോ മാഡ്രിഡ് എഫ്‌സി കോപ്പന്‍ഹേഗനെയും (5-1) സിഎസ്‌കെഎ മോസ്‌കോ ക്രെന സ്വെഡയെയും (1-0) ബൊറൂസ്യ ഡോട്മുണ്ട് അറ്റ്‌ലാന്റയെയും (4-3) ഡയനാമോ കീവ് എഇകെയെയും (എവേ ഗോള്‍ ജയം) ലാസിയോ സ്റ്റുവ ബുക്കറെസ്റ്റിയെയും (5-2) ലോക്കോമോട്ടീവ് മോസ്‌കോ നീസിനെയും (4-2) ലിയോണ്‍ വിയ്യാറയലിനെയും (4-1) മാഴ്‌സെ ബ്രാഹയെയും (3-1) പ്ലെസന്‍ പാര്‍ട്ടിസാനെയും (3-1) സാല്‍സ്ബര്‍ഗ് റയല്‍ സോസിഡാഡിനെയും (4-3) സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ അസ്താനയെയും (6-4) സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് കെല്‍റ്റിക്കിനെയും (3-1) പരാജയപ്പെടുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications