Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ സുഹൃത്തായ ഷാരൂഖ് ഖാനെ കണ്ടുമുട്ടിയപ്പോള്‍

ലണ്ടന്‍: ആഴ്‌സണല്‍ ടീമിന്റെ ആരാധകനാണോ ഷാരൂഖ് ഖാന്‍ എന്നറിയില്ല. എന്നാല്‍ ബോളിവുഡ് ബാദ്ഷായുടെ കടുത്ത ആരാധകന്‍ ആഴ്‌സണല്‍ ടീമിലുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ മിഡ്ഫീല്‍ഡര്‍ ഗ്രാനിറ്റ് ഷാക്ക. ആ ആരാധന വ്യക്തമാക്കിക്കൊണ്ട് ഷാക്ക തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഫോട്ടോ പോസ്റ്റിയിട്ടുണ്ട്. മാഡം തുസൗഡ് മ്യൂസിയത്തില്‍ ഷാരൂഖ് ഖാന്റെ മെഴുക് പ്രതിമക്ക് സമീപം ബോളിവുഡ് താരത്തിന്റെ സ്റ്റൈലില്‍ പോസ് ചെയ്തു കൊണ്ട്.

സുഹൃത്ത് ഷാരൂഖിനൊപ്പം ഒഴിവ് സമയം ആസ്വദിക്കുന്നു എന്നായിരുന്നു സ്വിസ് താരം ഫോട്ടോക്ക് നല്‍കിയ കാപ്ഷന്‍. സ്വാന്‍സി സിറ്റിക്കെതിരെ സ്‌ട്രെയ്റ്റ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ ഷാക്കക്ക് മൂന്ന് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇതോടെയാണ് ഫ്രീ ടൈം ലഭിച്ചത് ! മത്സരങ്ങളുടെ ടെന്‍ഷനില്‍ നിന്നെല്ലാം ഒഴിഞ്ഞ് ലണ്ടന്‍ ചുറ്റിയടിക്കുന്ന വേളയിലാണ് ഷാക്ക മെഴുക് മ്യൂസിയത്തില്‍ കയറിയത്.

shahrukh

ഇവിടെ, തന്റെ ഇഷ്ടനായകന്റെ മെഴുക് പ്രതിമ കണ്ടപ്പോള്‍ ഷാക്കക്ക് ആവേശമായി. പിന്നെ ഒന്നും നോക്കിയില്ല. ക്ലിക്ക്ഡ്...അതാണീ ഫോട്ടോ....രാജ്യത്തിന് പുറത്ത് ഏറ്റവുമധികം അറിയപ്പെടുന്ന ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ഷാരൂഖ് ഖാന്‍. പാക്കിസ്ഥാനില്‍ ഷാരൂഖ് ഖാന്റെ പേരില്‍ റോഡ് ഉണ്ട്. യു എസിലും ലണ്ടനിലും കൂടുതല്‍ ആരാധകരുള്ള ബോളിവുഡ് നടനും ഷാരൂഖ് തന്നെ.

Story first published: Sunday, October 23, 2016, 12:12 [IST]
Other articles published on Oct 23, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+