Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സണലിന് അപ്രതീക്ഷിത തോല്‍വി; നാലാം സ്ഥാനത്തിന് പോരാട്ടം മുറുകും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടം മുറുകുന്നു. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് ചമ്പ്യന്‍സ് ലീഗില്‍ നേരിട്ട് യോഗ്യത ലഭിക്കുമെന്നിരിക്കെ നാല് ടീമുകളാണ് അവസാന രണ്ട് സ്ഥാനത്തിനായി പോരടിക്കുന്നത്. ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ബഹുദൂരം മുന്നിലുള്ളപ്പോള്‍ ടോട്ടനം, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി ടീമുകള്‍ മൂന്ന്, നാല് സ്ഥാനത്തിനായി കടുത്ത മത്സരത്തിലാണ്.

arsenal-everton

ഞായറാഴ്ച നടന്ന മത്സരത്തില്‍ ആഴ്‌സണല്‍ അപ്രതീക്ഷിത തോല്‍വി പിണഞ്ഞതോടെ മൂന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരമാണ് തുലച്ചത്. എവര്‍ട്ടനെതിരെ ഒരു ഗോളിനായിരുന്നു ആഴ്‌സണലിന്റെ തോല്‍വി. മത്സരത്തിന്റെ 10-ാം മിനിറ്റില്‍ ഫില്‍ ജെഗെയ്ല്‍ക്ക എവര്‍ട്ടനായി ഗോള്‍ നേടി. തോല്‍വിയോടെ 32 കളികളില്‍നിന്നും ആഴ്‌സണല്‍ 63 പോയന്റുമായി നാലാം സ്ഥാനത്താണ്. ഇത്രയും കളികളില്‍ നിന്നും 64 പോയന്റുമായി ടോട്ടനം മൂന്നാമതും 63 പോയന്റുമായി ചെല്‍സി നാലാം സ്ഥാനത്തുമുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 61 പോയന്റാണുള്ളത്.

ഇറ്റാലിയന്‍ സീരി എ യില്‍ യുവന്റസ് ചാമ്പ്യന്‍പട്ടം ഏറെക്കുറെ ഉറപ്പിച്ചപ്പോള്‍ നാപ്പോളി രണ്ടാം സ്ഥാനത്താണ്. ഞായറാഴ്ച ജെനോവയ്‌ക്കെതിരെ 1-1ന് സമനിലയില്‍ പിരിഞ്ഞെങ്കിലും നാപ്പോളിക്ക് 31 കളികളില്‍നിന്നും 64 പോയന്റുണ്ട്. 57 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള ഇന്റര്‍മിലാനും അറ്റ്‌ലാന്റയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 31 കളികളില്‍നിന്നും 84 പോയന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്താണ്.

Story first published: Monday, April 8, 2019, 11:18 [IST]
Other articles published on Apr 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+