ഉറുഗ്വേ യുവ മിഡ്ഫീല്‍ഡര്‍ ലുകാസ് ടൊറെയ്‌റ ആഴ്‌സനലിലേക്ക്
ലണ്ടന്‍: ഉറുഗ്വേ യുവ മിഡ്ഫീല്‍ഡര്‍ ലുകാസ് ടൊറെയ്‌റ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ആഴ്‌സനലിലേക്ക്. ഇറ്റാലിയന്‍ ലീഗ് ക്ലബ്ലായ സംഡോറിയയില്‍ നിന്നാണ് 22 കാരനായ താരം ഗണ്ണേഴ്‌സിലേക്ക് ചേക്കേറാനൊരുങ്ങുന്നത്.

26 മില്യണ്‍ യൂറോയ്ക്കാണ് ടൊറെയ്‌റയുടെ ആഴ്‌സനലിലേക്കുള്ള കൂടുമാറ്റം എന്നാണ് റിപോര്‍ട്ടുകള്‍. നിലവില്‍ ഉറുഗ്വേ ലോകകപ്പ് ടീമിനൊപ്പം റഷ്യയിലാണ് താരം. ലോകകപ്പിനു ശേഷം ടൊറെയ്‌റ ആഴ്‌സനലുമായി കരാര്‍ ഒപ്പുവയ്ക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെ, ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സ്വിറ്റ്‌സര്‍ലന്‍ഡ് ഡിഫന്‍ഡര്‍ സ്റ്റീഫന്‍ ലിച്ച്‌സ്റ്റെയ്‌നറെ യുവന്റസില്‍ നിന്ന് ആഴ്‌സനല്‍ തങ്ങളുടെ കൂടാരത്തിലെത്തിച്ചിരുന്നു.
Story first published: Wednesday, June 13, 2018, 17:06 [IST]
Other articles published on Jun 13, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications