Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാഞ്ചസും വാല്‍ക്കോട്ടും ഗോളടിച്ചു, ആഴ്‌സണല്‍ സമനിലക്കുരുക്കില്‍ നിന്ന് വിജയവീഥിയില്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് രക്ഷയില്ല!

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിരയിലുള്ള ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ട് ആഴ്‌സണല്‍ വിജയവഴിയില്‍ തിരിച്ചെത്തി. തുടരെ മൂന്ന് സമനിലകള്‍ക്ക് ശേഷം ആഴ്‌സണല്‍ 3-1ന് ബൗണ്‍മൗത്തിനെ കീഴടക്കി. അതേ സമയം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഹോം ഗ്രൗണ്ടില്‍ 1-1ന് വെസ്റ്റ്ഹാമിനോട് സമനിലയില്‍ കുടുങ്ങി.

പതിമൂന്ന് മത്സരങ്ങളില്‍ 28 പോയിന്റുള്ള ആഴ്‌സണല്‍ നാലാം സ്ഥാനത്തും ഇരുപത് പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആറാം സ്ഥാനത്തുമാണ്. ആഴ്‌സണലിനായി അലക്‌സിസ് സാഞ്ചസ് രണ്ട് തവണ വല ഇളക്കിയപ്പോള്‍ തിയോ വാല്‍ക്കോട്ടും ലക്ഷ്യം കണ്ടു.

sanchez-watt

രണ്ടാം മിനുട്ടില്‍ പിറകിലായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചിലൂടെ സമനില പിടിച്ചെടുക്കുകയായിരുന്നു. പോള്‍ പോഗ്ബക്ക് മഞ്ഞക്കാര്‍ഡ് കാണിച്ചതില്‍ പ്രതിഷേധിച്ച് വെള്ളക്കുപ്പി അടിച്ചുതെറിപ്പിച്ച മാഞ്ചസ്റ്റര്‍ കോച്ച് മൗറിഞ്ഞോയെ റഫറി ടച്‌ലൈനില്‍ നിന്ന് പുറത്താക്കി.

ഗോള്‍നില

വാട്‌ഫോഡ് 0-1 സ്റ്റോക്ക്

ആഴ്‌സണല്‍ 3-1 ബൗണ്‍മൗത്

മാഞ്ചസ്റ്റര്‍യുനൈറ്റഡ് 1-1 വെസ്റ്റ്ഹാം

സതംപ്ടണ്‍ 1-0 എവര്‍ട്ടന്‍

Story first published: Monday, November 28, 2016, 10:34 [IST]
Other articles published on Nov 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+