യൂറോപ്പില്‍ ആഴ്‌സണല്‍ കുതിക്കുന്നു, എവര്‍ട്ടന് തോല്‍വി, മിലാന് സമനില
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തിരിച്ചടി നേരിടുന്നതിനിടെ ആഴ്‌സണല്‍ യൂറോപ്പില്‍ പ്രതീക്ഷ ഉണര്‍ത്തുന്നു. യൂറോപ ലീഗ് ഗ്രൂപ്പ് റൗണ്ടില്‍ സെര്‍ബിയന്‍ ക്ലബ്ബ് വെന വെസ്ഡയെ മറുപടിയില്ലാത്ത ഒരു ഗോളിന് ആഴ്‌സണല്‍ തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ തുടരെ മൂന്നാം മത്സരവും ജയിച്ച് ആഴ്‌സണല്‍ ഒമ്പത് പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദിന്റെ തകര്‍പ്പന്‍ ഹെഡര്‍ ഗോളാണ് ഗണ്ണേഴ്‌സിന് ജയമൊരുക്കിയത്.
തന്റെ ടീം യഥാര്‍ഥ മികവിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുകയാണെന്നും യൂറോപ്പില്‍ മികച്ച റിസള്‍ട്ടുണ്ടാക്കുവാന്‍ കളിക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗര്‍ മത്സരശേഷം പറഞ്ഞു.

മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബ് എവര്‍ട്ടന്‍ ഹോം മാച്ചില്‍ ഫ്രഞ്ച് ക്ലബ്ബ് ലിയോണി ഹാേനോട് പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു എവര്‍ട്ടന്റെ തോല്‍വി. ഈ പരാജയം പരിശീലക സ്ഥാനത്ത് കോമാന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന സൂചനകള്‍ നല്‍കുന്നു.
എഫ് സി അസ്താന, സെനിത്, റയല്‍ സോസിഡാഡ്, ലാസിയോ, ഹോഫെന്‍ഹെയിം ക്ലബ്ബുകളും യൂറോപ ലീഗ് ഗ്രൂപ്പ് റൗണ്ടില്‍ ജയം കണ്ടു. അതേ സമയം എസി മിലാനും അത്‌ലറ്റിക്കോ ബില്‍ബാവോയും സമനിലയായി.
ഗോള്‍ നില...
എഫ് സി അസ്താന 4-0 മക്കാബി ടെല്‍ അവീവ്
സോറിയ ലുഹാന്‍സ്‌കി 2-1 ഹെര്‍ത ബെര്‍ലിന്‍
നിസെ 1-3 ലാസിയോ
വര്‍ദാര്‍ 0-6 റയല്‍ സോസിഡാഡ്
വെന വെസ്ഡ 0-1 ആഴ്‌സണല്‍
വിയ്യാറയല്‍ 2-2 സ്ലാവിയ പ്രാഗ്
ഡൈനാമോ കീവ് 2-2 യംഗ് ബോയ്‌സ്
എ സി മിലാന്‍ 0-0 എ ഇ കെ ഏതന്‍സ്
എവര്‍ട്ടന്‍ 1-2 ലിയോണ്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications