Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗണ്ണേഴ്‌സിനെ തോല്‍പ്പിക്കാനാവില്ല, കാരണം ഒലിവര്‍ ജിറൂദ് ഗോളടിക്കാനുണ്ട്, നാടകീയ നിറഞ്ഞ പോരില്‍ സമനില!

ലണ്ടന്‍: മൂന്ന് ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷം നാടകീയമായ തിരിച്ചുവരവില്‍ ആഴ്‌സണലിന് സമനില. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എ എഫ് സി ബൗണ്‍മൗത്തിനെതിരെയാണ് ആഴ്‌സണല്‍ ഗംഭീരമായ തിരിച്ചുവരവില്‍ പരാജയം ഒഴിവാക്കിയത് (3-3). ക്രിസ്റ്റല്‍പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്വാന്‍സി തോല്‍പ്പിച്ചപ്പോള്‍ സ്‌റ്റോക് സിറ്റി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വാട്‌ഫോഡിനെയും കീഴടക്കി.

ആഴ്‌സണല്‍ ടോപ് ഫോറില്‍ നിന്ന് പുറത്താകും

ആഴ്‌സണല്‍ ടോപ് ഫോറില്‍ നിന്ന് പുറത്താകും

ഇരുപത് റൗണ്ട് പൂര്‍ത്തിയാക്കിയ ആഴ്‌സണല്‍ 41 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ്. പത്തൊമ്പത് മത്സരങ്ങളില്‍ 49 പോയിന്റുള്ളചെല്‍സിയാണ് മുന്നില്‍. ലിവര്‍പൂള്‍ (44), മാഞ്ചസ്റ്റര്‍ സിറ്റി (42) രണ്ടും മൂന്നും സ്ഥാനത്ത്. അഞ്ചാം സ്ഥാനത്തുള്ള ടോട്ടനം ഹോസ്പറിന് അടുത്ത കളി ജയിച്ചാല്‍ ആഴ്‌സണലിനെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് കയറാം.

രക്ഷകനായത് ഒലിവര്‍ ജിറൂദ്

രക്ഷകനായത് ഒലിവര്‍ ജിറൂദ്

നിശ്ചിത സമയവും പിന്നിട്ട് മത്സരം ഇഞ്ചുറി ടൈമില്‍ പുരോഗമിക്കവെയാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദ് ആഴ്‌സണലിന് സമനില ഗോള്‍ നേടുന്നത്. കഴിഞ്ഞ ലീഗ് മത്സരത്തില്‍ സ്‌കോര്‍പിയന്‍ ഗോള്‍ നേടിയും ജിറൂദ് ഗണ്ണേഴ്‌സ് നിരയില്‍ തിളങ്ങിയിരുന്നു.

ആദ്യ പകുതി ബൗണ്‍മൗതിന് സ്വന്തം

ആദ്യ പകുതി ബൗണ്‍മൗതിന് സ്വന്തം

പതിനാറാം മിനുട്ടില്‍ ഡാനിയല്‍സും ഇരുപതാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ വില്‍സനും ബൗണ്‍മൗതിനെ മുന്നിലെത്തിച്ചു. അമ്പത്തെട്ടാം മിനുട്ടില്‍ ഫ്രാസറുടെ ഗോളും ആയതോടെ ഗണ്ണേഴ്‌സ് നിലംപൊത്തി.

സാഞ്ചസ് നല്‍കിയ ഊര്‍ജം

സാഞ്ചസ് നല്‍കിയ ഊര്‍ജം

ആഴ്‌സണലിന്റെ ആദ്യ ഗോള്‍ എഴുപതാം മിനുട്ടില്‍ ചിലി വിംഗര്‍ അലക്‌സിസ് സാഞ്ചസ് നേടി. ഡൈവിംഗ് ഹെഡറായിരുന്നു ഇത്. മനോഹരമായ ഗോള്‍. ഇത് നല്‍കിയ ഊര്‍ജം വലുതായിരുന്നു. പ്രീമിയര്‍ ലീഗിലെ പത്ത് എവേ മത്സരങ്ങളില്‍ ഈ സീസണില്‍ സാഞ്ചസ് നേടുന്ന പത്താം ഗോളായിരുന്നു ഇത്. മൂന്ന് അസിസ്റ്റുകളും എവേ മാച്ചില്‍ സാഞ്ചസ് നടത്തി.

ലുകാസ് പെരെസിന്റെ ഇടങ്കാലന്‍ വെടിക്കെട്ട്

ലുകാസ് പെരെസിന്റെ ഇടങ്കാലന്‍ വെടിക്കെട്ട്

എഴുപത്തഞ്ചാം മിനുട്ടില്‍ ലുകാസ് പെരെസ് തൊടുത്ത ഇടങ്കാലന്‍ വോളി ബൗണ്‍മൗതിന്റെ വല കീറിയെന്ന്പറയാം. രണ്ടാം ഗോളുമായി ആഴ്‌സണല്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു.

ചുവപ്പ് കാര്‍ഡ്

ചുവപ്പ് കാര്‍ഡ്

എണ്‍പത്തിരണ്ടാം മിനുട്ടില്‍ ഫ്രാന്‍സിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബൗണ്‍മൗതിന്റെ ആള്‍ബലം കുറച്ചു. ആഴ്‌സണലിന്റെ വിജയഗോള്‍ പിറക്കുന്നത് ഫ്രാന്‍സിസ് പുറത്തായി പത്ത് മിനുട്ടിന് ശേഷം.

Story first published: Wednesday, January 4, 2017, 10:20 [IST]
Other articles published on Jan 4, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+