ആഴ്‌സണലിന് ഒടുവില്‍ ആശ്വാസജയം; പിന്നില്‍നിന്നും തിരിച്ചെത്തി വെസ്റ്റ്ഹാമിനെ തകര്‍ത്തു
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജയമില്ലാതെ വലഞ്ഞ ആഴ്‌സണലിന് ആശ്വാസമായി ജയമെത്തി. വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ 3-1നാണ് മുന്‍ ചാമ്പ്യന്മാരുടെ ജയം. 1977നുശേഷം ആദ്യമായി മോശം പ്രകടനം കാഴ്ചവെച്ച ആഴ്‌സണല്‍ 9 മത്സരങ്ങളിലെ തോല്‍വി വരള്‍ച്ചയ്ക്കാണ് വിരാമമിട്ടത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഒരു ജയം പോലും നേടാന്‍ ടീമിന് കഴിഞ്ഞിരുന്നില്ല. ജയത്തോടെ പ്രീമിയര്‍ ലീഗില്‍ 16 കളികളില്‍ 22 പോയന്റുമായി 9-ാം സ്ഥാനത്താണ് ആഴ്‌സണല്‍.
ആദ്യ പകുതിയില്‍ ഒരു ഗോളിന് പിറകില്‍ നിന്നശേഷമാണ് ആഴ്‌സണല്‍ ജയം സ്വന്തമാക്കിയത്. ആഞ്ജലോ ഒഗ്ബന്ന(38)യിലൂടെ വെസ്റ്റ്ഹാം ആണ് ആദ്യം ലീഡെടുത്തത്. എന്നാല്‍, 9 മിനിറ്റിനുള്ളില്‍ നേടിയ മൂന്നു ഗോളുകള്‍ ആഴ്‌സണലിന് ജയം സമ്മാനിച്ചു. മാര്‍ട്ടിനെല്ലി(60), നിക്കൊളാസ് പെപ്പെ(66), ഔബമയാങ്(69) എന്നിവര്‍ ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തു.

ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന്‍ ഉനായ് എംറിയെ നേരത്തെ പുറത്താക്കിയിരുന്നു. മുന്‍താരം ഫ്രെഡ്ഡി ലങ്ബര്‍ഗിനാണ് ഇപ്പോള്‍ ടീമിന്റെ ചുമതല. നോര്‍വിച്ച് സിറ്റിയോട് 2-2ന് സമനില വഴങ്ങിയ ടീം ബ്രൈറ്റനോട് 2-1ന് തോല്‍ക്കുകയും ചെയ്തതോടെ ലങ്ബര്‍ഗിനും ആഴ്‌സണലിനെ വിജയതീരത്തെത്തിക്കാന്‍ കഴിയില്ലെന്ന ആശങ്കയുണ്ടായി. എന്നാല്‍ ഏഴ് പ്രീമിയല്‍ ലീഗ് മത്സരത്തിനൊടുവില്‍ ജയത്തോടെ തിരിച്ചെത്താന്‍ ആഴ്‌സണലിന് കഴിഞ്ഞത് വരും മത്സരങ്ങളില്‍ ടീമിന് ആത്മവിശ്വാസമേകുമെന്നാണ് പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications