പ്രീമിയര്‍ ലീഗ്: ഓസില്‍ മാസ്റ്റര്‍ക്ലാസ്...ലെസ്റ്ററിനെ കെട്ടുകെട്ടിച്ച് ആഴ്‌സനല്‍, മിന്നും ജയം

ലണ്ടന്‍: ജര്‍മനിയുടെ മുന്‍ സൂപ്പര്‍ താരം മെസൂദ് ഓസില്‍ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് പുറത്തെടുത്തപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സനലിന് തകര്‍പ്പന്‍ ജയം. ഹോംഗ്രൗണ്ടായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് മുക്കിയത്. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് ആഴ്‌സനല്‍ എതിരാളികളുടെ കഥ കഴിച്ചത്.
ഒരു ഗോള്‍ നേടുകയും മറ്റു രണ്ടു ഗോളുകള്‍ക്കു വഴിമരുന്നിടുകയും ചെയ്ത ഓസിലാണ് ആഴ്‌സനലിന്റെ ഹീറോ. 45ാം മിനിറ്റിലായിരുന്നു ഓസിലിന്റെ സമനില ഗോള്‍. 63, 66 മിനിറ്റുകളില്‍ പിയറെ എമെറിക്ക് ഓബമെയാങിന്റെ ഇരട്ടഗോളുകള്‍ക്കു ചരടു വലിച്ചതും ഓസിലായിരുന്നു. നേരത്തേ 31ാം മിനിറ്റില്‍ ബെന്‍ ചില്‍വെലിലൂടെയാണ് ലെസ്റ്റര്‍ മുന്നിലെത്തുന്നത്. ആദ്യപകുതിയില്‍ നിറംമങ്ങിയ ആഴ്‌സനല്‍ രണ്ടാം പകുതിയില്‍ അവിസ്മരണീയ പ്രകടനമാണ് പുറത്തെടുത്തത്.
വിവിധ ടൂര്‍ണമെന്റുകളിലായി ആഴ്‌സനലിന്റെ തുടര്‍ച്ചയായ പത്താമത്തെ വിജയമാണ് ലെസ്റ്ററിനെതിരേയുള്ളത്. ഈ ജയത്തോടെ ആഴ്‌സനല്‍ ലീഗില്‍ ടോപ്പ് ഫോറിലേക്കു കയറുകയും ചെയ്തു. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും ഏഴു ജയവും രണ്ടു തോല്‍വിയുമടക്കം 21 പോയിന്റുമായാണ് ആഴ്‌സനല്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി (23 പോയിന്റ്), ലിവര്‍പൂള്‍ (23), ചെല്‍സി (21) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications