Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സട്ടണ്‍ യുനൈറ്റഡിനെ വീഴ്ത്തി, ആഴ്‌സണലിന് എഫ്എ കപ്പില്‍ അടുത്ത എതിരാളി ലിങ്കണ്‍!

ലണ്ടന്‍: റീ മാച്ചില്‍ നോണ്‍ ലീഗ് ക്ലബ്ബായ സട്ടന്‍ യുനൈറ്റഡിനെ വീഴ്ത്തി ആഴ്‌സണല്‍ എഫ് എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം പിടിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഗണ്ണേഴ്‌സിന്റെ ജയം. ഇരുപത്താറാം മിനുട്ടില്‍ ലുകാസ് പെരെസ് ആണ് ആദ്യ ഗോളടിച്ചത്. രണ്ടാം ഗോള്‍ അമ്പത്തഞ്ചാം മിനുട്ടില്‍ തിയോ വാല്‍ക്കോട്ട് നേടി. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ബയേണിനോട് 5-1ന് തകര്‍ന്നു പോയ ആഴ്‌സണല്‍ നിരയില്‍ നിന്ന് വലിയ മാറ്റവുമായാണ് കോച്ച് വെംഗര്‍ ടീമിനെ ഇറക്കിയത്. ഏഴ് പേര്‍ ആദ്യ ലൈനപ്പില്‍ പുതുതായി വന്നു.

അവസരം നല്‍കിയില്ലെങ്കില്‍ ക്ലബ്ബ് വിടുമെന്ന് ഭീഷണി മുഴുക്കുന്ന ലുകാസ് പെരെസിന് ആദ്യ ലൈനപ്പില്‍ ഇടം നല്‍കി. അരമണിക്കൂറിനുള്ളില്‍ ഗോളടിച്ച് പെരെസ് അവസരം മുതലെടുക്കുകയും ചെയ്തു. തിയോ വാല്‍ക്കോട്ട് ആഴ്‌സണലിനായി നേടുന്ന നൂറാം ഗോളായിരുന്നു സട്ടണ്‍ യുനൈറ്റഡിന്റെ വലയില്‍ കയറിയത്.

suttonunited

എഫ് എ കപ്പില്‍ അഞ്ചാം റൗണ്ട് വരെ നടത്തിയ കുതിപ്പ് സട്ടണ്‍ യുനൈറ്റഡിനെ ശ്രദ്ധേയമാക്കി. ഇംഗ്ലണ്ടിലെ അഞ്ചാം ഡിവിഷനില്‍ നിലനില്‍പ്പിനായി പാടുപെടുന്ന ക്ലബ്ബാണ് സട്ടണ്‍. ചാമ്പ്യന്‍ഷിപ്പ് ക്ലബ്ബായ ലീഡ്‌സ് യുനൈറ്റഡിനെ അട്ടിമറിച്ചതും ആഴ്‌സണലിനെ ആദ്യ പാദത്തില്‍ സമനിലയില്‍ തളച്ചതുമെല്ലാം സട്ടണ്‍ യുനൈറ്റഡിന് നല്ല ഓര്‍മകളായി.


വാല്‍ക്കോട്ടിന് സെഞ്ച്വറി

വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി ആഴ്‌സണലിന് നൂറ് ഗോളുകള്‍ നേടുന്ന പതിനെട്ടാമത്തെ താരമാണ് തിയോ വാല്‍ക്കോട്ട്. എഫ് എ കപ്പില്‍ വാല്‍ക്കോട്ട് ആറ് ഗോളുകള്‍ നേടിയിട്ടുണ്ട്.

ഗണ്ണേഴ്‌സും എഫ് എ കപ്പും..

എഫ് എ കപ്പില്‍ നോണ്‍ ലീഗ് ക്ലബ്ബുകള്‍ക്കെതിരെ ആഴ്‌സണല്‍ ഇന്നേ വരെ തോറ്റിട്ടില്ല. ക്വാര്‍ട്ടറില്‍ നേരിടേണ്ടത് നോണ്‍ ലീഗ് ടീമായ ലിങ്കന്‍ സിറ്റിയെയാണ്. തുടരെ നാലാം സീസണിലും ആഴ്‌സണല്‍ എഫ് എ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. അവസാനം കളിച്ച ഇരുപത് എഫ് എ കപ്പ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് തോറ്റത്. പതിനേഴ് ജയം. രണ്ട് സമനില.

Story first published: Tuesday, February 21, 2017, 11:31 [IST]
Other articles published on Feb 21, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+