For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ആഴ്‌സണലിന്റെ മുന്നേറ്റം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ആഴ്‌സണലിന്റെ കുതിപ്പ്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മുന്‍ ചാമ്പ്യന്മാരുടെ ജയം. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലെ ആഴ്‌സണലിന്റെ ആദ്യം ജയം കൂടിയാണിത്. ജയത്തോടെ 21 കളികളില്‍നിന്നും 27 പോയന്റുമായി ആഴ്‌സണല്‍ 10-ാം സ്ഥാനത്തേക്കുയര്‍ന്നു. 31 പോയന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ജയം നേടിയിരുന്ന യുണൈറ്റഡ് ആഴ്‌സണലിന്റെ തട്ടകത്തില്‍ കളിമറന്നു. നിക്കൊളാസ് പെപ്പെയിലൂടെ 8-ാം മിനിറ്റിലാണ് ആതിഥേയര്‍ ആദ്യം ലീഡെടുത്തത്. 42-ാം മിനിറ്റില്‍ സോക്രട്ടീസിലൂടെ രണ്ടാം ഗോള്‍ നേടി. മുന്നേറ്റനിരയുടെ പോരായ്മയാണ് യുണൈറ്റഡിന് വിനയായത്. ഗോളവസരങ്ങള്‍ ഒരുക്കുന്നതില്‍ ഇരു ടീമുകളും തുല്യനിലയിലായിരുന്നെങ്കിലും യുണൈറ്റഡിന് വലകുലുക്കാനായില്ല.

arsenalvsmanchesterunited

പുതിയ പരിശീലകന്‍ മൈക്കില്‍ അര്‍ട്ടേറ്റയ്ക്കു കീഴില്‍ ചെല്‍സിയോട് 2-1ന് തോറ്റശേഷം യുണൈറ്റഡിനെ നേരിടാനിറങ്ങിയ ആഴ്‌സണലിന് ജയം ആശ്വാസമായി. ലിവര്‍പൂള്‍ ഒഴികെയുള്ള പ്രമുഖ ടീമുകളെല്ലാം പുതുവര്‍ഷദിനത്തില്‍ കളത്തിലിറങ്ങിയിരുന്നു. ചെല്‍സി സമനില വഴങ്ങിയപ്പോള്‍ ടോട്ടനം സതാംപ്ടണിനെതിരെ 1-0ത്തിന് തോല്‍വി രുചിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി 2-0ത്തിന് എവര്‍ട്ടനെ തോല്‍പ്പിച്ചു.

Story first published: Thursday, January 2, 2020, 10:04 [IST]
Other articles published on Jan 2, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+