Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സണല്‍ യുണൈറ്റഡിനെ വീഴ്ത്തി; ലിവര്‍പൂളിനും ജയം, ചെല്‍സിക്ക് സമനിലക്കുരുക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ആഴ്‌സണലിനും ലിവര്‍ പൂളിനും ജയം. അതേസമയം, ചെല്‍സി സമനിലയില്‍ കുടുങ്ങി. കരുത്തര്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ തോല്‍പ്പിച്ചത്. ലിവര്‍പൂള്‍ ബേണ്‍ലിയെ 4-2 എന്ന സ്‌കോറിന് തോല്‍പ്പിച്ചപ്പോള്‍ വോള്‍വസിനോട് ചെല്‍സി ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു.

Arsenal

സോള്‍ഷ്യര്‍ പരിശീലകനായശേഷം മികച്ച പ്രകടനം നടത്തുന്ന യുണൈറ്റഡിന് ആഴ്‌സണലിനോടുള്ള തോല്‍വി അപ്രതീക്ഷിതമായി. ഗ്രാനിറ്റ് ഷാക്ക(12), പിയറി എംറിക്ക്(69) എന്നിവരാണ് ആഴ്‌സണലിനായി ഗോള്‍ നേടിയത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന മത്സരമാണ് കാഴ്ചവെച്ചതെങ്കിലും ഫിനിഷിങ്ങിലെ പിഴവ് യുണൈറ്റഡിന് തിരിച്ചടിയായി.

മറ്റൊരു മത്സരത്തില്‍ ബേണ്‍ലിക്കെതിരെ ആധികാരിക പ്രകടനമാണ് ലിവര്‍പൂള്‍ പുറത്തെടുത്തത്. റോബര്‍ട്ടോ ഫിര്‍മീനോ(19, 67), സാദിയോ മാനെ(29, 93) എന്നിവര്‍ ടീമിനായി ഇരട്ടഗോളുകള്‍ നേടി. ആഷ്‌ലി വെസ്റ്റ് വുഡ്(6), ജൊഹാന്‍ ബെര്‍ഗ്(91) എന്നിവരാണ് ബേണ്‍ലിയുടെ ഗോള്‍ സ്‌കോറര്‍മാര്‍. ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒരു പോയന്റ് പിന്നില്‍ 73 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍.

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ചെല്‍സി അവസാന മിനിറ്റില്‍ നേടിയ ഗോളില്‍ രക്ഷപ്പെടുകയായിരുന്നു. 56-ാം മിനിറ്റില്‍ റൗള്‍ ജിമെനസ് നേടിയ ഗോളില്‍ മുന്നിലെത്തിയ വോള്‍വസിനെതിരെ ചെല്‍സി വിയര്‍ത്തുകളിച്ചെങ്കിലും 92-ാം മിനിറ്റില്‍ ഹസാര്‍ഡാണ് ടീമിനെ സമനിലയിലെത്തിച്ചത്. നിരന്തരം ആക്രമിച്ചു കളിക്കുകയും 22 ഷോട്ടുകള്‍ പായിക്കുകയും ചെയ്തിട്ടും ചെല്‍സിക്ക് ജയം സ്വന്തമാക്കാനായില്ല.

ലാ ലീഗയില്‍ റയല്‍ മാഡ്രിഡ് വല്ലാഡോളിഡിനെ തോല്‍പപ്പിച്ചു. 4-1 എന്ന സ്‌കോറിനായിരുന്നു റയലിന്റെ ജയം. റാഫേല്‍ വരാനെ(34), കരിം ബെന്‍സിമ(51, 59), ലൂക്ക മോഡ്രിച്ച്(85), കാസിമിറോ(80) എന്നിവര്‍ റയലിനായി ഗോളുകള്‍ നേടിയപ്പോള്‍ അനുര്‍ മുഹമ്മദ്(29) ആണ് വല്ലാഡോളിഡിന്റെ ഗോള്‍ സ്‌കോറര്‍. മറ്റു മത്സരങ്ങളില്‍ സെവിയ്യ(5-2)ന് റയല്‍ സോസിഡാഡിനെയും വിയ്യാറല്‍(2-0) ലെവന്റെയേയും തോല്‍പ്പിച്ചു.

Story first published: Monday, March 11, 2019, 11:35 [IST]
Other articles published on Mar 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+