Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലണ്ടന്‍ ഡെര്‍ബിയില്‍ ഷൂട്ടൗട്ട് ക്ലൈമാക്‌സ്... ചെല്‍സിയെ വീഴ്ത്തി ആഴ്‌സനല്‍

ഡുബ്ലിന്‍ (അയര്‍ലാന്‍ഡ്): ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ആഴ്‌സനലിന് വിജയം. ലണ്ടന്‍ ഡെര്‍ബിയില്‍ പ്രീമിയര്‍ ലീഗിലെ കരുത്തരായ ചെല്‍സിയെയാണ് ആഴ്‌സനല്‍ വീഴ്ത്തിയത്. ആവേശകരമായ മല്‍സരത്തില്‍ ഷൂട്ടൗട്ടിലായിരുന്നു വിജയിയെ തീരുമാനിച്ചത്.

arsenal

ലകസേറ്റ, ചെക്ക്... ഗണ്ണേഴ്‌സിന്റെ ഹീറോകള്‍

കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ആന്റോണിയോ റുഡിജെറിലൂടെ ചെല്‍സി മുന്നിലെത്തിയിരുന്നു. ചെല്‍സി വിജയത്തിലേക്ക് നീങ്ങവെ നാടകീയമായിരുന്നു ആഴ്‌സനലിന്റെ തിരിച്ചുവരവ്.

കളിതീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇഞ്ചുറിടൈമില്‍ അലെക്‌സാഡ്രെ ലകസേറ്റ ആഴ്‌സനലിനെ നാടകീയമായി ഒപ്പമെത്തിക്കുകയായിരുന്നു. 93ാം മിനിറ്റിലായിരുന്നു ലകസേറ്റയുടെ ഗോള്‍. (മല്‍സരം 1-1).

ഇതോടെ മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ അഞ്ച് ഷൂട്ടുകളും ഇരു ടീമും ലക്ഷ്യത്തിലെത്തിച്ചു. പക്ഷേ, ചെല്‍സിയുടെ അന്തകനായി മുന്‍ ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്ക് മാറുകയായിരുന്നു. ചെല്‍സിയുടെ റുബെന്‍ ലോഫ്റ്റസ് ചീക്കിന്റെ കിക്ക് ചെക്ക് സേവ് ചെയ്യുകയായിരുന്നു. ഇതോടെ ആഴ്‌സനല്‍ 6-5ന് വിജയം കൈവരിക്കുകയായിരുന്നു.


ബെന്‍ഫിക്കയ്‌ക്കെതിരേ ലിയോണിന് ജയം


പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്കയ്‌ക്കെതിരേ ഫ്രഞ്ച് ടീമായ ലിയോണ്‍ വിജയം സ്വന്തമാക്കി. ഇരു ടീമും പൊരുതി കളിച്ച മല്‍സരത്തില്‍ ലിയോണ്‍ 3-2നാണ് ബെന്‍ഫിക്കയെ പരാജയപ്പെടുത്തിയത്.

മാര്‍സെലോ ആന്‍ോണിയോ, ബെര്‍ട്രാന്‍ഡ് ട്രഹോറ, മാര്‍ട്ടിന്‍ ടെറിയര്‍ എന്നിവരാണ് ലിയോണിനു വേണ്ടി സ്‌കോര്‍ ചെയ്തത്. പിസ്സി, മാര്‍സെലോ ആന്റോണിയോ എന്നിവര്‍ ബെന്‍ഫിക്കയ്ക്കു വേണ്ടി ലക്ഷ്യംകണ്ടു.

Story first published: Thursday, August 2, 2018, 13:21 [IST]
Other articles published on Aug 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+