Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാല്‍ക്കോട്ടിനെ ആഴ്‌സണല്‍ കൈവിടുമോ ? റയല്‍ കാശെറിഞ്ഞാല്‍ സാഞ്ചസിനെ കൊടുത്തേക്കാം, ബെല്ലെറിനെ വില്‍ക്കില്ല, ആഴ്‌സണലിന്റെ ട്രാന്‍സ്ഫര്‍ നീക്കങ്ങള്‍ അറിയാം..

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറില്‍ നിന്ന് പുറത്തായ ആഴ്‌സണലിന് അടുത്ത സീസണില്‍ മുന്‍നിരയിലേക്ക് തിരിച്ചെത്തിയേ തീരൂ. എഫ് എ കപ്പ് നേടിയത് കൊണ്ട് മാത്രം പരിശീലക സ്ഥാനത്ത് ആയുസ് നീട്ടിക്കിട്ടിയ ആര്‍സെന്‍ വെംഗര്‍ക്ക് പുതിയ സീസണില്‍ പലതും തെളിയിക്കാനുണ്ട്.

അതുകൊണ്ടു തന്നെ ഇത്തവണ ട്രാന്‍സ്ഫറില്‍ അദ്ദേഹം ശ്രദ്ധിച്ച് ഇടപെടുന്നു. ആവശ്യമുള്ളവരെ ടീമിലെത്തിക്കാന്‍ കരുനീക്കങ്ങള്‍ നടത്തുന്നു. ആഴ്‌സണലിന്റെ ചില ട്രാന്‍സ്ഫര്‍ നീക്കങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു.

ആഴ്‌സണലും ബാഴ്‌സയും പോരടിക്കുന്നു..

ആഴ്‌സണലും ബാഴ്‌സയും പോരടിക്കുന്നു..

ബ്രാഗ ക്ലബ്ബിന്റെ പതിനേഴുകാരന്‍ പെഡ്രൊ നെറ്റോയെ സ്വന്തമാക്കുവാന്‍ ആഴ്‌സണലും ബാഴ്‌സയും തമ്മില്‍ പോരാട്ടം. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ പതിനേഴുകാരന്‍ പെഡ്രൊ നെറ്റോയാകാന്‍ സാധ്യതയുണ്ട്. ആഴ്‌സണല്‍ 15 ദശലക്ഷം യൂറോയാണ് ഓഫര്‍ വെച്ചത്. എന്നാല്‍, 20 ദശലക്ഷം യൂറോക്ക് മുകളിലാണ് ബ്രാഗ വിലയിട്ടിരിക്കുന്നത്. ബാഴ്‌സലോണ 17 ദശലക്ഷം യൂറോയാണ് താരത്തിന് വിലയിട്ടിരിക്കുന്നത്.

എ സി മിലാന്‍ സ്‌ട്രൈക്കര്‍ക്ക് ഓഫര്‍...

എ സി മിലാന്‍ സ്‌ട്രൈക്കര്‍ക്ക് ഓഫര്‍...

മിലാന്റെ എംബായ നിയാംഗിന് ആഴ്‌സണല്‍ ഓഫര്‍ നല്‍കാന്‍ തയ്യാറാണ്. എന്നാല്‍, എവര്‍ട്ടന്‍ 15 ദശലക്ഷം യൂറോയുടെ കരാറിന് സമ്മതിച്ചിട്ടുണ്ട്. ആഴ്‌സണലുമായി ചര്‍ച്ച നടക്കുന്നതിനാല്‍ നിയാംഗ് എവര്‍ട്ടന്റെ കരാര്‍ തത്കാലം കണ്ടില്ലെന്ന് നടിക്കുകയാണ്. ആഴ്‌സണല്‍ കൈവിട്ടാല്‍ എവര്‍ട്ടിനേക്ക് ചേക്കേറും.

വില്ലോക്ക് ആഴ്‌സണല്‍ വിടും...

വില്ലോക്ക് ആഴ്‌സണല്‍ വിടും...

ആഴ്‌സണലുമായി കരാര്‍ അവസാനിച്ച വിംഗര്‍ ക്രിസ് വില്ലോക്ക് പോര്‍ച്ചുഗലില്‍ ബെന്‍ഫിക്കയിലേക്ക് പോകുന്നു.

ഓക്‌സലാഡെ ലിവര്‍പൂളിലേക്ക് ?

ഓക്‌സലാഡെ ലിവര്‍പൂളിലേക്ക് ?

ഈജിപ്തിന്റെ മുഹമ്മദ് സാലയെ ടീമിലെത്തിച്ച ലിവര്‍പൂള്‍ ആഴ്‌സണലില്‍ നിന്ന് അലക്‌സ് ഓക്‌സലഡെ ചാംബെര്‍ലെയിനെയും ലക്ഷ്യമിടുന്നു. മുപ്പത് ദശലക്ഷം പൗണ്ടിന്റെ ട്രാന്‍സ്ഫറിനാണ് ലിവര്‍പൂള്‍ മാനേജ്‌മെന്റ് വിഭാവനം ചെയ്തിരിക്കുന്നത്. ചെല്‍സിയും ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ക്കായി രംഗത്തുണ്ട്.

വെസ്റ്റ്ഹാമിന് വാല്‍ക്കോട്ടിനെ വേണം..

വെസ്റ്റ്ഹാമിന് വാല്‍ക്കോട്ടിനെ വേണം..

ഇംഗ്ലീഷ് വിംഗര്‍ തിയോ വാല്‍ക്കോട്ടിനെ ആഴ്‌സണലില്‍ നിന്ന് സ്വന്തമാക്കാന്‍ വെസ്റ്റ്ഹാമിന് ആഗ്രഹം. ഇരുപത്തഞ്ച് ദശലക്ഷം പൗണ്ടിന്റെ ഓഫര്‍ മുന്നോട്ട് വെച്ചു. എല്ലാ മത്സരത്തിലും ആദ്യ ലൈനപ്പില്‍ ഉള്‍പ്പെടുത്താമെന്ന ഓഫറാണ് വെസ്റ്റ് ഹാം വെച്ചിരിക്കുന്നത്.

ആന്റണി മാര്‍ഷ്വലിന് പിറകെ...

ആന്റണി മാര്‍ഷ്വലിന് പിറകെ...

മൊണാക്കോയില്‍ നിന്ന് കിലിയന്‍ എംബാട്ടെ സ്വന്തമാക്കാമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റിരിക്കുന്നു. റയല്‍ മാഡ്രിഡ് എംബാപ്പെക്കായി ശക്തമായി രംഗത്തുണ്ട്. ഇതോടെ, ആഴ്‌സണല്‍ കളം മാറ്റി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ആന്റണി മാര്‍ഷ്വലിനെ ടീമിലെത്തിക്കാന്‍ ആലോചിക്കുന്നു.

 ആര്‍ദ ടുറാനെത്തുമോ മിഡ്ഫീല്‍ഡില്‍...

ആര്‍ദ ടുറാനെത്തുമോ മിഡ്ഫീല്‍ഡില്‍...

ബാഴ്‌സലോണ മിഡ്ഫീല്‍ഡര്‍ ആര്‍ദ ടുറാനെ ടീമിലെത്തിക്കാന്‍ ആഴ്‌സണല്‍ ശ്രമം. തുര്‍ക്കി താരത്തെ വില്‍ക്കാന്‍ ബാഴ്‌സ തയ്യാറാണ്. മൂന്ന് വര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് ബാഴ്‌സ ടുറാനെ ഒഴിവാക്കുന്നത്. ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാനും ടുറാന് വേണ്ടി രംഗത്തുണ്ട്.

 അലക്‌സിസിന് വേണ്ട് റയല്‍...

അലക്‌സിസിന് വേണ്ട് റയല്‍...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്‌പെയിന്‍ വിടാനാലോചിക്കുകയാണ്. സൂപ്പര്‍സ്റ്റാറിനെ പിടിച്ചു നിര്‍ത്താന്‍ സാധിക്കാതെ വന്നാല്‍ റയലിന് അതേ മികവിലുള്ള താരത്തെ കണ്ടെത്തണം. നിലവില്‍ തകര്‍പ്പന്‍ ഫോമിലുള്ള സ്‌ട്രൈക്കര്‍ ചിലിയുടെ അലക്‌സിസ് സാഞ്ചസാണ്. ആഴ്‌സണലിന്റെ ഗോള്‍ മെഷീന്‍. റയല്‍ സാഞ്ചസിനെ നോട്ടമിട്ടു കഴിഞ്ഞു.

ബെല്ലെറിനെ വില്‍ക്കില്ല...

ബെല്ലെറിനെ വില്‍ക്കില്ല...

ബാഴ്‌സലോണ ആഴ്‌സണലില്‍ നിന്ന് അതിവേഗ വിംഗറായ ഹെക്ടര്‍ ബെല്ലെറിനെ റാഞ്ചാന്‍ വട്ടമിട്ട് പറക്കുകയാണ്. റൈറ്റ് ബാക്കില്‍ ബെല്ലെറിനെ കൂടിയേ തീരു എന്ന നിലക്കാണ് കാറ്റലന്‍ ക്ലബ്ബ്. യുവതാരത്തെ വില്‍ക്കാന്‍ വെച്ചിട്ടില്ലെന്ന ബോര്‍ഡ് ആഴ്‌സണല്‍ തൂക്കിക്കഴിഞ്ഞു.

Story first published: Monday, June 26, 2017, 12:29 [IST]
Other articles published on Jun 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+