Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ ലീഗ്: മുന്‍തൂക്കം കൈവിട്ട് ആഴ്‌സനല്‍; 10 പേരുമായി പൊരുതി അത്‌ലറ്റികോ, ആദ്യപാദം ബലാബലം

ലണ്ടന്‍: ഇംഗ്ലീഷ് ഗ്ലാമര്‍ ടീമായ ആഴ്‌സനലും സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റികോ മാഡ്രിഡും നേര്‍ക്കുനേര്‍വന്ന ആവേശപ്പോര് സമനിലയില്‍. യൂറോപ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഒന്നാംപാദ സെമി ഫൈനലിലാണ് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം നിന്നത്. ആഴ്‌സനലിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 10 പേരുമായി പൊരുതി അത്‌ലറ്റികോ സമനില പിടിക്കുകയായിരുന്നു. ഇതോടെ അത്‌ലറ്റികോയുടെ തട്ടകത്തില്‍ അടുത്ത മാസം മൂന്നിന് നടക്കുന്ന രണ്ടാംപാദ സെമി ഫൈനല്‍ ഇരു ടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായി. എവേ ഗോളിന്റെ പിന്‍ബലം ഹോംഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാംപാദത്തില്‍ അത്‌ലറ്റികോയ്ക്ക് നേരിയ മേല്‍ക്കൈ നല്‍കും.

കളി തുടങ്ങി 10 മിനിറ്റുകള്‍ക്കിടെ രണ്ട് മഞ്ഞക്കാര്‍ഡ് ലഭിച്ചതാണ് അത്‌ലറ്റികോ പ്രതിരോധതാരം സിമെ വിര്‍സാക്കോയ്ക്ക് വിനയായത്. ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ പിന്നീടുള്ള 80 മിനിറ്റുകള്‍ 10 പേരായി അത്‌ലറ്റികോ ചുരുങ്ങുകയായിരുന്നു. ഗോള്‍രഹിതമായ ഒന്നാംപകുതിക്കു ശേഷമാണ് മല്‍സരത്തിലെ രണ്ട് ഗോളും പിറന്നത്. 61ാം മിനിറ്റില്‍ അലെക്‌സാന്‍ഡ്രെ ലകസെറ്റയിലൂടെ ഗണ്ണേഴ്‌സാണ് കളിയിലെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍, 82ാം മിനിറ്റില്‍ ആന്റോയിന്‍ ഗ്രീസ്മാനിലൂടെ അത്‌ലറ്റികോ മല്‍സരത്തിലെ സമനില ഗോള്‍ തിരിച്ചടിക്കുകയായിരുന്നു. മല്‍സരത്തിലുടനീളം ഗണ്ണേഴ്‌സിനായിരുന്നു ആധിപത്യം.

europaleague

പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും മുന്നിലായിരുന്നെങ്കിലും ഫിനിഷിങില്‍ ആഴ്‌സനല്‍ പരാജയപ്പെടുകയായിരുന്നു. 76 ശതമാനം മല്‍സരത്തില്‍ പന്ത് നിയന്ത്രിച്ച ആഴ്‌സനല്‍ ലക്ഷ്യം കാണാനായി എട്ടു തവണ നിറയൊഴിച്ചെങ്കിലും ഒരു തവണ മാത്രമാണ് പന്ത് അത്‌ലറ്റികോ ഗോള്‍വലയ്ക്കുള്ളില്‍ കയറിയത്. ടൂര്‍ണമെന്റിലെ മറ്റൊരു സെമി ഫൈനലിലെ ഒന്നാംപാദത്തില്‍ ഫ്രഞ്ച് ക്ലബ്ബായ മാഴ്‌സല്ലെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഓസ്ട്രിയയില്‍ നിന്നുള്ള റെഡ് ബുള്‍ സാല്‍സ്ബര്‍ഗിനെ പരാജയപ്പെടുത്തി.

Story first published: Friday, April 27, 2018, 15:29 [IST]
Other articles published on Apr 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+