Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സനലിനും ടോട്ടനത്തിനും ജയത്തോടെ പുതുവര്‍ഷത്തുടക്കം... സിറ്റിയെ പിന്തള്ളി സ്പര്‍സ് രണ്ടാമത്

1

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ പുതുവര്‍ഷം മിന്നുന്ന ജയത്തോടെ ആഴ്‌സനലും ടോട്ടനം ഹോട്‌സ്പറും ആഘോഷിച്ചു. ഹോം മാച്ചില്‍ ആഴ്‌സനല്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു ഫുള്‍ഹാമിനെ മുക്കിയപ്പോള്‍ എവേ മല്‍സരത്തില്‍ ടോട്ടനം 3-0നു കാര്‍ഡിഫ് സിറ്റിയെ തകര്‍ത്തുവിടുകയായിരുന്നു. മറ്റൊരു കളിയില്‍ ലെസ്റ്റര്‍ സിറ്റി 1-0നു എവര്‍ട്ടനെ പരാജയപ്പെടുത്തി.

കാര്‍ഡിഫിനെതിരേ അവരുടെ മൈതാനത്ത് അരമണിക്കൂര്‍ പിന്നിടുമ്പോഴേക്കും മൂന്നു തവണ വല കുലുക്കി ടോട്ടനം വിജയമുറപ്പിച്ചിരുന്നു. ഹാരി കെയ്ന്‍ (മൂന്നാം മിനിറ്റ്), ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ (12), സണ്‍ ഹ്യുങ് മിന്‍ (26) എന്നിവരാണ് സ്പര്‍സിന്റെ സ്‌കോറര്‍മാര്‍. ഈ വിജയത്തോടെ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി ടോട്ടനം ലീഗില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. സ്പര്‍സിന് 48ഉം ഒരു മല്‍സരം കുറച്ചുകളിച്ച സിറ്റി 47 പോയിന്റുമായി മൂന്നാമതാണ്. ഇന്നു രാത്രി ലിവര്‍പൂളിനെതിരായ കളിയില്‍ ജയിക്കാനായാല്‍ സിറ്റിക്കു രണ്ടാംസ്ഥാനം തിരിച്ചുപിടിക്കാന്‍ സാധിക്കും.

ഫുള്‍ഹാമിനെതിരായ കളിയില്‍ നാലു വ്യത്യസ്ത താരങ്ങളാണ് ആഴ്‌സനലിനു വേണ്ടി സ്‌കോര്‍ ചെയ്തത്. ഗ്രാനിത് സാക്ക (25ാം മിനിറ്റ്), അലെക്‌സാണ്ടര്‍ ലക്കാസറ്റെ (55), ആരണ്‍ റെംസി (79), പിയറെ എമെറിക് ഓബമെയാങ് (83) എന്നിവരാണ് ഗണ്ണേഴ്‌സിന്റെ സ്‌കോറര്‍മാര്‍. ഫുള്‍ഹാമിന്റെ ആശ്വാസഗോള്‍ 69ാം മിനിറ്റില്‍ അബൂബക്കര്‍ കമാറയുടെ വകയായിരുന്നു.

Story first published: Wednesday, January 2, 2019, 9:49 [IST]
Other articles published on Jan 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+