Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പ ലീഗ്: മിന്നും ജയവുമായി ആഴ്‌സനല്‍, മിലാന്‍, അത്‌ലറ്റികോ... നാപ്പോളിക്ക് അടിതെറ്റി

ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ആദ്യപാദ പ്രീക്വാര്‍ട്ടര്‍ ഫൈനലുകളില്‍ നാപ്പോളിയൊഴികെയുള്ള പ്രമുഖ ടീമുകള്‍ക്കെല്ലാം മികച്ച ജയം. ആഴ്‌സനല്‍, എസി മിലാന്‍, അത്‌ലറ്റികോ മാഡ്രിഡ്, ബൊറൂസ്യ ഡോട്മുണ്ട്, മാഴ്‌സെ എന്നിവരെല്ലാം തകര്‍പ്പന്‍ ജയമാണ് നേടിയത്. എവേ മല്‍സരത്തില്‍ ആഴ്‌സനല്‍ 3-0ന് ഒസ്റ്റെര്‍സണ്ട്‌സ് എഫ്‌കെയെയാണ് തുരത്തിയത്. നാക്കോ മോണ്‍റിയാലിന്റെയും മെസൂദ് ഓസിലിന്റെയും ഗോളുകള്‍ക്കൊപ്പം സോട്രോയിസിന്റെ സെല്‍ഫ് ഗോളും ആഴ്‌സനല്‍ ജയത്തിന് ആധികാരികത നല്‍കി.

1

മറ്റൊരു എവേ മല്‍സരത്തില്‍ മിലാന്‍ ഇതേ സ്‌കോറിനു ല്യുഡോഗോറെറ്റ്‌സിനയാണ് തോല്‍പ്പിച്ചത്. പാട്രിക് ക്രോറ്റോണ്‍, റിക്കാര്‍ഡോ റോഡ്രിഗസ്, ഫാബിയോ ബോറിനി എന്നിവരാണ് ടീമിന്റെ സ്‌കോററര്‍മാര്‍. ഹോം മാച്ചില്‍ മാഴ്‌സെ ഇതേ സ്‌കോറിനു തന്നെ ബ്രാഹയെ പരാജയപ്പെടുത്തി.

2

എഫ്‌സി കോപ്പന്‍ഹേഗനെതിരേ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു അത്‌ലറ്റികോ മാഡ്രിഡിന്റെ വിജയം. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു അത്‌ലറ്റികോയുടെ തിരിച്ചടി. സാള്‍ ഇഗ്വസ്, കെവിന്‍ ഗമെയ്‌റോ, അന്റോണിയോ ഗ്രീസ്മാന്‍, വിറ്റോലോ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ബൊറൂസ്യ ഡോട്മുണ്ട് 3-2ന് അറ്റ്‌ലാന്റയെ കീഴടക്കുകയായിരുന്നു.

3

അതേസമയം, ഇറ്റലിയില്‍ മികച്ച ഫോമില്‍ കളിക്കുന്ന നാപ്പോളിയെ ജര്‍മന്‍ ടീം ലെയ്പ്ഷിഗാണ് അട്ടിമറിച്ചത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു നാപ്പോളിയുടെ മൈതാനത്ത് ജര്‍മന്‍ ക്ലബ്ബിന്റെ വിജയം. 52ാം മിനിറ്റില്‍ ആദം ഒനുസിന്റെ ഗോളില്‍ നാപ്പോളി അക്കൗണ്ട് തുറന്നെങ്കിലും ടിമോ വെര്‍ണറുടെ ഇരട്ടഗോളും ബ്രൂമയുടെ ഗോളും ലെയ്പ്ഷിഗിനെ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.

Story first published: Friday, February 16, 2018, 8:55 [IST]
Other articles published on Feb 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+