Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റഫറി അര്‍ജന്റീനയ്‌ക്കൊപ്പം നിന്നു!! പെനല്‍റ്റി പോലും നിഷേധിച്ചു, തുറന്നടിച്ച് റോഡ്രിഗസ്

കഴിഞ്ഞ വര്‍ഷത്തെ കോപ്പാ അമേരിക്ക ഫൈനലില്‍ റഫറി അര്‍ജന്റൈന്‍ ടീമിനു പിന്തുണ നല്‍കിയെന്ന ഗുരുതരമായ ആരോപണമുന്നയിച്ചിരിക്കുകയാണ് കൊളംബിയന്‍ സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസ്. തങ്ങള്‍ക്കു അനുകൂലമായ പെനല്‍റ്റി പോലും റഫറി അനുവദിച്ചില്ലെന്നും താരം തുറന്നടിക്കുന്നു. നിശ്ചിത സമയത്തു ഗോള്‍രഹിതമായി പിരിഞ്ഞ മല്‍സരത്തില്‍ അധിക സമയത്തു ലൊറ്റാറോ മാര്‍ട്ടിനസ് നേടിയ ഏക ഗോളിനാണ് 1-0ന്റെ വിജയവുമായി അര്‍ജന്റീന 16ാമത് കോപ്പാ അമേരിക്കയില്‍ മുത്തമിട്ടത്.

അര്‍ജന്റീനയ്‌ക്കെതിരേ അന്നു പെനല്‍റ്റിയിലൂടെ കൊളംബിയ ഗോള്‍ നേടേണ്ടതായിരുന്നുവെന്നും പക്ഷെ റഫറി അതു നിഷേധിച്ചതിനാല്‍ ജയവും കൈവിട്ടു പോയെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് റോഡ്രിഗസ്. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് താരം ഗുരുതരമായ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

james rodriguez

കിരീടം ആഗ്രഹിച്ചിരുന്നു

കഴിഞ്ഞ വര്‍ഷത്തെ കോപ്പാ അമേരിക്ക ഞങ്ങളെ സംബന്ധിച്ച് വളരെ മികച്ചതു തന്നെയായിരുന്നു. തീര്‍ച്ചയായും കിരീടം നേടാന്‍ തന്നെയാണ് ഞങ്ങളും ആഗ്രഹിച്ചത്. പക്ഷെ ബാഹ്യമായ ചില കാരണങ്ങളാണ് ഞങ്ങള്‍ക്കു ചാംപ്യന്‍മാരാവാന്‍ സാധിച്ചില്ല.

അന്നു റഫറി അര്‍ജന്റീനയെ അനുകൂലിച്ചതായിട്ടാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം ഞങ്ങള്‍ക്കു പെനല്‍റ്റികളും നല്‍കിയില്ല. എന്റെ അഭിപ്രായത്തില്‍ അവയിലൊന്ന് ക്ലിയര്‍ പെനല്‍റ്റി തന്നെ ആയിരുന്നുവെന്നും ജെയിംസ് റോഡ്രിഗസ് വ്യക്തമാക്കി. അമേരിക്ക ആതിഥേയത്വം വഹിച്ച കഴിഞ്ഞ കോപ്പയിലെ സര്‍പ്രൈസ് ടീമായിരുന്നു അര്‍ജന്റീന.

കിരീട ഫേവറിറ്റുകളിലൊന്നായ ബ്രസീല്‍, കരുത്തരായ പരാഗ്വേ, കോസ്റ്ററിക്ക എന്നിവരുള്‍പ്പെട്ട ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ കൊളംബിയക്കായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പാനമയെ 5-0നു മുക്കിയ കൊളംബിയ പിന്നീട് സെമി ഫൈനലില്‍ ഉറുഗ്വേയെ 1-0നും വീഴ്ത്തിയാണ് ഫൈനലിലേക്കു മുന്നേറിയത്.

Take a Poll

അര്‍ജന്റീനയും കൊളംബിയയും തമ്മിലുള്ള കലാശപ്പോര് അക്ഷരാര്‍ഥത്തില്‍ ഇഞ്ചോടിഞ്ച് തന്നെയായിരുന്നു. 90 മിനിറ്റ് കഴിഞ്ഞപ്പോഴും ഗോള്‍ വീഴാതിരുന്നതോടെ കളി അധികസമയത്തേക്കു കടന്നു. വിജയകളെ തീരുമാനിക്കാന്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടി വന്നേക്കുമെന്നു ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് 122ാം മിനിറ്റില്‍ ലൊറ്റാറോയുടെ ഗോള്‍ കൊളംബിയയുടെ ഹൃദയം തകര്‍ത്തത്. ഇതോടെ ഫിഫ ലോകകപ്പിനു പിന്നാലെ കോപ്പയിലും അര്‍ജന്റീന മുത്തമിടുകയും ചെയ്തു.

ARGENTINA

റോഡ്രിഗസിനെ സംബന്ധിച്ച് വളരെ മികച്ച ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്. ഗോളടിച്ചും അടിപ്പിച്ചും കൊളംബിയയുടെ കുതിപ്പില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ താരത്തിനായിരുന്നു. ആറു മല്‍സരങ്ങളില്‍ ഒരു ഗോളടിച്ച റോഡ്രിഗസ് ആറു അസിസ്റ്റുകളും നല്‍കിയിരുന്നു. ഇതോടെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

എന്നാല്‍ അര്‍ജന്റൈന്‍ ക്യാപ്റ്റനും ഇതിഹാസവുമായ ലയണല്‍ മെസ്സിക്കു അത്ര മികച്ച പ്രകടനം ടൂര്‍ണമെന്റില്‍ പുറത്തെടുക്കാനും സാധിച്ചില്ല. അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒരു ഗോളടിച്ച അദ്ദേഹത്തിനു ഒരു അസിസ്റ്റും മാത്രമേ നല്‍കാനായുള്ളൂ. കൊളംബിയയുമായുള്ള ഫൈനലിനിടെ മെസ്സിയുടെ കണംകാലിനു പരിക്കേല്‍ക്കുകയും ഇതേ തുടര്‍ന്നു 66ാം മിനിറ്റില്‍ കളിയില്‍ നിന്നും പിന്‍മാറേണ്ടിയും വന്നിരുന്നു.

Story first published: Monday, March 17, 2025, 20:12 [IST]
Other articles published on Mar 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+