For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സിയുടെ മടങ്ങിവരവില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് വെനസ്വല; ചിലിക്കും തോല്‍വി

അര്‍ജന്റീനയെ അട്ടിമറിച്ച് വെനസ്വല | Oneindia Malayalam

മാഡ്രിഡ്: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ മത്സരത്തില്‍ ടീമിന് ഞെട്ടിക്കുന്ന തോല്‍വി. ദുര്‍ബലരായ വെനസ്വലയാണ് അര്‍ജന്റീനയെ 3-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചത്. ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് വെനസ്വല അര്‍ജന്റീനയെ തോല്‍പ്പിക്കുന്നത്. മത്സരത്തില്‍ എതിരാളിയേക്കാള്‍ ആധിപത്യം പുലര്‍ത്തിയിട്ടും അര്‍ജന്റീനയ്ക്ക് ജയിക്കാനായില്ല.

മത്സരം തുടങ്ങി ആറാം മിനിറ്റില്‍ തന്നെ സൊളൊമന്‍ റോന്‍ഡന്‍ അര്‍ജന്റീനയുടെ വലയില്‍ പന്തെത്തിച്ച് വെനസ്വലയ്ക്ക് ലീഡ് നല്‍കി. ആദ്യപകുതി അവസാനിക്കാന്‍ ഒരു മിനിറ്റു ശേഷിക്കെ ജോണ്‍ മുറില്ലോയിലൂടെ ടീം ലീഡുയര്‍ത്തി. 59-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസിലൂടെ അര്‍ജന്റീന ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും 75-ാം മിനിറ്റില്‍ ജോസഫ് മാര്‍ട്ടിനസ് വെനസ്വലയുടെ ജയമുറപ്പിച്ച മൂന്നാംഗോള്‍ നേടി.

messi

ലോകകപ്പിനുശേഷം ആദ്യമായി ദേശീയ ടീമിലെത്തിയ മെസ്സിക്ക് ഗോള്‍ നേടാനായില്ല. 90 മിനിറ്റും കളത്തിലുണ്ടായിരുന്ന താരത്തിന് പരിക്കുണ്ടെന്ന് പിന്നീട് അധികൃതര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് അടുത്തയാഴ്ച മൊറോക്കോയ്ക്ക് എതിരെ നടക്കുന്ന സൗഹൃദ മത്സരത്തില്‍ മെസ്സി കളിക്കില്ല. കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് തയ്യാറെടുക്കുന്ന അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടിയാണ് തോല്‍വി.

മറ്റു സൗഹൃദ മത്സരങ്ങളില്‍ ചിലിയെ മെക്‌സിക്കോ 3-1ന് തോല്‍പ്പിച്ചു. ഗ്വാട്ടിമാല(1-0)കോസ്‌റ്റോറിക്ക, പെറു(1-0) പരാഗ്വെ, യുഎസ്എ(1-0) ഇക്വഡോര്‍, കൊളംബിയ(1-0) ജപ്പാന്‍, സൗത്ത് കൊറിയ(1-0)ബൊളീവിയ എന്നിങ്ങനെയാണ് മറ്റു മത്സര ഫലങ്ങള്‍. ശനിയാഴ്ച ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ബ്രസീല്‍ പനാമയെ നേരിടും.

Story first published: Saturday, March 23, 2019, 10:20 [IST]
Other articles published on Mar 23, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+