Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പയില്‍ അര്‍ജന്റീനയ്ക്ക് ചില കണക്കുകള്‍ തീര്‍ക്കാനുണ്ട്; ചിലിയുമായി ഇന്ന് ലൂസേഴ്‌സ് ഫൈനല്‍

സാവോ പോളോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കഴിഞ്ഞ രണ്ടുതവണയും ഫൈനലില്‍ ഏറ്റുമുട്ടിയ അര്‍ജന്റീന ചിലി പോരാട്ടം ഇത്തവണ ലൂസേഴ്‌സ് ഫൈനലില്‍. ശനിയാഴ്ച രാത്രി 12.30 നടക്കുന്ന മത്സരത്തില്‍ മൂന്നാം സ്ഥാനത്തിനായി ഇരു ടീമുകളും ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ വരികയാണ്. രണ്ടുതവണയും ഫൈനലില്‍ തോല്‍പ്പിച്ചതിന്റെ കണക്കുതീര്‍ക്കാന്‍ അര്‍ജന്റീന ഒരുങ്ങുമ്പോള്‍ മൂന്നാം സ്ഥാനം നേടാമെന്ന പ്രതീക്ഷയിലാണ് ചിലി.

കടുത്ത പോരാട്ടത്തില്‍ അര്‍ജന്റീന സെമിയില്‍ ബ്രസീലിനോട് തോറ്റത്. എകപക്ഷീയമായ രണ്ടുഗോളുകള്‍ക്കായിരുന്നു തോല്‍വിയെങ്കിലും പെനാല്‍റ്റി വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. രണ്ട് പെനാല്‍റ്റികള്‍ റഫറിയുടെ പിഴവില്‍ നഷ്ടമായെന്ന അര്‍ജന്റീനയുടെ പരാതി ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പരിശോധിച്ചുവരികയാണ്. റഫറിക്കെതിരെ നടപടിയെടുക്കണമെന്നാണ് അര്‍ജന്റീനയുടെ ആവശ്യം.

argentinavschile

അതേസമയം, ഹാട്രിക് കിരീടമോഹവുമായെത്തിയ ചിലിയെ പെറു സെമിയില്‍ അട്ടിമറിക്കുകയായിരുന്നു. മൂന്നു ഗോളുകള്‍ക്കായിരുന്നു പെറുവിന്റെ ജയം. അര്‍ട്യൂറോ വിദാല്‍, ഗാരി മെദല്‍, അലക്‌സി സാഞ്ചസ് എന്നിവര്‍ അവസാനത്തെ കോപ്പ മത്സരത്തിനാണ് ഇറങ്ങുന്നത്. അര്‍ജന്റീനയ്‌ക്കെതിരെ രണ്ട് ഫൈനലുകളില്‍ നേടിയ വിജയം ആത്മവിശ്വാസത്തോടെ കളിക്കാന്‍ ചിലിക്ക് തുണയാകും.

ലയണല്‍ മെസ്സിയും സംഘവും ജയത്തോടെ തലയുയര്‍ത്തി ബ്രസീലില്‍ നിന്നും മടങ്ങാനാകും ശ്രമം. സെര്‍ജിയോ അഗ്യൂറോ, ലൗട്ടാരോ മാര്‍ട്ടിനസ്, യുവാന്‍ ഫോയ്ത് തുടങ്ങിയ കളിക്കാരെല്ലാം ലൂസേഴ്‌സ് ഫൈനലിലും അണിനിരക്കും. പരിശീലകന്‍ ലയണല്‍ സ്‌കലോനിയുടെ മികവ് സെമിയില്‍ തെളിഞ്ഞതാണ്. സ്‌കലോനിക്ക് കീഴില്‍ മികച്ച കളി പുറത്തെടുക്കാന്‍ കഴിയുമെന്നാണ് അര്‍ജന്റീനയുടെ പ്രതീക്ഷ.

Story first published: Saturday, July 6, 2019, 12:51 [IST]
Other articles published on Jul 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+