ലോസ് ആഞ്ചലസ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനില. ചിലിയാണ് അര്‍ജന്റീനയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. കോപ്പ അമേരിക്ക വിവാദ ലൂസേഴ്സ് ഫൈനലിനുശേഷം ഇരു ടീമുകളും ആദ്യമായി നേര്‍ക്കുനേര്‍വന്ന മത്സരത്തില്‍ രണ്ട് ടീമുകള്‍ക്കും ഗോളടിക്കാന്‍ കഴിഞ്ഞില്ല. സൂപ്പര്‍താരം ലയണല്‍ മെസ്സി മത്സരത്തില്‍ കളിക്കാനിറങ്ങിയില്ല. പൗലോ ഡിബാലയാണ് മെസ്സിക്കു പകരമിറങ്ങിയത്.
സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്കിയ അര്‍ജന്റീന യുവകളിക്കാര്‍ക്ക് പ്രാധാന്യം നല്‍കിയാണ് ആദ്യ ഇലവനെ കളത്തിലിറക്കിയത്. അലക്സി സാഞ്ചസ് ഉള്‍പ്പെടെയുള്ള പ്രമുഖരുമായിറങ്ങിയ ചിലിയേക്കാള്‍ കൂടുതല്‍ അവസരങ്ങളുണ്ടാക്കിയെടുത്തത് അര്‍ജന്റീനയാണ്. 13 തവണ എതിര്‍ഗോള്‍മുഖം ലക്ഷ്യമാക്കാന്‍ അര്‍ജന്റീനയ്ക്കു കഴിഞ്ഞു. അഞ്ച് ഷോട്ടുകള്‍ മാത്രമാണ് ചിലി പായിച്ചത്. ബുധനാഴ്ച മെക്സിക്കോയുമായാണ് അര്‍ജന്റീനയുടെ അടുത്ത സൗഹൃദ മത്സരം.
അഫ്ഗാനിസ്ഥാന് ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി വിരമിക്കല്‍ പ്രഖ്യാപിച്ചു
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ പെറുവും ഇക്വഡോറും ഏറ്റുമുട്ടിയ മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ ഒരു ഗോളിന് ജയിച്ചു. കോപ്പ അമേരിക്കയില്‍ ഫൈനലിലെത്തി അത്ഭുതം കാട്ടിയ പെറുവിന് സൗഹൃദ മത്സരത്തില്‍ മികവുകാട്ടാനായില്ല. 47-ാം മിനിറ്റില്‍ കാസ്റ്റിലോയാണ് ഗോള്‍ സ്കോറര്‍. ഹോണ്ടുറാസ് പ്യൂട്ടോറിക്കയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കും തോല്‍പ്പിച്ചു. ശനിയാഴ്ച ബ്രസീലും കൊളംബിയയും തമ്മില്‍ ഏറ്റുമുട്ടും.