Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്ലാസിക്ക് കഴിഞ്ഞു, അര്‍ജന്റീന വീണ്ടുമിറങ്ങുന്നു... ഇനി മെക്‌സിക്കോ, രണ്ടു തവണ നേര്‍ക്കുനേര്‍

ബ്യൂണസ് ഐറിസ്: ചിരവൈരികളായ ബ്രസീലിനെതിരായ ക്ലാസിക് പോരാട്ടത്തിനു ശേഷം ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീന വീണ്ടുമിറങ്ങുന്നു. അടുത്ത മാസം രണ്ടു സൗഹൃദ മല്‍സരങ്ങളിലാണ് അര്‍ജന്റീന കളിക്കുന്നത്. രണ്ടു കളികളിലും കോണ്‍കകകാഫ് മേഖലയിലെ കരുത്തുറ്റ ടീമായ മെക്‌സിക്കോയുമായാണ് അര്‍ജന്റീന കൊമ്പുകോര്‍ക്കുന്നത്. രണ്ടു കളികള്‍ക്കും വേദിയാവുക മെക്‌സിക്കോയാണ്. നവംബര്‍ 17, 20 തിയ്യതികളിലാണ് മല്‍സരങ്ങള്‍. ഈ വര്‍ഷം അര്‍ജന്റീനയുടെ അവസാന മല്‍സരങ്ങള്‍ കൂടിയാണിത്.

1

അര്‍ജന്റീന- മെക്‌സിക്കോ പോരാട്ടത്തിന്റെ വേദികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. നവംബര്‍ 17ന് കോര്‍ഡോബയിലാണ് ആദ്യ മല്‍സരം. രണ്ടാമത്തെ മല്‍സരം മൂന്നു ദിവസങ്ങള്‍ക്കു ശേഷം മെന്‍ഡോസയില്‍ നടക്കും. സൗദി അറേബ്യയിലാണ് കഴിഞ്ഞ രണ്ടു സൗഹൃദ മല്‍സരങ്ങളും അര്‍ജന്റീന കളിച്ചത്. ഇറാഖിനെ 4-0ന് തകര്‍ത്തു കൊണ്ട് തുടങ്ങിയ അവര്‍ ക്ലാസിക്കില്‍ ബ്രസീലിനോട് ഏകപക്ഷീമായ ഒരു ഗോളിന് കീഴടങ്ങുകയായിരുന്നു.

ലോകകപ്പിനു ശേഷം താല്‍ക്കാലിക കോച്ച് ലയണല്‍ സ്‌കലോനിക്കു കീഴില്‍ അര്‍ജന്റീന മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സീനിയര്‍ കളിക്കാരെ മാറ്റിനിര്‍ത്തി യുവതാരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് സ്‌കലോനി തിരഞ്ഞെടുത്തത്. ലോകകപ്പ് ടീമിലുണ്ടായിരുന്ന നിക്കോളാസ് ഒട്ടാമെന്‍ഡിയെ മാത്രമാണ് അദ്ദേഹം ടീമിലുള്‍പ്പെടുത്തിയിട്ടുള്ളത്.

Story first published: Wednesday, October 24, 2018, 16:17 [IST]
Other articles published on Oct 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+