Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ അമേരിക്ക: അര്‍ജന്റീന തയ്യാര്‍... ഇക്കാര്‍ഡിക്ക് ഇടമില്ല, മെസ്സി, ഡിമരിയ, അഗ്വേറോ ടീമില്‍

ബ്യൂണസ് ഐറിസ്: കഴിഞ്ഞ രണ്ടു തവണയും കലാശക്കളിയില്‍ വീണ കണ്ണീരിന് കണക്കുതീര്‍ക്കാന്‍ കോപ്പ അമേരിക്കയ്ക്ക് അര്‍ജന്റീനയൊരുങ്ങി. ജൂണില്‍ ബ്രസീലില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിലേറ്റ തിരിച്ചടിക്കു ശേഷം പുതിയ കോച്ച് ലയണല്‍ സ്‌കലോനിയുടെ കീഴില്‍ അടിമുടി ഉടച്ചു വാര്‍ക്കപ്പെട്ട അര്‍ജന്റീന കോപ്പയിലൂടെ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.

യുവത്വത്തിനും അനുഭവസമ്പത്തിനും പ്രാധാന്യം നല്‍കിയുള്ള 23 അംഗ സംഘത്തെയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇതിഹാസ താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയുടെ സാന്നിധ്യം തന്നെയാണ് ടീമിന്റെ പ്രധാന ആകര്‍ഷണം. ജൂണ്‍ 14 മുതല്‍ ജൂലൈ ഏഴു വരെയാണ് കോപ്പ നടക്കുന്നത്. ജൂണ്‍ 16നു കൊളംബിയക്കെതിരേയാണ് അര്‍ജന്റീനയുടെ ആദ്യ പോരാട്ടം.

ഇക്കാര്‍ഡിയെ ഒഴിവാക്കി

ഇക്കാര്‍ഡിയെ ഒഴിവാക്കി

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ററുമായുള്ള താരത്തിന്റെ ബന്ധം വഷളാവുകയും ചെയ്തിരുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍ ഇക്കാര്‍ഡിയെ ഇന്ററിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കുകയും പല മല്‍സരങ്ങളിലും പുറത്തിരുത്തുകയും ചെയ്തിരുന്നു. ഈ വര്‍ഷം വെറും രണ്ടു ഗോളുകള്‍ മാത്രമാണ് 26 കാരനായ ഇക്കാര്‍ഡിക്കു നേടാനായത്.

യൂറോപ്പില്‍ കളിക്കാത്ത എട്ടുപേര്‍

യൂറോപ്പില്‍ കളിക്കാത്ത എട്ടുപേര്‍

യൂറോപ്യന്‍ ലീഗുകളില്‍ ഇല്ലാത്ത എട്ടു പേരെ സ്‌കലോനി കോപ്പയ്ക്കുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര ലീഗ്, മെക്‌സിക്കന്‍ ലീഗ് എന്നിവയില്‍ കളിക്കുന്നവരാണ് ഇവര്‍. ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച ടീമിനെയാണ് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നതെന്നു ടീം പ്രഖ്യാപനത്തിനു ശേഷം സ്‌കലോനി പറഞ്ഞു.
പരിക്കിനെ തുടര്‍ന്നു ചിലരെ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും അവരെയും ടീമിലേക്കു പരിഗണിച്ചിരുന്നു. ഒരുപിടി മികച്ച താരങ്ങള്‍ ഉള്ളപ്പോള്‍ ടീമിനെ തിരഞ്ഞെടുക്കുക അത്ര എളുപ്പമല്ലെന്നും സ്‌കലോനി വിശദമാക്കി.

അഗ്വേറോയും ഡിമരിയയും ടീമില്‍

അഗ്വേറോയും ഡിമരിയയും ടീമില്‍

ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന സ്റ്റാര്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോയെ സ്‌കലോനി ടീമിലേക്കു തിരിച്ചുവിളിച്ചുവെന്നതാണ് ശ്രദ്ധേയം. ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോടു തോറ്റു പുറത്തായ ശേഷം അഗ്വേറോ അര്‍ജന്റീനയ്ക്കായി കളിച്ചിട്ടില്ല. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമുള്ള തകര്‍പ്പന്‍ പ്രകടനമാണ് സ്‌ട്രൈക്കര്‍ക്കു ഗുണമായത്.
ലോകകപ്പ് ടീമിലുണ്ടായിരുന്ന അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എയ്ഞ്ചല്‍ ഡിമരിയയും കോപ്പയ്ക്കുള്ള ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.
കോപ്പയില്‍ കൊളംബിയ, പരാഗ്വേ, ഖത്തര്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് അര്‍ജന്റീനയുടെ സ്ഥാനം.

അര്‍ജന്റീന ടീം

ഗോള്‍കീപ്പര്‍മാര്‍: ആന്‍ഡ്രാഡ (ബൊക്ക), അര്‍മാനി (റിവര്‍), മാര്‍ക്കെസിന്‍ (അമേരിക്ക)
ഡിഫന്‍ഡര്‍മാര്‍: സറാവിയ (റേസിങ്), ഫോയ്ത്ത് (ടോട്ടനം), ഒട്ടാമെന്‍ഡി (മാന്‍.സിറ്റി), പസ്സേല (ഫിയൊറെന്റീന), ഫ്യുന്‍സ് മോറി ( വിയ്യാറയല്‍), ടെഗ്ലിയാഫിക്കോ (അയാക്‌സ്), കാസ്‌കോ (റിവര്‍), അക്യൂന (സ്‌പോര്‍ട്ടിങ്).
മിഡ്ഫീല്‍ഡര്‍മാര്‍: പലാഷ്യോസ് (റിവര്‍), ഗ്വിഡോ റോഡ്രിഗസ് (അമേരിക്ക), പറെഡെസ് (പിഎസ്ജി), ലോ കെല്‍സോ (ബെറ്റിസ്), പെരേര (വാട്‌ഫോര്‍ഡ്), ഡി പോള്‍ (ഉഡിനെസ്), ഡി മരിയ (പിഎസ്ജി).
ഫോര്‍വേഡുകള്‍: മെസ്സി (ബാഴ്‌സലോണ), അഗ്വേറോ (മാന്‍. സിറ്റി), ലൊറ്റാറോ (ഇന്റര്‍മിലാന്‍), മത്യാസ് സുവാരസ് (റിവര്‍), ഡിബാല (യുവന്റസ്).

Story first published: Wednesday, May 22, 2019, 10:54 [IST]
Other articles published on May 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+