Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയുമായി ഡ്രസ്സിങ് റൂമില്‍ അടിയുണ്ടായെന്ന വെളിപ്പെടുത്തലുമായി അര്‍ജന്റീന താരം

ബ്യൂണസ് ഐറിസ്: ലോകകപ്പിലെ മോശം പ്രകടനത്തിന് പഴി കേള്‍ക്കുന്ന അര്‍ജന്റീന ടീമിനെ മോശമായി ബാധിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍താരം രംഗത്തെത്തി. സൂപ്പര്‍താരം ലയണല്‍ മെസ്സിയുമായി ഡ്രസ്സിങ് റൂമില്‍ അടിയുണ്ടാക്കിയെന്ന് മുന്‍ പ്രതിരോധനിര താരം നിക്കോളാസ് ബുര്‍ഡിസോയാണ് വെളിപ്പെടുത്തിയത്.

messi

2011ല്‍ ആയിരുന്നു സംഭവം. മത്സരത്തിനിടെ മെസ്സിക്ക് പാസ് നല്‍കാത്തതില്‍ അദ്ദേഹം കുപിതനായിരുന്നെന്ന് ബുര്‍ഡിസോ പറയുന്നു. കളിക്കളത്തില്‍വെച്ചുതന്നെ തങ്ങള്‍ വാക്കേറ്റം നടത്തിയിരുന്നു. മെസ്സിക്ക് പാസ് കൊടുക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞില്ല. ഇതാണ് വാക്കേറ്റത്തിന് കാരണമായത്.

മത്സരത്തിന്റെ ഇടവേളയില്‍ ലോക്കര്‍ റൂമിലെത്തിയപ്പോള്‍ മെസ്സി തനിക്കുനേരെ എത്തുകയും കൈയ്യാങ്കളി നടത്തുകയുമായിരുന്നു. മറ്റു കളിക്കാര്‍ ഇടപെട്ട് പിടിച്ചുമാറ്റി. ഇത്തരം കാര്യങ്ങള്‍ ഫുട്‌ബോളില്‍ സാധാരണമാണ്. മെസ്സി നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്നതില്‍ തര്‍ക്കമില്ല. പിന്നീട് തങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ നല്ല രീതിയില്‍ അവസാനിച്ചെന്നും താരം പറഞ്ഞു.

ഇന്റര്‍ മിലാനും, റോമയ്ക്കുവേണ്ടി ദീര്‍ഘകാലം കളിച്ച ബുര്‍ഡിസോ അര്‍ജന്റീനയ്ക്കുവേണ്ടി 49 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയിരുന്നു. എന്നാല്‍, മെസ്സിയുമായുണ്ടായ കൈയ്യാങ്കളിക്കുശേഷം ബുര്‍ഡിസോയ്ക്ക് ദേശീയ ടീമില്‍ ഇടംനേടാന്‍ കഴിഞ്ഞിട്ടില്ല. സൂപ്പര്‍താരവുമായുണ്ടായ വഴക്കു തന്നെയാണ് താരത്തിന്റെ അന്താരാഷ്ട്ര കരിയര്‍ വിരാമമിട്ടതെന്നാണ് സൂചന.

Story first published: Wednesday, July 18, 2018, 13:51 [IST]
Other articles published on Jul 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+