Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റഫറിയില്‍ പിടിമുറുക്കി അര്‍ജന്റീന; വാര്‍ ഓഡിയോ കിട്ടണം, ബ്രസീല്‍ പ്രസിഡന്റ് ഇടപെട്ടു?

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീന ബ്രസീല്‍ മത്സരം വിവാദത്തിലേക്ക്. സെമി ഫൈനലില്‍ ബ്രസീല്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. എന്നാല്‍, മത്സരത്തില്‍ റഫറി പക്ഷപാതപരമായാണ് തീരുമാനങ്ങളെടുത്തെന്നുകാട്ടി അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ കോപ്പ സംഘാടകര്‍ക്ക് പരാതി നല്‍കി.

lionelmessi

അര്‍ജന്റീനയ്ക്ക് ലഭിക്കേണ്ടിയിരുന്ന രണ്ട് പെനാല്‍റ്റികള്‍ റഫറി നിഷേധിച്ചെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വിഡിയോ റഫറിയുടെ നിര്‍ദ്ദേശം മൈതാനത്തെ റഫറി അവഗണിച്ചെന്നും ആരോപണമുണ്ട്. അതുകൊണ്ടുതന്നെ ഇരുവരും നടത്തിയ ഓഡിയോ സംഭാഷണം തങ്ങള്‍ക്ക് കിട്ടണമെന്ന് അര്‍ജന്റീന വ്യക്തമാക്കി. സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സിയും സെര്‍ജിയോ അഗ്യൂറോയും മത്സരശേഷം പരാതിയുമായെത്തിയതിന് പിന്നാലെയാണ് അര്‍ജന്റീന ഫെഡറേഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.

വാര്‍ റഫറി ലിയോണ്ടന്‍ ഗോണ്‍സാലസ് അര്‍ജന്റീനയുടെ പെനാല്‍റ്റി അപ്പീലുകള്‍ ശരിയാണെന്ന് മൈതാനത്തെ റഫറിയായ റോഡി സാബ്രാനോയോട് പറഞ്ഞിരുന്നതായി ഒരു മാധ്യമം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. എന്നാല്‍, രണ്ടുതവണയും വാറിന്റെ നിര്‍ദ്ദേശം റഫറി അവഗണിച്ചു. ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോ സംഭവത്തില്‍ ഇടപെട്ടതായും ചില റിപ്പോര്‍ട്ടുകല്‍ പുറത്തുവന്നിട്ടുണ്ട്.

മത്സരഫലം ബ്രസീലിന് അനുകൂലമാക്കാന്‍ പ്രസിഡന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റഫറി കമ്മീഷണര്‍ വില്‍സണ്‍ സെമനോയ്‌ക്കെതിരെയും അര്‍ജന്റീനന്‍ ഫെഡറേഷന്‍ ആരോപണം ഉന്നയിക്കുന്നു. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് പ്രാപ്തിയില്ലെന്നും മത്സരത്തിന് മുന്‍പുതന്നെ സബ്രാനോയെ റഫറിയാക്കിയതില്‍ പ്രതിഷേധിച്ചിരുന്നെന്നും പറയുന്നുണ്ട്. അര്‍ജന്റീന ബ്രസീല്‍ മത്സരം കൈകാര്യം ചെയ്യാന്‍ മികച്ച റഫറി നിയോഗിച്ചില്ലെന്നും ഫെഡറേഷന്‍ കുറ്റപ്പെടുത്തി.

Story first published: Thursday, July 4, 2019, 17:31 [IST]
Other articles published on Jul 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+