Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീന കോച്ച് ബൗസ പുറത്ത്, ജോര്‍ജ് സംപോളി പുതിയ കോച്ചായേക്കും !! മെസി കേന്ദ്രീകൃത ടീമിനെ ഇനി പ്രതീക്ഷിക്കേണ്ട !!

ബ്യൂണസ്‌ഐറിസ്: അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് എഡ്ഗാര്‍ഡോ ബൗസ പുറത്ത്. ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മോശം പ്രകടനം കാഴ്ചവെച്ചതിനെ തുടര്‍ന്നാണ് പുറത്താക്കല്‍. യോഗ്യതാ റൗണ്ടില്‍ എട്ട് മത്സരങ്ങളിലാണ് ബൗസ അര്‍ജന്റീനയുടെ പരിശീലകനായത്. മൂന്ന് ജയം മാത്രമാണ് സാധ്യമായത്.

2018 റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ അര്‍ജന്റീനക്ക് യോഗ്യത നേടാന്‍ സാധിക്കുന്ന കാര്യം സംശയത്തിന്റെ നിഴലിലാണ്. ഇതിനിടെ ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം ബ്രസീലിന് വിട്ടുകൊടുക്കേണ്ടിയും വന്നു ആല്‍ബിസെലസ്റ്റക്ക്. ബ്രസീല്‍ ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീം എന്ന നിലയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് അര്‍ജന്റീന ബൗസക്ക് കീഴില്‍ ശരാശരി ടീമായി മാറിയത്.

edgardobauza

കോണ്മെബോള്‍ ലോകകപ്പ് യോഗ്യതറൗണ്ടില്‍ അര്‍ജന്റീന അഞ്ചാംസ്ഥാനത്താണ്. നിലവില്‍ പ്ലേ ഓഫ് മത്സര യോഗ്യത നേടാവുന്ന സ്ഥാനത്താണ് അര്‍ജന്റീന. എന്നാല്‍, അടുത്ത മൂന്ന് മത്സരങ്ങള്‍ വളരെ നിര്‍ണായകമാണ്. സൂപ്പര്‍ താരംലയണല്‍ മെസിക്ക് ഫിഫയുടെ വിലക്കുള്ളതിനാല്‍ ഈ മത്സരങ്ങള്‍ നഷ്ടമാകും.

നാല് മത്സര വിലക്കില്‍ ഒന്ന് പിന്നിട്ടു. അതില്‍ ബൊളിവിയയോട് 2-0ന് തോല്‍ക്കുകയും ചെയ്തു. മെസിയില്ലാതെ അര്‍ജന്റീനക്ക് മുന്നേറുവാന്‍ സാധിക്കാത്ത നിലയാണ്. ഇതിന് പ്രധാന കാരണം ബൗസ മെസിയെ കേന്ദ്രീകരിച്ച് ടീമിനെ വാര്‍ത്തെടുത്തുവെന്നതാണ്. ബ്രസീല്‍ കോച്ച് ടിറ്റെ നെയ്മറിനെ കേന്ദ്രീകരിക്കാതെ ടീം വര്‍ക്കിന് പ്രാധാന്യം കൊടുത്തത് ഗുണം ചെയ്തതും ഫുട്‌ബോള്‍ ലോകം കണ്ടു.

കോപ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന ചിലിയോട് തോറ്റതിന് ശേഷം ജെറാര്‍ഡോ മാര്‍ട്ടിനോ പരിശീലക സ്ഥാനം ഒഴിഞ്ഞു. തുടര്‍ന്നാണ് ബൗസ കോച്ചാകുന്നത്. അടുത്ത ഊഴം ആര്‍ക്കായിരിക്കും. സെവിയ്യ കോച്ച് ജോര്‍ജ് സംപോളിക്കാണ് സാധ്യത.

Story first published: Tuesday, April 11, 2017, 19:08 [IST]
Other articles published on Apr 11, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+