Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷൂട്ടൗട്ടെങ്കില്‍ മെസ്സിക്കെതിരേ ഇടത് മാറി വലത്തേക്ക് ഡൈവ്!! കുപ്പി കണ്ട് അര്‍ജന്റീന ഞെട്ടി, വീഡിയോ

അറ്റ്‌ലാന്റ: അര്‍ജന്റീനയുടെയും ലയണല്‍ മെസ്സിയുടെയും അശ്വമേധം തടയാന്‍ ഇംഗ്ലണ്ടിനുമായില്ല. ചരിത്രപരമായി ഏറെ പ്രത്യേകതകുള്ള വീറും വാശിയും വേണ്ടുവോളം കണ്ട ഐതിഹാസിക സെമിയില്‍ ഇംഗ്ലണ്ടിന്റെ കഥ കഴിച്ചിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാര്‍. ബോറടിച്ചിപ്പിച്ച ആദ്യ പകുതിക്കു ശേഷം പൊടിപാറിയ രണ്ടാം പകുതി.

ഇതില്‍ തന്നെ അവസാന 30 മിനിറ്റ് മെസ്സിപ്പടയുടെ പൂണ്ട് വിളയാട്ടം. ലീഡ് വഴങ്ങിയ ശേഷവും അവസാന 10-20 മിനിറ്റില്‍ എതിരാളികളെ തീര്‍ത്ത അര്‍ജന്റീനയുടെ മറ്റൊരു മാജിക്കല്‍ പ്രകടനം. ഒടുവില്‍ ഫൈനില്‍ വിസില്‍ മുഴങുമ്പേള്‍ 2-1ന്റെ ജയവുമായി മെസ്സിയും കൂട്ടുകാരും വീണ്ടുമൊരു ഫൈനലിലേക്ക്.

PICKDORD MESSI

Screenshot/X

ഞായറാഴ്ച ന്യൂയോര്‍ക്കിലെ ന്യൂജഴ്‌സി സ്‌റ്റേഡയത്തില്‍ അര്‍ജന്റീനയെ കാത്തിരിക്കുന്നത് യൂറോപ്യന്‍ പവര്‍ഹൗസുകളായ സ്‌പെയിന്‍. സെമിയില്‍ ഇംഗ്ലണ്ടിനെതിരേ കുറഞ്ഞത് 3-4 ഗോളുകള്‍ക്കെങ്കിലും അര്‍ജന്റീന ജയിച്ചുകയറേണ്ടതായിരുന്നു.

പക്ഷെ ഗോള്‍കീപ്പര്‍ ജോര്‍ഡന്‍ പിക്ക്‌ഫോര്‍ഡിന്റെ ചില കണ്ണഞ്ചിക്കുന്ന സേവുകള്‍ക്കൊപ്പം ഗോള്‍ പോസ്റ്റും വില്ലനായപ്പോള്‍ ഇംഗ്ലണ്ട് രക്ഷപ്പെടുകയായിരുന്നു. അതിനിടെ ഈ മല്‍സര ശേഷം ഇംഗ്ലീഷ് ഗോളി പിക്ക്‌ഫോര്‍ഡ് ഉപേക്ഷിച്ചു പോയ വെള്ളക്കുപ്പി മെസ്സിയടക്കമുള്ള അര്‍ജന്റൈന്‍ താരങ്ങള്‍ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പിക്ക്‌ഫോര്‍ഡിന്റെ കുപ്പിയിലെന്ത്?

സെമി ഫൈനല്‍ പൂര്‍ത്തിയായ ശേഷം അര്‍ജന്റീന താരങ്ങള്‍ ഗ്രൗണ്ടില്‍ വച്ച് വിജയാഹ്ലാദം നടത്തവെയാണ് ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ജോര്‍ഡന്‍ പിക്ക്‌ഫോര്‍ഡ് കളഞ്ഞിട്ടു പോയ വെള്ളക്കുപ്പി അവരുടെ കൈകഴിലെത്തിയത്.

അതു വെറുതെയൊന്ന് പരിശോധിച്ച ലയണല്‍ മെസ്സിയും മറ്റു താരങ്ങളും ശരിക്കും വണ്ടറടിക്കുകയും ചെയ്തു. കാരണം മല്‍സരം എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും കടന്നാല്‍ അര്‍ജന്റീനയുടെ ഓരോ താരങ്ങളുയെും പെനല്‍റ്റി ഏതു ദിശകളിലേക്ക് ആയിരിക്കുമെന്ന് കുപ്പിക്കു മുകളില്‍ കൃത്യമായി എഴുതി ഒട്ടിച്ചിട്ടുണ്ടായിരുന്നു.

ആദ്യം തന്നെ മെസ്സിയുടെ പേരാണ് പെനല്‍റ്റിയെടുക്കുന്നവരുടെ ലിസ്റ്റില്‍ കുറിച്ചിരുന്നത്. ഇടതു ഭാഗത്തേക്കു ഡൈവ് ചെയ്യുമെന്നു മെസ്സിയെ തെറ്റിദ്ധരിപ്പിച്ച ശേഷം വലത്തോട്ടു ഡൈവ് ചെയ്യണമെന്നാണ് ഇതില്‍ എഴുതിയത്.

ലയണല്‍ മെസ്സിയും അര്‍ജന്റീന താരങ്ങളും ഇംഗ്ലീഷ് ഗോളി പിക്ക്‌ഫോര്‍ഡിന്റെ വെള്ളക്കുപ്പി പരിശോധിക്കുന്നു .വീഡിയോ കാണാം

മോണ്ടിയല്‍ (ഇത്തേക്ക് ഡൈവ്), പരെഡെസ് (സ്റ്റാന്റ് ലെഫ്റ്റ്, ഡൈവ് റൈറ്റ്), മക്കാലിസ്റ്റര്‍ (ഡൈവ് റൈറ്റ്), ഫെണാണ്ടസ് (മധ്യത്തില്‍ നില്‍ക്കുക), അല്‍വാരസ് (ഡൈവ് ലെഫ്റ്റ്), ലൊറ്റാറോ (ഡൈവ് റൈറ്റ്), ഡി പോള്‍ (നേരെ നില്‍ക്കുക, മധ്യനത്തിലേക്കു നീങ്ങുക, ഇത്തേക്ക് ഡൈവ്), ഒറ്റാമെന്‍ഡി (വലത്തേക്ക് ഡൈവ് ചെയ്യുംപോലെ അഭിനയിച്ച് ഇടത്തേക്ക് ഡൈവ്), ലോപ്പസ് (ഡൈവ് റൈറ്റ്, ട്രെയില്‍ ലെഗ്), പലാഷ്യോസ് (ഡൈവ് റൈറ്റ്- പോസിറ്റീവ് സ്റ്റെപ്പ്, ഗോ), ലോ സെല്‍സോ (ഫേക്ക് റൈറ്റ്, ഡൈവ് ലെഫ്റ്റ്), പാസ് (ഡൈവ് ലെഫ്റ്റ്), മെഡിന (ഹോള്‍ഡ്, ഡൈവ് ലെഫ്റ്റ്), ബാര്‍കോ (ഹോള്‍ഡ്, ഡൈവ് റൈറ്റ്), ലിസാന്‍ഡ്രോ (ഹോള്‍ഡ്, ഡൈവ് ലെഫ്റ്റ്), മൊളീന (നേരെ നില്‍ക്കുക, ഡൈവ് റൈറ്റ്), ടാഗ്ലിയാഫിക്കോ (ഡൈവ് ലെഫ്റ്റ്), സിമിയോണി (ഡൈവ് റൈറ്റ്), സെനേസി (ഡൈവ് റൈറ്റ്), റൂലി (ഡൈവ് ലെഫ്റ്റ്) എന്നിങ്ങനെയാണ് പിക്ക്‌ഫോര്‍ഡിന്റെ ബോട്ടിലില്‍ മുകളില്‍ നിന്നു താഴെ വരെ കുറിച്ചിരിക്കുന്നത്.

JORDAN PICKFORD

മെസ്സിയും അര്‍ജന്റീനയുടെ മറ്റു കളിക്കാരും വളരെ കൗതുകത്തോടെ ബോട്ടിലിനു മുകളിലുള്ള ഈ കാര്യങ്ങള്‍ വായിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മെസ്സി എല്ലാം വായിച്ചു നോക്കിയ ശേഷം ടീമംഗങ്ങുടെ മുഖത്തേക്കു കൗതുകത്തോടെ നോക്കുന്നതും ഇതേക്കുറിച്ച് സംസാരിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.

പിന്നീട് അര്‍ജന്റീന കോച്ചിങ് സംഘത്തിലെ ഒരാള്‍ വച്ച് വന്ന് ഈ കുപ്പി വാങ്ങിക്കൊണ്ടു പോവുകയും എന്‍സോ ഫെര്‍ണാണ്ടസിനെ കാണിക്കുകയും ചെയ്യുന്നു. വായിച്ച ശേഷം ചിരിയായിരുന്നു കളിയിലെ ആദ്യ ഗോള്‍ സ്‌കോറര്‍ കൂടിയായ എന്‍സോയുടെ പ്രതികരണം.

Story first published: Thursday, July 16, 2026, 13:03 [IST]
Other articles published on Jul 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+