Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിലെ അലസത; അര്‍ജന്റീന ടീമിനെതിരെ മറഡോണ

ബ്രസീലിയ: കളിയുപേക്ഷിച്ച് വര്‍ഷങ്ങളായെങ്കിലും അര്‍ജന്റീയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അര്‍ജന്റീനയുടെ മിക്ക മത്സരങ്ങള്‍ക്കും ഗ്യാലറിയില്‍ ഇടം പിടിച്ചിരിക്കും. ഗ്യാലറിയിലെ മറഡോണയുടെ സാന്നിദ്ധ്യം പോലും മൈതാനത്തെ ടീം അംഗങ്ങള്‍ക്ക് ആത്മവിശ്വാസമേകുന്ന സംഗതിയാണെന്ന് അദ്ദേഹത്തിനറിയാം. അത്രമേല്‍ അര്‍ജന്റീനയെയും അവരുടെ ഫുട്‌ബോളിനെയും സ്‌നേഹിക്കുന്നയാളാണ് മറഡോണ.

എന്നാല്‍, ബ്രസീല്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ പ്രകടനത്തില്‍ അങ്ങേയറ്റം നിരാശനാണ് മറഡോണ. ടീം അംഗങ്ങള്‍ മൈതാനത്ത് ഉഴപ്പി നടക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. കഴിവിന്റെ 40 ശതമാനം മാത്രമാണ് കളിക്കാര്‍ പുറത്തെടുക്കുന്നത്. ഇങ്ങനെ പോയാല്‍ ടീം എവിടെയുമെത്തില്ലെന്ന് രോഷത്തോടു കൂടി മറഡോണ പറഞ്ഞു. ഒരു വെനിസ്വലന്‍ ടിവിക്കു അഭിമുഖം നല്‍കുകയായിരുന്നു അദ്ദേഹം.

maradona

മെസ്സി മികച്ച കളി പുറത്തെടുക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ മാത്രം ആശ്രയിക്കുന്നത് ടീമിന്റെ കഴിവുകേടായാണ് കരുതുന്നത്. ടീം അംഗങ്ങള്‍ക്ക് ഒത്തൊരുമയില്ല, മദ്ധ്യനിരയും മുന്നേറ്റവും ശരിയായ രീതിയില്‍ കളി മെനയുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഈ രീതിയില്‍ കളിച്ചാല്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോടു തോല്‍ക്കുമെന്ന് മുന്നറിയിപ്പു നല്‍കാനും അദ്ദേഹം മടിച്ചില്ല.

ടീം അംഗങ്ങള്‍ ഇനിയെങ്കിലും ഉണര്‍ന്നു കളിക്കണം. മികച്ച പ്രകടനം പുറത്തേടുക്കേണ്ടുന്ന സമയമാണ് ഇപ്പോള്‍. പിഴവുകള്‍ക്ക് പിന്നീട് സങ്കടപ്പെടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. വെനിസ്വലന്‍ ഫുട്‌ബോള്‍ കോച്ചായി ക്ഷണം ലഭിച്ചിട്ടുണ്ടെന്നും പരിശീലകനാകാന്‍ സന്തോഷമാണെന്നും മറഡോണ അഭിമുഖത്തില്‍ വ്യക്തമാക്കി.

Story first published: Thursday, July 3, 2014, 14:30 [IST]
Other articles published on Jul 3, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+