കൊല്‍ക്കത്ത: ഫുടബോള്‍ മാന്ത്രികനും അര്‍ജന്റൈന്‍ ഇതിഹാസവുമായ ലയണല്‍ മെസ്സിക്കു ഇന്ത്യന്‍ മണ്ണില്‍ രാജകീയ സ്വീകരണം. 14 വര്‍ഷങ്ങള്‍ക്കു ശേഷം ഇവിയെത്തിയ കാല്‍പന്തുകളിയിലെ രാജാവിനെ വരവേല്‍ക്കാന്‍ ആയിരക്കണക്കിന് ആരാധകരാണ് കൊല്‍ക്കത്തയിലെ വിമാനത്താവളത്തില്‍ കാത്തുന്നത്. മെസ്സിക്കൊപ്പം ദേശീയ ടീമിലെ സഹാതാരം റോഡ്രിഗോ ഡി പോളും ഉറുഗ്വേയുടെ മുന്‍ ഗോളടിവീരന്‍ ലൂയിസ് സുവരസുമുണ്ടായിരുന്നു.

Photocredit / X
ഇന്നു പുലര്‍ച്ചെ 2.26നാണ് മെസ്സിയും കൂട്ടുകാരും കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയത്. ഈ സമയത്തും തങ്ങളുടെ പ്രിയതാരത്തെ സ്വീകരിക്കാന്‍ നിരവധി ആരാധകരാണ് ഉറക്കമളച്ച് ഇവിടെ കാത്തുനിന്നത്. വിമാനത്താവളത്തിലെ നാലാം ഗേറ്റിലൂടെ മെസ്സി പുറത്തേക്കു വന്നപ്പോള്‍ മെസ്സി, മെസ്സിയെന്നു ആരാധകരുടെ ആര്‍പ്പുവിളികള്‍ മുഴങ്ങി.
കൊല്‍ക്കത്തയില്‍ വിമാനമിറങ്ങുന്ന ലയണല്‍ മെസ്സി. വീഡിയോ കാണാം
മെസ്സിയെ ഒരു നോക്ക് കാണാനും ഫോട്ടോയെടുക്കാനും ആരാധകര്‍ തിരക്കുകൂട്ടുന്നതും ദൃശ്യങ്ങളില്‍ കാണം. വളരെ കൂളായി തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള ചിരിയോടെയാണ് വിമാനമിറങ്ങിയ മെസ്സി സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പയിയോടെ വാഹനത്തിലേക്കു കയറിയത്.
മെസ്സിക്കു പിന്നാലെ സുവാരസും കാറിലേക്കു കയറവെ സുവാരസ്, സുവാരസ് എന്നും ആര്‍പ്പുവിളികള്‍ മുഴങ്ങി. ഇവരുടെ നേരെ നോക്കി ചിരിയോടെ തംപ്‌സ് അപ്പ് കാണിച്ചായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
തുടര്‍ന്ന് സുക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ ഹോട്ടലിലേക്കു നീങ്ങവ മെസ്സിയെ വരവേല്‍ക്കാന്‍ പലയിടത്തും റോഡരികില്‍ ആരാധകര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. കൈവീശിക്കാണിച്ചും മൊബൈിലെ ഫ്‌ളാഷുകളടിച്ചും ആര്‍പ്പുവിളിച്ചുമെല്ലാം തങ്ങളുടെ പ്രിയ താരത്തിനോടുള്ള ആരാധനയും ഇഷ്ടവുമെല്ലാം അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു.

മൂന്നു ദിവസം, നാലു നഗരം
ഗോട്ട് ഇന്ത്യ ടൂര്‍ 2025 (G.O.A.T India Tour 2025) എന്നി പരിപാടിയുടെ ഭാഗമായിട്ടാണ് ലയണല്‍ മെസ്സിയുടെ മൂന്നു ദിവസം നീളുന്ന ഇന്ത്യ സന്ദര്‍ശനം. നാലു പ്രധാന നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം ഇവിടെ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും.
കൊല്‍ക്കക്കത്തയ്ക്കു ശേഷം ഹൈദരാബാദ്, മുംബൈ, ഡല്‍ഹി നഗരങ്ങളെയും മെസ്സി മാനിയ കീഴടക്കും. ഇതിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോദി, വിവിധ മുഖ്യമന്ത്രിമാര്‍, കോര്‍പറേറ്റ് നേതാക്കള്‍, ബോളിവുഡ് സെലിബ്രിറ്റികള്‍ തുടങ്ങിയവരുമായെല്ലാം അദ്ദേഹം കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.
കൊല്‍ക്കത്തയിലെ ഇംഎം ബൈപ്പാസിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് മെസ്സിക്കും കൂട്ടുകാര്‍ക്കും താമസസൗകര്യമൊരുക്കിയിരിക്കുന്നത്. ലേക്ക് ടൗണില്‍ സ്ഥാപിച്ച 70 അടി ഉയരമുള്ള മൊന്യുമെന്റോ ഡി മെസ്സിയെന്ന പ്രതിമ വിര്‍ച്വലായി അദ്ദേഹം അനാച്ഛാദനം ചെയ്യും.
അതിനു ശേഷം യുവഭാരതി കൃരംഗനില്‍ നടക്കുന്ന പരിപാടിയിലാവും മെസ്സി പങ്കെടുക്കുക. മമത ബാനര്‍ജി, സൗരവ് ഗാംഗുലി, ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. അതിനു ശേഷം ഉച്ചയോടെ മെസ്സിയും സംഘവും ഹൈദരാബാദിലേക്കു തിരിക്കും.

രാത്രി ഏഴു മണിക്ക് ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്കൊപ്പം ഗോട്ട് കപ്പ് പ്രദര്‍ശന മല്‍സരത്തിനും മെസ്സി തുടക്കം കുറിക്കും. ഞായറാഴ്ചയാണ് മെസ്സി മുംബൈയിലെത്തുക. ഇവിടെ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പമുള്ള പാഡല്‍ മല്‍സരം,
ജീവകാരുണ്യ ഫാഷന്‍ ഷോ, കോച്ചിങ് ക്ലിനിക്കുകള്‍ എന്നിവയിലും അദ്ദേഹം സംബന്ധിക്കും. തുടര്‍ന്ന് വാംഖഡെ സ്‌റ്റേഡിയത്തില്‍ ഒരു പരിപാടിയിലും മെസ്സി പങ്കെടുക്കും. തിങ്കളാഴ്ച ഡല്‍ഹിയിലെത്തുന്ന അദ്ദേഹം അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടിക്കും. തുടര്‍ന്നു പധാന മന്ത്രി നരേന്ദ്ര മോദിയുമായി മെസ്സി കൂടിക്കാഴ്ചയും നടത്തും.