Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ ക്ലാസിക്കിന് മുമ്പൊരു റിഹേഴ്‌സല്‍... അര്‍ജന്റീനയും ബ്രസീലും ഇറങ്ങുന്നു, ലക്ഷ്യം വമ്പന്‍ ജയം

സൂപ്പര്‍ ക്ലാസിക്കിന് മുമ്പൊരു റിഹേഴ്‌സല്‍ | Oneindia Malayalam

റിയാദ്: ഫുട്‌ബോള്‍ ലോകം ഒന്നാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്ലാസിക്കുകളുടെ ക്ലാസിക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രസീല്‍- അര്‍ജന്റീന പോരിന് ഇനി ദിവസങ്ങള്‍ മാത്രം. 16ന് ചൊവ്വാഴ്ചയാണ് ഏവരും കാത്തിരിക്കുന്ന ഈ ക്ലാസിക്ക് മല്‍സരം. ഈ ഗ്ലാമര്‍ പോരാട്ടത്തിനുള്ള മുന്നോടിയായി ഇരുടീമും മറ്റൊരു മല്‍സരത്തിന് ഇറങ്ങുകയാണ്.

ഇന്നു രാത്രി ഇന്ത്യന്‍ സമയം 11.30ന് നടക്കുന്ന മല്‍സരത്തില്‍ ഏഷ്യന്‍ ടീമായ ഇറാഖുമായാണ് അര്‍ജന്റീന ഏറ്റുമുട്ടുന്നത്. വെള്ളിയാഴ്ച രാത്രി ഇതേ സമയത്തു തന്നെ നടക്കുന്ന കളിയില്‍ മറ്റൊരു ഏഷ്യയിലെ തന്നെ സൗദി അറേബ്യയുമായി ബ്രസീല്‍ മാറ്റുരയ്ക്കും. രണ്ടു മല്‍സരങ്ങളും നടക്കുന്നത് സൗദിയിലാണ്.

സ്‌കലോനി പരീക്ഷണം തുടരുന്നു

സ്‌കലോനി പരീക്ഷണം തുടരുന്നു

ലോകകപ്പിനു ശേഷം അര്‍ജന്റീനയുടെ താല്‍ക്കാലിക പരിശീലകനായി ചുമതലയേറ്റ ലയണല്‍ സ്‌കലോനി യുവതാരങ്ങളെ വച്ചുള്ള പരീക്ഷണം തുടരുകയാണ്. ഓഗസ്റ്റില്‍ നടന്ന രണ്ടു സൗഹൃദ മല്‍സരങ്ങളിലും പുതുമുഖങ്ങള്‍ക്കു പ്രാധാന്യമുള്ള ടീമിനെയാണ് അദ്ദേഹം ഇറക്കിയത്. ഇറാഖിനും ബ്രസീലിനുമെതിരേ നടക്കാനിരിക്കുന്ന മല്‍സരങ്ങളിലും അദ്ദേഹം ഇത് ആവര്‍ത്തിക്കുകയാണ്.
റഷ്യന്‍ ലോകകപ്പില്‍ കളിച്ച ടീമിലെ ഒരാള്‍ മാത്രമേ നിലവില്‍ അര്‍ജന്റീന ടീമിലുള്ളു. ഡിഫന്‍ഡര്‍ നിക്കോളാസ് ഒട്ടാമെന്‍ഡിയെ മാത്രമാണ് സ്‌കലോനി പരിഗണിച്ചത്. മറ്റു സീനിയര്‍ താരങ്ങളെല്ലാം ടീമിന് പുറത്താണ്.

അഞ്ചു താരങ്ങള്‍ക്ക് പരിക്ക്

അഞ്ചു താരങ്ങള്‍ക്ക് പരിക്ക്

ഇറാഖ്, ബ്രസീല്‍ എന്നിവര്‍ക്കതിരേ സ്‌കലോനി പ്രഖ്യാപിച്ച അര്‍ജന്റീന ടീമിലെ അഞ്ചു താരങ്ങള്‍ പരിക്കേറ്റ് പുറത്താണ്. അത് അദ്ദേഹത്തിന്റെ ടീം സെലക്ഷന്‍ കൂടുതല്‍ ദുഷ്‌കരമാക്കിയിട്ടുണ്ട്. എക്‌സെക്വില്‍ പലാഷ്യോസ്, ഗോണ്‍സാലോ മാര്‍ട്ടിനസ്, അലന്‍ ഫ്രാങ്കോ, ക്രിസ്റ്റിയന്‍ പവോണ്‍, ഫ്രാങ്കോ അര്‍മാനി എന്നിവരാണ് പരിക്കുമൂലം പിന്‍മാറിയത്. ഇവരില്‍ ചിലര്‍ക്കു പകരക്കാരെയും സ്‌കലോനി തിരഞ്ഞെടുത്തിരുന്നു.
ബ്രസീലിനെതിരായ കടുപ്പമേറിയ മല്‍സരം വരാനിരിക്കെ ഇറാഖിനെതിരേ മികച്ച ജയം ജയം ആത്മവിശ്വാസം നേടാനായിരിക്കും അര്‍ജന്റീനയുടെ ശ്രമം.

മെസ്സിയില്ലാതെ മൂന്നാമത്തെ മല്‍സരം

മെസ്സിയില്ലാതെ മൂന്നാമത്തെ മല്‍സരം

ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയില്ലാതെ അര്‍ജന്റീനയുടെ തുടര്‍ച്ചയായ മൂന്നാമത്തെ മല്‍സരമാണിത്. ലോകകപ്പില്‍ ടീമിനേറ്റ തിരിച്ചടിയെ തുടര്‍ന്ന് വിട്ടുനില്‍ക്കുകയാണ് അദ്ദേഹം. ചിരവൈരികളായ ബ്രസീലിനെതിരായ മല്‍സരത്തില്‍ മെസ്സി തിരിച്ചെത്തുമെന്ന് കരുതപ്പെട്ടിരുന്നതെങ്കിലും അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
മെസ്സിയുടെ അഭാവം തീര്‍ച്ചയായും ബ്രസീല്‍ - അര്‍ജന്റീന പോരാട്ടത്തിന്റെ ഗ്ലാമര്‍ കുറച്ചിട്ടുണ്ട്.

ആദ്യമായി നേര്‍ക്കുനേര്‍

ആദ്യമായി നേര്‍ക്കുനേര്‍

ഇതാദ്യമായാണ് അര്‍ജന്റീനയും ഇറാഖും നേര്‍ക്കുനേര്‍ വരുന്നത്. നേരത്തേ 1984ല്‍ മെല്‍ലിയോണ്‍ കപ്പില്‍ അര്‍ജന്റീനയുടെ അണ്ടര്‍ 23 ടീമും ഇറാഖും ഏറ്റുമുട്ടിയിരുന്നു. അന്ന് അര്‍ജന്റീനയെ ഇറാഖ് അട്ടിമറിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം അര്‍ജന്റീനയുടെ ഒമ്പതാമത്തെ മല്‍സരമാണ് ഇറാഖിനെതിരേയുള്ളത്. ഇതില്‍ നാലെണ്ണത്തിലാണ് അര്‍ജന്റീനയ്ക്കു ജയിക്കാനായത്.
അതേസമയം, അവസാനത്തെ അഞ്ചു മല്‍സരങ്ങളിലും തോറ്റിട്ടില്ലാത്ത ഇറാഖ് പ്രമുഖരില്ലാത്ത അര്‍ജന്റീനയ്‌ക്കെതിരേ അട്ടിമറി ജയമാണ് ലക്ഷ്യമിടുന്നത്.

സൂപ്പര്‍ ടീമുമായി ബ്രസീല്‍

സൂപ്പര്‍ ടീമുമായി ബ്രസീല്‍

ശക്തമായ ടീമുമായാണ് ടിറ്റെ പരിശീലിപ്പിക്കുന്ന ബ്രസീല്‍ സൗദിയെ നേരിടുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും പരിശീലകനായി ടിറ്റെയെ തന്നെ ബ്രസീല്‍ നിലനിര്‍ത്തുകയായിരുന്നു. സൂപ്പര്‍ താരം നെയ്മറുള്‍പ്പെടെ ഏറ്റവും മികച്ച ടീമിനെയാണ് ടിറ്റെ സൗഹൃദ മല്‍സരങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകകപ്പ് ടീമിലുണ്ടായിരുന്ന ഭൂരിഭാഗം പേരും സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ചില പുതുമുഖങ്ങളെയും സൗഹൃദ മല്‍സരങ്ങളില്‍ കോച്ച് പരീക്ഷിച്ചു.

Story first published: Thursday, October 11, 2018, 13:24 [IST]
Other articles published on Oct 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+