പാരീസ്: വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് സമനിലക്കുരുക്ക്. ഏഷ്യന്‍ കരുത്തരായ ജപ്പാനാണ് അര്‍ജന്റീനയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. അതേസമയം, കാനഡ കാമറൂണിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ആഫ്രിക്കന്‍ കരുത്തുമായെത്തിയ കാമറൂണിനെതിരെ 45-ാം മിനിറ്റില്‍ കദേയ്ഷ ബുക്കാനന്‍ ആണ് ഗോള്‍ നേടിയത്.

വനിതാ ഫുട്‌ബോളില്‍ ലോക ഏഴാം റാങ്കുകാരായ ജപ്പാനെതിരെ 37-ാം റാങ്കുകാരായ അര്‍ജന്റീന സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. കളിയില്‍ 70 ശതമാനത്തിലധികം പന്ത് കൈവശം വെച്ചത് ജപ്പാനാണെങ്കിലും ഗോള്‍ ആക്രമണങ്ങള്‍ കുറഞ്ഞതാണ് തിരിച്ചടിയായത്. ജപ്പാനെതിരെ മികച്ച പ്രതിരോധം കാഴ്ചവെച്ച അര്‍ജന്റീന മിന്നലാക്രമണങ്ങളും നടത്തി. അര്‍ജന്റീനയ്ക്കും ജപ്പാനും ഓരോ പോയന്റുവീതം പങ്കിട്ടു. ഗ്രൂപ്പ് ഡി യില്‍ 3 പോയന്റുമായി ഇംഗ്ലണ്ടാണ് മുന്നില്‍.
പ്രതിരോധക്കരുത്ത് കാട്ടിയ കാമറൂണിനെതിരെ മികച്ച പ്രകടനമാണ് കാനഡ പുറത്തെടുത്തത്. ഏകപക്ഷീയമായ കളിയില്‍ തുടരെ ഗോള്‍ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒരു ഗോള്‍ മാത്രമേ അവര്‍ക്ക് നേടാന്‍ കഴിഞ്ഞുള്ളൂ. കരുത്തര്‍ക്കെതിരെ നിറംമങ്ങിയ പ്രകടനമാണ് കാമറൂണ്‍ കാഴ്ചവെച്ചത്. ഗ്രൂപ്പില്‍ 3 പോയന്റുമായി കാനഡയാണ് മുന്നിലുള്ളത്.
🔴🔴⚪⚪⚪🔴🔴
— FIFA Women's World Cup (@FIFAWWC) June 10, 2019
🔴🔴⚪🍁⚪🔴🔴
🔴🔴⚪⚪⚪🔴🔴
Highlights 👉 https://t.co/M5OavEvdZU
TV listings 👉 https://t.co/t64sDOEs52 pic.twitter.com/G72oVfPx6A