Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ അമേരിക്ക: അര്‍ജന്റീനയ്ക്ക് വീണ്ടും തിരിച്ചടി, പരാഗ്വേയുമായി സമനില... പുറത്താവലിന്റെ വക്കില്‍

ബെലോ ഹൊറിസോന്റെ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ നാണംകെട്ട് നാട്ടിലേക്കു മടങ്ങേണ്ടി വരുമോയെന്ന ഭീതിയിലാണ് കിരീട ഫേവറിറ്റുകളും നിലവിലെ റണ്ണറപ്പുമായ അര്‍ജന്റീന. നിര്‍ണായകമായ ഗ്രൂപ്പ് ബിയിലെ രണ്ടാമത്തെ ഗ്രൂപ്പ് മല്‍സരത്തില്‍ പരാഗ്വേയുമായി 1-1ന്റെ സമനില വഴങ്ങുകയായിരുന്നു അര്‍ജന്റീന. ആദ്യ കളിയില്‍ കൊളംബിയയോട് അര്‍ജന്റീന 0-2ന്റെ ഞെട്ടിക്കുന്ന പരാജയമേറ്റു വാങ്ങിയിരുന്നു.

messi

അര്‍ജന്റീനയെ സ്തബ്ധരാക്കി പരാഗ്വേയാണ് കളിയിസല്‍ ആദ്യം മുന്നിലെത്തിയത്. 37ാം മിനിറ്റില്‍ റിച്ചാര്‍ഡ് സാഞ്ചസാണ് പരാഗ്വേയുടെ അക്കൗണ്ട് തുറന്നത്. ആദ്യപകുതിയില്‍ 0-1നു പിന്നിലായ അര്‍ജന്റീന രണ്ടാം പകുതിയില്‍ തിരിച്ചടിച്ചു. 57ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പെനല്‍റ്റി ഗോള്‍ മറ്റൊരു പരാജയത്തില്‍ നിന്നും അവരെ രക്ഷിക്കുകയായിരുന്നു.

അതിനു ശേഷം പെനല്‍റ്റിയിലൂടെ പരാഗ്വേയ്ക്ക് വീണ്ടും ലീഡ് നേടാന്‍ സുവര്‍ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ ഡെറിസ് ഗോണ്‍സാലസിന്റെ കിക്ക് വിഫലമാക്കി ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനി അര്‍ജന്റീനയുടെ ഹീറോയായി മാറി. ഞായറാഴ്ച ഖത്തറുമായാണ് അര്‍ജന്റീനയുടെ അവസാന ഗ്രൂപ്പ് മല്‍സരം. ഈ കളിയില്‍ വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ അര്‍ജന്റീനയ്ക്കു പ്രതീക്ഷയ്ക്കു വകയുള്ളൂ.

അതേസമയം, ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ കൊളംബിയ തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ കോപ്പയുടെ ക്വാര്‍ട്ടറിലേക്കു കുതിച്ചു. ഇത്തവണ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ച ആദ്യ ടീം കൂടിയാണ് കൊളംബിയ. ആതിഥേരായി കോപ്പയില്‍ കളിക്കാനെത്തിയ ഖത്തറിനെയാണ് കൊളംബിയ രണ്ടാം മല്‍സരത്തില്‍ 1-0ന് തോല്‍പ്പിച്ചത്. 86ാം മിനിറ്റില്‍ ഡുവാന്‍ സപാറ്റയുടെ വകയായിരുന്നു കൊളംബിയയുടെ വിജയഗോള്‍.

Story first published: Thursday, June 20, 2019, 8:44 [IST]
Other articles published on Jun 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+