Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ക്കെതിരെ മെസിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് !

ബ്യൂണസ്‌ഐറിസ്: കൊളംബിയക്കെതിരെ ഒരു തകര്‍പ്പന്‍ ഗോള്‍ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസി ശരിക്കും പടനായകന്റെ റോള്‍ വഹിച്ചത് മത്സരശേഷമാണ്. അര്‍ജന്റീന ടീമിനെതിരെ നിരന്തരം വാര്‍ത്തകളെഴുതുന്ന, സഹതാരമായ എസെക്വെല്‍ ലാവെസി മരിജുവാന ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടുണ്ടാക്കിയ മാധ്യമങ്ങള്‍ക്കെതിരെ അര്‍ജന്റീന ദേശീയ ടീമിന്റെ നിസഹകരണം മെസി പ്രഖ്യാപിച്ചു. കൊളംബിയക്കെതിരായ മത്സരശേഷം വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ച ശേഷം മെസിയും സംഘവും ഇറങ്ങിപ്പോവുകയുണ്ടായി. അര്‍ജന്റൈന്‍ മാധ്യമലോകത്തിനെതിരെ മെസി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ലോകം ചര്‍ച്ച ചെയ്യുകയാണിപ്പോള്‍.

കോപ അമേരിക്ക ഫൈനല്‍ തോറ്റത് മുതല്‍ക്ക് മാധ്യമങ്ങള്‍ മെസിയെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. മറഡോണയും മറ്റും പറയുന്ന പ്രസ്താവനകള്‍ക്ക് വലിയ പ്രാധാന്യം നല്‍കി മെസിയുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. മെസിയെ കേന്ദ്രമാക്കിയുള്ള വാര്‍ത്തകളുടെ വിപണിമൂല്യമായിരുന്നു ഇവരുടെ ലക്ഷ്യം. പോരാത്തതിന് ബ്രസീലിനോട് ലോകകപ്പ് യോഗ്യതാ റൗണ്ടിലേറ്റ കനത്ത തോല്‍വിയും വലിയ രീതിയില്‍ ആക്രമണമഴിച്ചുവിടാന്‍ ഉപയോഗിച്ചു. ഇതിനിടെയാണ് സഹതാര ലാവെസി മയക്കുമരുന്ന് ഉപയോഗിച്ചതായി അര്‍ജന്റീനയിലെ ഒരു റേഡിയോ വാര്‍ത്ത പുറത്തുവിട്ടത്.

lionel-messi-argentina

ഞങ്ങള്‍ക്കറിയാം നിങ്ങള്‍ മാധ്യമങ്ങള്‍ ഫുട്‌ബോള്‍ ടീമംഗങ്ങളുടെ സ്വകാര്യതയെ പോലും മാനിക്കുന്നില്ല. യാതൊരു ബഹുമാനവും നല്‍കാതെ വാര്‍ത്തകള്‍ പടച്ചുവിടുകയാണ്. ഇനിയും നിങ്ങളുമായി സഹകരിക്കാനാകില്ല - മെസി ക്ഷുഭിതനായി.

Story first published: Wednesday, November 16, 2016, 17:35 [IST]
Other articles published on Nov 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+