For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കേരളത്തില്‍ പന്തു തട്ടാന്‍ അര്‍ജന്റീന! മെസിയെത്തുമോ? താല്‍പര്യം അറിയിച്ചെന്ന് കായിക മന്ത്രി

കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും എന്നാല്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പണമില്ലെന്ന് ചൂണ്ടിക്കാട്ടി വിസമ്മതം അറിയിച്ചുവെന്നുമുള്ള വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകരയാകെ നിരാശപ്പെടുത്തുന്ന വാര്‍ത്തയായിരുന്നു ഇത്. നിലവിലെ ലോകകപ്പ് ജേതാക്കള്‍ ഇന്ത്യയില്‍ കളിച്ചാല്‍ ഇന്ത്യയുടെ ഫുട്‌ബോള്‍ മേഖലയ്ക്കത് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നുറപ്പ്.

എന്നാല്‍ ഇന്ത്യയുമായിട്ടല്ല മറ്റൊരു ടീമുമായി ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കുന്നതിനെക്കുറിച്ചാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചതെന്നാണ് എഐഎഫ്എഫ് ഭാരവാഹികള്‍ വ്യക്തമാക്കിയത്. ഇന്ത്യയുമായിട്ട് കളിച്ചില്ലെങ്കിലും മികച്ചൊരു ടീമുമായി അര്‍ജന്റീന ഇന്ത്യയില്‍ കളിച്ചാല്‍ എല്ലാത്തരത്തിലും ഇന്ത്യയിലെ കായിക മേഖലയ്ക്കത് ഗുണം ചെയ്യുമായിരുന്നു. എന്നാല്‍ എഐഎഫ്എഫ് വലിയ താല്‍പര്യം കാട്ടാതെ പിന്മാറി.

സംഭവം വിവാദമായതോടെ കേരളം മത്സരം നടത്താന്‍ താല്‍പര്യമറിയിച്ച് രംഗത്തെത്തി. സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ബന്ധപ്പെടുകയും കേരളത്തില്‍ മത്സരം നടത്താനുള്ള താല്‍പര്യം അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതിന് അനുകൂലമായ പ്രതികരണം അര്‍ജന്റീനയുടെ ടീം മാനേജറുടെ ഭാഗത്തുനിന്ന് ഉണ്ടായിയെന്ന് മന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. മനോരമ ന്യൂസീനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകകപ്പില്‍ അര്‍ജന്റീനയുടെ കിരീട നേട്ടം കേരളത്തിലെ ആരാധകര്‍ വലിയ ആഘോഷമാക്കിയിരുന്നു. കേരളത്തില്‍ അര്‍ജന്റീനയുടെ മത്സരമെന്നത് സ്വപ്‌നമാണെന്നും മുഖ്യമന്ത്രി അര്‍ജന്റീന എംബസിയില്‍ പോയിരുന്നുവെന്നും അവിടെയെത്തി ടീമിന് ആശംസകള്‍ നേര്‍ന്നിരുന്നുവെന്നും അബ്ദുറഹിമാന്‍ പറഞ്ഞു. കേരളത്തിലെ അര്‍ജന്റീനയുടെ ആരാധകര്‍ക്ക് അവര്‍ നന്ദി പറഞ്ഞതിന്റെ ഭാഗമായാണ് മുഖ്യ മന്ത്രി എംബസി സന്ദര്‍ശിച്ചത്.

lionel messi

അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുന്നതിനോട് മുഖ്യ മന്ത്രിയും അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്. അര്‍ജന്റീന താല്‍പര്യ പത്രം നല്‍കിയാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മത്സരം നടത്താന്‍ സാധിക്കുന്ന മികച്ച ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ കേരളത്തിനുണ്ടെന്നും കായിക മന്ത്രി കൂട്ടിച്ചേര്‍ത്തു. അര്‍ജന്റീനക്കും ലയണല്‍ മെസിക്കും വലിയ ആരാധക പിന്തുണ കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഫുട്‌ബോള്‍ മത്സരം നടത്തിയാല്‍ വലിയ ആരാധക പിന്തുണ ഉറപ്പാണ്.

ഖത്തര്‍ ലോകകപ്പിന്റെ സമയത്ത് കേരളത്തിലെ ആരാധകര്‍ സ്ഥാപിച്ച കട്ടൗട്ടുകളെല്ലാം വൈറലായിരുന്നു. കേരളത്തിലെ ഫുട്‌ബോള്‍ ആവേശം മനസിലാക്കി ഫിഫയുടെ ഔദ്യോഗിക പേജില്‍ പോലും മലയാളി ആരാധകര്‍ ഇടം നേടി. ഫുട്‌ബോളിനെ കേവലം കളിയെന്നതിലുപരിയായി വികാരമായി കാണുന്ന വലിയൊരു ആരാധക സമൂഹം കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലേക്ക് അര്‍ജന്റീനയെത്തിയാല്‍ ഇരുകൈയും നീട്ടി ആരാധകര്‍ സ്വീകരിക്കുമെന്നുറപ്പ്.

ലയണല്‍ മെസി അര്‍ജന്റീനന്‍ ടീമിന്റെ ഭാഗമായി കേരളത്തിലെത്തിയാല്‍ ആവേശത്തിന് അതിരുകളില്ലാതെയാവും. അര്‍ജന്റീനയെത്തിയാലും ഫുട്‌ബോള്‍ മിശിഹ കേരളത്തിലേക്കെത്താന്‍ സാധ്യത കുറവാണ്. എന്നാല്‍ കേരളത്തിലെ ആരാധക സ്‌നേഹം പരിഗണിച്ച് മെസി കേരളത്തില്‍ കളിക്കാനെത്തിയാല്‍ അത് ചരിത്ര സംഭവമായി മാറുമെന്ന കാര്യം നിസംശയം പറയാം.

Story first published: Thursday, June 29, 2023, 15:48 [IST]
Other articles published on Jun 29, 2023
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+