Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീലിനെ വീഴ്ത്താന്‍ ഇവര്‍ മതിയോ? അര്‍ജന്റീന ടീം റെഡി... അഗ്വേറോ, ഡിമരിയ പുറത്തുതന്നെ!!

ബ്യൂണസ് അയേഴ്‌സ്: ചിരവൈരികളായ ബ്രസീലിനെതിരേ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ക്ലാസിക്ക് പോരാട്ടത്തിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. നേരത്തേ പ്രതീക്ഷിച്ചതു പോലെ ഇതിഹാസതാരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയില്ലാതെ തന്നെയാണ് കോച്ച് ലയണല്‍ സ്‌കലോനി ടീമിനെ തിരഞ്ഞെടുത്തത്.

ലോകകപ്പിനു ശേഷം മെസ്സി സ്വയം ടീമില്‍ നിന്നും മാറി നില്‍ക്കുകയാണ്. രണ്ടു സീനിയര്‍ താരങ്ങളെ മാത്രമേ കോച്ച് ടീമിലേക്കു തിരികെ വിളിച്ചിട്ടുള്ളൂ. സൗദി അറേബ്യയിലാണ് ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ബ്രസീല്‍- അര്‍ജന്റീന ക്ലാസിക്ക്.

അഗ്വേറോ, ഹിഗ്വയ്ന്‍, ഡിമരിയ പുറത്ത്

അഗ്വേറോ, ഹിഗ്വയ്ന്‍, ഡിമരിയ പുറത്ത്

റഷ്യന്‍ ലോകകപ്പിനുള്ള ടീമിലുണ്ടായിരുന്ന സൂപ്പര്‍ താരങ്ങളായ സെര്‍ജിയോ അഗ്വേറോ, എയ്ഞ്ചല്‍ ഡിമരിയ, ഗോണ്‍സാലോ ഹിഗ്വയ്ന്‍ എന്നിവരെ കോച്ച് പരിഗണിച്ചില്ല. കഴിഞ്ഞ മാസം നടന്ന സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള ടീമിലും ഇവര്‍ ഇടംപിടിച്ചിരുന്നില്ല.
ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന ഫ്രാന്‍സിനോട് തോറ്റ് പുറത്തായ ശേഷം ഇവര്‍ ദേശീയ ടീമിനായി കളിച്ചിട്ടില്ല. അഗ്വേറോ, ഡിമരിയ എന്നിവരെ ബ്രസീലിനെതതിരായ വമ്പന്‍ പോരാട്ടത്തിനുള്ള ടീമിലേക്ക് സ്‌കലോനി തിരിച്ചുവിളിച്ചേക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും അത് തെറ്റുകയായിരുന്നു.

ഒട്ടാമെന്‍ഡി തിരിച്ചെത്തി

ഒട്ടാമെന്‍ഡി തിരിച്ചെത്തി

ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രതിരോധക്കോട്ട കാത്ത മാഞ്ചസ്റ്റര്‍ സിറ്റി ഡിഫന്‍ഡര്‍ നിക്കോളാസ് ഒട്ടാമെന്‍ഡിയെ സ്‌കലോനി ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്. ലോകകപ്പിനു ശേഷം താരം ഇതാദ്യമായാണ് ദേശീയ ടീമിലെത്തുന്നത്. പരിക്കിനെ തുടര്‍ന്നു ലോകകപ്പ് നഷ്ടമായ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോയും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

രണ്ട് പുതുമുഖങ്ങള്‍

രണ്ട് പുതുമുഖങ്ങള്‍

രണ്ടു പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് സ്‌കലോനി അര്‍ജന്റൈന്‍ ടീമിനെ പ്രഖ്യാപിച്ചത്. യുവാന്‍ ഫോയ്ത്ത്, റോഡ്രിഗോ ഡി പോള്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനത്തിന്റെ ഡിഫന്‍ഡറാണ് 20കാരനായ ഫോയ്ത്ത്. എന്നാല്‍ 13 മാസങ്ങള്‍ക്കു മുമ്പ് ക്ലബ്ബിലെത്തിയ താരത്തിന് ഇതുവരെ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.
അതേസമയം, ഇറ്റാലിയന്‍ ക്ലബ്ബായ ഉഡിനെസിന്റെ മിഡ്ഫീല്‍ഡറാണ് റോഡ്രിഗോ ഡി പോള്‍. ഈ സീസണിലെ സെരി എയില്‍ ഇതിനകം ക്ലബ്ബിനായി നാലു ഗോളുകള്‍ താരം നേടിക്കഴിഞ്ഞു.

 റോബര്‍ട്ടോ പെരേരയെ തിരിച്ചുവിളിച്ചു

റോബര്‍ട്ടോ പെരേരയെ തിരിച്ചുവിളിച്ചു

പ്രീമിയര്‍ ലീഗില്‍ വാട്‌ഫോര്‍ഡിന്റെ താരമായ റോബര്‍ട്ടോ പെരേര ഒരിടവേളയ്ക്കു ശേഷം അര്‍ജന്റൈന്‍ ടീമില്‍ മടങ്ങിയെത്തി. ഈ സീസണില്‍ ക്ലബ്ബിനു വേണ്ടി ഇതുവരെ നടത്തിയ മികച്ച പ്രകടനമാണ് താരത്തിനു തുണയായത്. 2015നു ശേഷം ഇതാദ്യമായാണ് പെരേര ദേശീയ ടീമില്‍ ഇടംപിടിക്കുന്നത്.
ഒക്ടോബര്‍ 11നാണ് അര്‍ജന്റീനയും ഇറാഖും തമ്മിലുള്ള സൗഹൃദ മല്‍സരം. 16നാണ് ഏവരും ഉറ്റുനോക്കുന്ന അര്‍ജന്റീന- ബ്രസീല്‍ ത്രില്ലര്‍

അര്‍ജന്റീന ടീം

അര്‍ജന്റീന ടീം

ഗോള്‍കീപ്പര്‍മാര്‍- സെര്‍ജിയോ റൊമേറോ ജെറോനിമോ റുല്ലി, ഫ്രാങ്കോ അര്‍മാനി.
ഡിഫന്‍ഡര്‍മാര്‍- നിക്കോളാസ് ഒട്ടാമെന്‍ഡി, റമിറോ ഫ്യുന്‍സ് മോറി, ജെര്‍മന്‍ പെസെല്ല, വാള്‍ട്ടര്‍ കന്നെമാന്‍, യുവാന്‍ ഫോയ്ത്ത്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, അലെക്‌സ് ഫ്രാങ്കോ, ഫാബ്രിസിയോ ബുസ്‌റ്റോസ്, റെന്‍സോ സറാവിയ.
മിഡ്ഫീല്‍ഡര്‍മാര്‍- സാന്റിയാഗോ അസ്‌കാസിബര്‍, ലിയാന്‍ഡ്രോ പെരെഡെസ്, ജിയോവാനി ലോ സെല്‍സോ, ഫ്രാങ്കോ വാസ്‌ക്വസ്, റോഡ്രിഡോ ഡി പോള്‍, റോബര്‍ട്ടോ പെരേര, എഡ്വാര്‍ഡോ സാല്‍വിയോ, ഫ്രാങ്കോ സെര്‍വി, റോഡ്രിഗോ ബറ്റാഗ്ലിയ, മാര്‍ക്കോസ് അക്ക്യൂന, മാക്‌സിമിലിയാനോ മെസ്സ, എക്‌സെക്വില്‍ പലാഷ്യോസ്.
സ്‌ട്രൈക്കര്‍മാര്‍- ക്രിസ്റ്റ്യന്‍ പവോണ്‍, ഗോണ്‍സാലോ മാര്‍ട്ടിനസ്, പൗലോ ദിബാല, മൗറോ ഇക്കാര്‍ഡി, ലൊറ്റാറോ മാര്‍ട്ടിനസ്, എയ്ഞ്ചല്‍ കൊറെയ, ജിയോവാനി സിമിയോണി.

Story first published: Saturday, September 29, 2018, 14:25 [IST]
Other articles published on Sep 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+