ബ്യൂണസ്‌ഐറിസ്: കളിക്കാര്‍ സമരം പ്രഖ്യാപിച്ചതോടെ അര്‍ജന്റീനയില്‍ ടോപ് ഡിവിഷന്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു. ടെലിവിഷന്‍ സംപ്രേഷണാവകാശം പതിച്ചു നല്‍കുന്നത് സംബ്്ന്ധിച്ചുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അര്‍ജന്റൈന്‍ ഫുട്‌ബോളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. എബിസി, സ്‌കൈ, ഫോക്‌സ് ചാനലുകള്‍ മുന്നോട്ടുവെച്ച സംപ്രേഷണാവകാശ ഓഫര്‍ എ എഫ് എ നിരസിച്ചിരുന്നു.
ഇതേ തുടര്‍ന്ന് കഴിഞ്ഞ കുറേ മാസങ്ങളായി പല ക്ലബ്ബുകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. കളിക്കാര്‍ക്കൊന്നും തന്നെ ശമ്പളമില്ല. ഫുട്‌ബോളേഴ്‌സ് യൂനിയന്‍ ചര്‍ച്ച നടത്തി വരുകയായിരുന്നു. എന്നാല്‍, ഇനിയും പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന് വന്നതോടെ കളിക്കാര്‍ ഒന്നര മാസം മുന്നെ സമരം പ്രഖ്യാപിച്ചു. ഇരുനൂറിലേറെ അര്‍ജന്റൈന്‍ ക്ലബ്ബുകളിലെ കളിക്കാരാണ് സമരമുഖത്തുള്ളത്.

ഇന്നലെ ചര്‍ച്ചയുടെ ഭാഗമായി മത്സരം പുനരാരംഭിക്കാനിരിക്കെയാണ്, നിശ്ചയിച്ചുറപ്പിച്ച റൊസാരിയ സെന്‍ട്രല്‍-ഗുഡോ ക്രുസ്, സാന്‍ ലോറെന്‍സോ-ബെല്‍ഗ്രാനോ മത്സരങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് സമരപ്രഖ്യാപനം വരുന്നത്.
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനി (എ എഫ് എ)ല്‍ അഴിമതി ആരോപണം ഉയര്‍ന്നതും ഇതേ തുടര്‍ന്ന് എ എഫ് എ പ്രസിഡന്റ് ലൂയിസ് സെഗുറാ 2016 ജൂണില്‍ രാജിവെച്ചതും വിഷയം സങ്കീര്‍ണമാക്കി. 2014 ല്‍ എ എഫ് എ പ്രസിഡന്റ് ജൂലിയോ ഗ്രൊന്‍ഡോന അന്തരിച്ചതാണ് അര്‍ജന്റീന ഫുട്‌ബോളിനെ താറുമാറാക്കിയത്. മുപ്പത്തഞ്ച് വര്‍ഷമായ ഗ്രൊന്‍ഡോനയായിരുന്നു പ്രസിഡന്റ്. ഫിഫയില്‍ വൈസ് പ്രസിഡന്റായിരുന്ന ഗ്രൊന്‍ഡോനക്കെതിരെയും അഴിമതി ആരോപണങ്ങളുണ്ട്. എങ്കിലും അര്‍ജന്റൈന്‍ ഫുട്‌ബോളിനെ പ്രതിസന്ധിയിലാക്കാതെ മുന്നോട്ടു കൊണ്ടുപോകുവാന്‍ ഗ്രൊന്‍ഡോനക്ക് സാധിച്ചിരുന്നു.