Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്ലാസിക്കോ കടുപ്പമാവും, ബ്രസീലിന് അര്‍ജന്റീനയുടെ മുന്നറിയിപ്പ്!! ഇറാഖിനെ മുക്കി യുവനിര.... വീഡിയോ

റിയാദ്: ചിരവൈരികളായ ബ്രസീലിനെതിരേ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ക്ലാസിക് പോരാട്ടത്തിനുള്ള തയ്യാറെടുപ്പ് ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീന തകര്‍പ്പന്‍ ജയത്തോടെ ഗംഭീരമാക്കി. സൗദി അറേബ്യയില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ ഏഷ്യയില്‍ നിന്നുള്ള ഇറാഖിനെ അര്‍ജന്റീനയുടെ യുവനിര തകര്‍ത്തെറിയുകയായിരുന്നു. ലയണല്‍ സ്‌കലോനിയുടെ പരീക്ഷണ ടീം ഇറാഖിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് കശാപ്പ് ചെയ്തത്.

ഇതിഹാസതാരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സി തുടര്‍ച്ചയായ മൂന്നാമത്തെ മല്‍സരത്തിലും കളിക്കാതിരുന്നിട്ടും അത് അര്‍ജന്റീനയുടെ പ്രകടനത്തെ സാരമായി ബാധിച്ചില്ല.

രണ്ടാംപകുതിയില്‍ മൂന്നു ഗോള്‍

രണ്ടാംപകുതിയില്‍ മൂന്നു ഗോള്‍

ഇറാഖിനെതിരേ രണ്ടാം പകുതിയിലാണ് അര്‍ജന്റീന മൂന്നു ഗോളുകളും നേടിയത്. 18ാം മിനിറ്റില്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ലൊറ്റാറോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ അക്കൗണ്ട് തുറന്നത്.
ഒരു ഇടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട റോബര്‍ട്ടോ പെരേര 54ാം മിനിറ്റില്‍ അര്‍ജന്റീനയുടെ ലീഡുയര്‍ത്തി. 82ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ ജെര്‍മെന്‍ പെസ്സേല ലീഡ് 3-0 ആക്കി ഉയര്‍ത്തി. ഇഞ്ചുറിടൈമില്‍ മെസ്സിയെ അനുസ്മരിപ്പിക്കുന്ന സോളോ റണ്ണിലൂടെ ഇറാഖിന്റെ വലകുലുക്കി ഫ്രാങ്കോ സെര്‍വി ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

മൂന്നില്‍ രണ്ടിലും ജയിച്ചു

മൂന്നില്‍ രണ്ടിലും ജയിച്ചു

റഷ്യന്‍ ലോകകപ്പിലെ ദുരന്തത്തിനു ശേഷം അര്‍ജന്റീനയുടെ താല്‍ക്കാലിക കോച്ചായി നിയമിക്കപ്പെട്ട ലയണല്‍ സ്‌കലോനിക്കു കീഴില്‍ ടീം ശരിയായ ദിശയിലാണെന്നു തെളിയിക്കുന്നതായിരുന്നു ഇറാഖിനെതിരായ പ്രകടനം. സീനിയര്‍ താരങ്ങളെയെല്ലാം മാറ്റിനിര്‍ത്തി ദേശീയ ലീഗില്‍ കളിക്കുന്ന പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് തുടക്കം മുതല്‍ സ്‌കലോനി പരീക്ഷിച്ചത്.
സ്‌കലോനിക്കു കീഴില്‍ ഇതുവരെ കളിച്ച മൂന്നു മൂന്നു കളികളില്‍ രണ്ടിലും അര്‍ജന്റീന ജയിച്ചിട്ടുണ്ട്. ഗ്വാട്ടിമാലയെ തകര്‍ത്തു കൊണ്ട് തുടങ്ങിയ അര്‍ജന്റീനയുടെ യുവനിര കൊളംബിയയെ സമനിലയില്‍ കുരുക്കുകയും ചെയ്തിരുന്നു.
അറ്റാക്കിങ് ഫുട്‌ബോളാണ് ഇറാഖിനെതിരേ തുടക്കം മുതല്‍ അര്‍ജന്റീന കാഴ്ചവച്ചത്. ഇറാഖി ഗോള്‍കീപ്പറുടെ ചില തകര്‍പ്പന്‍ സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ അര്‍ജന്റീനയുടെ വിജയമാര്‍ജിന്‍ ഇതിനേക്കാള്‍ വലുതാവുമായിരുന്നു.

മികച്ച പ്രകടനമെന്ന് സ്‌കലോനി

മികച്ച പ്രകടനമെന്ന് സ്‌കലോനി

ഇറാഖിനെതിരായ അര്‍ജന്റീനയുടെ പ്രകടനത്തില്‍ കോച്ച് സ്‌കലോനി സംതൃപ്തി പ്രകടിപ്പിച്ചു. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതിനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നത്. ജയം നേടുന്നതിനായി ഇറാഖിനെതിരേ ടീം തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ചു. തുടരെ തുടരെ മുന്നേറ്റങ്ങള്‍ നടത്തിയാണ് ടീം ഗോളുകള്‍ നേടി വിജയം വരുതിയിലാക്കിയത്. ഇത് തീര്‍ച്ചയായും നല്ലൊരു മല്‍സരഫലമാണ്. ടീമിന്റെ പ്രകടനത്തില്‍ സന്തോഷവാനാണെന്നും സ്‌കലോനി കൂട്ടിച്ചേര്‍ത്തു.
ബ്രസീലിനെതിരേ ചൊവ്വാഴ്ച്ച നടക്കാനിരിക്കുന്ന മല്‍സരത്തില്‍ അര്‍ജന്റീന പ്രതിരോധിച്ചു കളിക്കുമെന്ന് സ്‌കലോനി തമാശയായി പറഞ്ഞു. കഴിവിന്റെ പരമാവധി മികച്ച പ്രകടനം നടത്താനായിരിക്കും ടീമിന്റെ ശ്രമമെന്നും കോച്ച് പറഞ്ഞു.

വീഡിയോ ഹൈലൈറ്റ്‌സ് കാണാം

അര്‍ജന്റീനയും ഇറാഖും തമ്മില്‍ റിയാദില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ നിന്നുള്ള വീഡിയോ ഹൈലൈറ്റ്‌സ് കാണാം

Story first published: Friday, October 12, 2018, 10:19 [IST]
Other articles published on Oct 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+