Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ അമേരിക്ക: മെസ്സിക്കും രക്ഷിക്കാനായില്ല, അര്‍ജന്റീനയെ അട്ടിമറിച്ച് കൊളംബിയ (0-2)

messi

സാല്‍വദോര്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കിരീട ഫേവറിറ്റുകളും നിലവിലെ റണ്ണറപ്പുമായ അര്‍ജന്റീനയ്ക്കു ഞെട്ടിക്കുന്ന തോല്‍വി. ഗ്രൂപ്പ് ബിയില്‍ തങ്ങളുടെ ആദ്യ കളിയില്‍ കൊളംബിയയാണ് അര്‍ജന്റീനയെ അട്ടിമറിച്ചത്. സാല്‍വദോറില്‍ നടന്ന കളിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കൊളംബിയയുടെ അപ്രതീക്ഷിത ജയം. അവസാന അര മണിക്കൂറിനിടെ നേടിയ രണ്ടു ഗോളുകള്‍ക്കാണ് കൊളംബിയ ടൂര്‍ണമെന്റിലെ ആദ്യ അട്ടിമറി തങ്ങളുടെ പേരില്‍ കുറിച്ചത്. റോജര്‍ മാര്‍ട്ടിനസ് (71ാം മിനിറ്റ്), ഡുവാന്‍ സപാറ്റ (86) എന്നിവരാണ് കൊളംബിയയുടെ സ്‌കോറര്‍മാര്‍. ഗ്രൂപ്പ് എയിലെ മറ്റൊരു കളിയില്‍ വെനിസ്വേലയും കൊളംബിയയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

കൊളംബിയക്കെതിരേ അര്‍ജന്റീന അര്‍ഹിച്ച തോല്‍വി കൂടിയായിരുന്നു ഇത്. നിരാശാജനകമായ പ്രകടനമാണ് മെസ്സിയും സംഘവും കാഴ്ചവച്ചത്. വിരമിക്കല്‍ പിന്‍വലിച്ച് കളിക്കളത്തിലേക്കു തിരിച്ചെത്തിയ ശേഷം അര്‍ജന്റീനയ്‌ക്കൊപ്പമുള്ള മെസ്സിയുടെ ആദ്യ ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്. എന്നാല്‍ ടീമിന്റെ രക്ഷകനാവാന്‍ ഇതിഹാസ താരത്തിനു കഴിഞ്ഞില്ല.

copa

ഒത്തിണക്കമില്ലാത്ത പ്രകടനമാണ് കളിയുടെ തുടക്കം മുതല്‍ അര്‍ജന്റീന കാഴ്ചവച്ചത്. ജയിക്കാനുള്ള കാര്യമായ ശ്രമങ്ങളൊന്നും അവരുടെ ഭാഗത്ത് നിന്നുണ്ടായില്ല. കൊ ളംബിയയുടെ മുന്നേറ്റങ്ങള്‍ പലപ്പോഴും അര്‍ജന്റീനയെ പ്രതിരോധത്തിലാക്കുന്നതാണ് സാല്‍വദോറില്‍ കണ്ടത്. ഡിഫന്‍ഡര്‍മാരുടെ പ്രകടനം ദയനീയമായിരുന്നു. ടീമിന്റെ മോശം പ്രകടനത്തില്‍ കാഴ്ചക്കാരനായി നില്‍ക്കുകയല്ലാതെ മെസ്സിക്കു മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വളരെ കുറച്ചു തവണ മാത്രമാണ് മെസ്സിക്കു പന്ത് പോലും ലഭിച്ചത്.

Story first published: Sunday, June 16, 2019, 8:19 [IST]
Other articles published on Jun 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+