Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിക്ക് ഡബിള്‍, നിക്കരാഗ്വയെ ഗോളില്‍ മുക്കി അര്‍ജന്റീന; ജയത്തോടെ യുറുഗ്വയും

സാന്‍ ജുവാന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ വിജയം. നിക്കരാഗ്വയെ 5-1 എന്ന സ്‌കോറിനാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ കളിയില്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയ അര്‍ജന്റീനയ്ക്കുവേണ്ടി സൂപ്പര്‍താരം ലയണല്‍ മെസ്സിയും മാര്‍ട്ടിനെസും ഇരട്ടഗോള്‍ നേടി.

മത്സരത്തിന്റ 37, 38 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. ലോറന്റെ മാര്‍ട്ടിനസ് 63, 73 മിനിറ്റുകളിലും ഗോള്‍ നേടി. റോബര്‍ട്ടോ പറേറ(81)യും ടീമിനായി വലകുലുക്കി. 91+1 മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ യുവാന്‍ ബറേറയായിരുന്നു നിക്കരാഗ്വയുടെ ആശ്വാസഗോള്‍. സമീപകാലത്തെ അര്‍ജന്റീനയുടെ മികച്ച വിജയങ്ങളിലൊന്നാണിത്.

lionelmessi

മറ്റൊരു മത്സരത്തില്‍ യുറുഗ്വയ് പനാമയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മാക്‌സി മിലിയാനോ ഗോമസ്(19), ലൂയിസ് സുവാരസ്(69), വാല്‍വെര്‍ദെ(79) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. പരിക്കുമൂലം വിശ്രമത്തിലായിരുന്ന സുവാരസ് കോപ്പ അമേരിക്കയില്‍ കളിക്കില്ലെന്നായിരുന്നു സൂചന. എന്നാല്‍, സൗഹൃദമത്സരത്തില്‍ ഗോള്‍ കണ്ടെത്തിയതോടെ കോപ്പയില്‍ സുവാരന്റെ സാന്നിധ്യം ഉറപ്പായിരിക്കുകയാണ്.

Story first published: Saturday, June 8, 2019, 10:31 [IST]
Other articles published on Jun 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+