Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെക്‌സിക്കോയെ നാണംകെടുത്തി അര്‍ജന്റീന; മാര്‍ട്ടിനെസിന് ഹാട്രിക്, ബ്രസീലിന് ഞെട്ടിക്കുന്ന തോല്‍വി

ബ്രസീലിന് ഞെട്ടിക്കുന്ന തോല്‍വി

ടെക്‌സാസ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ മെക്‌സിക്കോയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി അര്‍ജന്റീന. ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീന കരുത്തരായ മെക്‌സിക്കോയെ തോല്‍പ്പിച്ചത്. വിജയികള്‍ക്കായി ലൗട്ടാറൊ മാര്‍ട്ടിനെസ് ഹാട്രിക് നേടി. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും അഗ്യൂറോയും ഡി മരിയയും ഇല്ലാതെ കളിത്തിലിറങ്ങിയ ലാറ്റിനമേരിക്കന്‍ ടീം കിട്ടിയ അവസരങ്ങള്‍ മുതലെടുത്താണ് ജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ഭൂരിഭാഗം സമയവും പന്ത് കൈവശം മെക്‌സിക്കോ ആയിരുന്നെങ്കിലും ഗോളാക്രമണത്തില്‍ മുന്നിട്ടുനിന്നത് അര്‍ജന്റീനയാണ്. പതിനേഴുതവണ ഗോള്‍ ലക്ഷ്യമാക്കി അര്‍ജന്റീന ആക്രമണം നടത്തിയപ്പോള്‍ നാലു ഷോട്ടുകള്‍ മാത്രമാണ് മെക്‌സിക്കോയ്ക്ക് കണ്ടെത്താനായത്. 17, 22, 39 മിനിറ്റുകളിലായിരുന്നു മാര്‍ട്ടിനെസിന്റെ ഗോളുകള്‍. ലിയനാര്‍ഡോ പാരഡെസ്(33) പെനാല്‍റ്റിയിലൂടെ മറ്റൊരുഗോളും നേടി.

lautaromartinez

മറ്റൊരു മത്സരത്തില്‍ പെറു ഒരു ഗോളിന് ബ്രസീലിനെ തോല്‍പ്പിച്ചു. കോപ്പ അമേരിക്ക ഫൈനലില്‍ പെറുവിനെ തോല്‍പ്പിച്ച ബ്രസീല്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് ഏറ്റുവാങ്ങിയത്. പെറുവിനായി 85-ാം മിനിറ്റില്‍ ലൂയിസ് അബ്രാം ഗോള്‍ നേടി. മറ്റു മത്സരഫലങ്ങള്‍, കൊളംബിയ വെനസ്വലയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഇക്വഡോര്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബൊളീവിയയെ തകര്‍ത്തു. അമേരിക്കയും യുറുഗ്വായും തമ്മിലുള്ള കളി 1-1 എന്ന സ്‌കോറില്‍ സമനിലയിലായി. ഹോണ്ടുറാസ് 2-1ന് ചിലിയെ ഞെട്ടിച്ചു.

Story first published: Wednesday, September 11, 2019, 13:41 [IST]
Other articles published on Sep 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+