Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ 6*, കാമറൂണിനെയും മറികടന്നു.. മെക്‌സിക്കോയ്‌ക്കെതിരേ വീണ്ടും സൂപ്പര്‍ അര്‍ജന്റീന, വീഡിയോ

ലണ്ടന്‍: ഈ വര്‍ഷത്തെ അവസാന മല്‍സരങ്ങളില്‍ ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീമുകളായ ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം. ഇംഗ്ലണ്ടില്‍ നടന്ന മല്‍സരത്തില്‍ ആഫ്രിക്കയില്‍ നിന്നുള്ള കാമറൂണിനെയാണ് മഞ്ഞപ്പട എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചത്. പകരക്കാരനായി ഇറങ്ങിയ റിച്ചാര്‍ളിസണിന്റെ വകയായിരുന്നു മഞ്ഞപ്പടയുടെ വിജയഗോള്‍. ലോകകപ്പിനു ശേഷം ബ്രസീലിന്റെ തുടര്‍ച്ചയായ ആറാമത്തെ ജയം കൂടിയാണിത്.

മറ്റൊരു മല്‍സരത്തില്‍ കോണ്‍കകാഫ് മേഖലയിലെ കരുത്തരായ മെക്‌സിക്കോയെ അര്‍ജന്റൈന്‍ യുവനിര കെട്ടുകെട്ടിക്കുകയായിരുന്നു. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. ഒരാഴ്ചയ്ക്കിടെ മെക്‌സിക്കോയ്‌ക്കെതിരേ അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം ജയം കൂടിയാണിത്.

നെയ്മര്‍ക്കു പരിക്ക്

നെയ്മര്‍ക്കു പരിക്ക്

ക്യാപ്റ്റനും സൂപ്പര്‍ താരവുമായ നെയ്മര്‍ക്കു കാമറൂണിനെതിരായ കളിയുടെ ആറാം മിനിറ്റില്‍ത്തന്നെ പരിക്കേറ്റിരുന്നു. തുടര്‍ച്ച് കോച്ച് അദ്ദേഹത്തെ തിരിച്ചുവിളിക്കുകയും ചെയ്തു. പകരക്കാരനായി ഇറങ്ങിയ റിച്ചാര്‍ളിസണ്‍ ടീമിന്റെ വിജയഗോളുമായാണ് മഞ്ഞപ്പടയുടെ ഹീറോയായി മാറിയത്. 45ാം മിനിറ്റിലായിരുന്നു മല്‍സരവിധി നിര്‍ണയിച്ച താരത്തിന്റെ വിജയഗോള്‍. വലതുമൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റിച്ചാര്‍ളിസണ്‍ ബുള്ളറ്റ് ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കുകയായിരുന്നു.
കളിയില്‍ കാമറൂണ്‍ ഗോള്‍കീപ്പര്‍ ആന്ദ്രെ ഒനാനയുടെ ചില തകര്‍പ്പന്‍ സേവുകളാണ് ബ്രസീലിന്റെ വിജയം ഒരു ഗോളിലൊതുക്കിയത്. ക്ലോസ് റേഞ്ച് ഷോട്ടുകളടക്കം ഗോളെന്നുറച്ച നിരവധി ശ്രമങ്ങള്‍ താരം അത്യുജ്ജ്വല സേവിലൂടെ വിഫലമാക്കുകയായിരുന്നു.

അനായാസം അര്‍ജന്റീന

അനായാസം അര്‍ജന്റീന

മെക്‌സിക്കോയ്‌ക്കെതിരേ അര്‍ജന്റീനുടെ ജയം അനായാസമായിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് മെക്‌സിക്കോയെ അര്‍ജന്റീന കൊമ്പുകുതിക്കുന്നത്. നേരത്തേ നടന്ന മല്‍സരത്തിലും എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. വേദി മാറിയെങ്കിലും അര്‍ജന്റീന ഇതേ മാര്‍ജിനില്‍ തന്നെ വീണ്ടും വെന്നിക്കൊടി പാറിക്കുകയായിരുന്നു.
ചിരവൈരികളായ ബ്രസീലിനെതിരേ സൗദി അറേബ്യയില്‍ നടന്ന കളിയില്‍ പൊരുതിത്തോറ്റതൊഴിച്ചാല്‍ പുതിയ കോച്ച് ലയണല്‍ സ്‌കലോനിക്കു കീഴില്‍ മിന്നുന്ന പ്രകടമാണ് വമ്പന്‍മാരില്ലാത്ത അര്‍ജന്റീന കാഴ്ചവച്ചത്. ലോകകപ്പിനു ശേഷം കളിച്ച ആറു മല്‍സരങ്ങളില്‍ നാലിലും ജയിക്കാന്‍ അര്‍ജന്റീനയ്ക്കു കഴിഞ്ഞിരുന്നു.

ദിബാലയും ഇക്കാര്‍ഡിയും സ്‌കോറര്‍മാര്‍

ദിബാലയും ഇക്കാര്‍ഡിയും സ്‌കോറര്‍മാര്‍

നിലവിലെ അര്‍ജന്റൈന്‍ ടീമിലെ രണ്ടു സൂപ്പര്‍ താരങ്ങളായ മൗറോ ഇക്കാര്‍ഡിയും പൗലോ ദിബാലയുമാണ് മെക്‌സിക്കോയ്‌ക്കെതിരേ അര്‍ജന്റീനയുടെ സ്‌കോറര്‍മാര്‍.
മല്‍സരം തുടങ്ങി രണ്ടാം മിനിറ്റില്‍ത്തന്നെ ഇന്റര്‍മിലാന്‍ സ്‌ട്രൈക്കറായ ഇക്കാര്‍ഡി അര്‍ജന്റീനയുടെ അക്കൗണ്ട് തുറന്നിരുന്നു. 82ാം മിനിറ്റില്‍ അര്‍ജന്റീനയുടെ വിജയമുറപ്പിച്ച് പകരക്കാരനായി ഇറങ്ങിയ ദിബാല ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ദേശീയ ടീമിനു വേണ്ടി ഇരുതാരങ്ങളുടെയും കന്നി ഗോളെന്ന പ്രത്യേകത കൂടി ഈ മല്‍സരത്തിലെ ഗോളുകള്‍ക്കുണ്ട്.

ബ്രസീല്‍-കാമറൂണ്‍ ഹൈലൈറ്റ്‌സ്

ബ്രസീലും കാമറൂണും തമ്മിലുള്ള മല്‍സരത്തിന്റെ ഹൈലൈറ്റ്‌സ് കാണാം

അര്‍ജന്റീന- മെക്‌സിക്കോ ഹൈലൈറ്റ്‌സ്

അര്‍ജന്റീനയും മെക്‌സിക്കോയും തമ്മിലുള്ള കളിയില്‍ നിന്നുള്ള ഹൈലൈറ്റ്‌സ് കാണാം

Story first published: Wednesday, November 21, 2018, 12:20 [IST]
Other articles published on Nov 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+