വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സൂപ്പര്‍ താരങ്ങളില്ലാത്ത ബാഴ്‌സക്കായി ഹാട്രിക്ക് നേടിയ പുതിയ സൂപ്പര്‍ താരം ആര്?

By കാശ്വിന്‍

മാഡ്രിഡ്: സ്പാനിഷ് കിംഗ്‌സ് കപ്പില്‍ (കോപ ഡെല്‍ റേ) ബാഴ്‌സലോണക്ക് ഏഴ് ഗോള്‍ ജയം. മൂന്നാം ഡിവിഷന്‍ ക്ലബ്ബായ ഹെര്‍കുലിസിനെതിരെയാണ് ഗോള്‍ വര്‍ഷിച്ചു കൊണ്ട് ബാഴ്‌സ കിംഗ്‌സ് കപ്പില്‍ പ്രീക്വാര്‍ട്ടര്‍ ബെര്‍ത് സ്വന്തമാക്കിയത്. ആദ്യപാദം 1-1 ആയിരുന്നു. എന്നാല്‍ ഹോംഗ്രൗണ്ടിലെ രണ്ടാം പാദത്തില്‍ 7-0 ന് ജയിച്ച് ബാഴ്‌സ ഇരുപാദത്തിലുമായി 8-1ന്റെ ഗംഭീര ജയം എക്കൗണ്ടില്‍ കുറിച്ചു.

barcelona

സൂപ്പര്‍ ത്രയങ്ങളായ ലയണല്‍ മെസി, ലൂയിസ് സുവാരസ്, നെയ്മര്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ച കോച്ച് ലൂയിസ് എന്റിക്വെ തന്റെ കൈയ്യിലെ മറ്റ് ആയുധങ്ങളുമായാണ് ഹെര്‍കുലസിനെതിരെ പോരിനിറങ്ങിയത്. ഇതില്‍ ആര്‍ദ ടുറാന്‍ ഹാട്രിക്ക് നേടിയത് ശ്രദ്ധേയമായി. രണ്ടാംപകുതിയില്‍ 55, 86, 89 മിനുട്ടുകളിലായിരുന്നു തുര്‍ക്കി മിഡ്ഫീല്‍ഡറുടെ ഹാട്രിക്ക് പ്രകടനം. മുപ്പത്തേഴാം മിനുട്ടില്‍ ഡിഗ്നെയും നാല്‍പ്പത്തഞ്ചാം മിനുട്ടില്‍ റാകിറ്റിചും ആദ്യപകുതിയില്‍ ബാഴ്‌സയെ 2-0ന് മുന്നിലെത്തിച്ചു. അമ്പതാം മിനുട്ടില്‍ റാഫീഞ്ഞയിലൂടെ മൂന്നാം ഗോള്‍. എഴുപത്തിമൂന്നാം മിനുട്ടില്‍ അല്‍കാസെറും ഗോളടിച്ചു. വലന്‍ഷ്യയില്‍ നിന്ന് സമ്മര്‍ ട്രാന്‍സ്ഫറില്‍ ബാഴ്‌സയിലെത്തിയ അല്‍കാസറിന്റെ ആദ്യ ഗോളായി ഇത്. മുമ്പ് പന്ത്രണ്ട് മത്സരങ്ങള്‍ കളിച്ച അല്‍കാസറിന് ബാഴ്‌സക്കായി വല കുലുക്കാനായില്ല.

ബാഴ്‌സലോണ 7-0 ഹെര്‍കുലസ്

എയ്ബര്‍ 3-1 സ്‌പോര്‍ട്ടിംഗ് ഗിജോണ്‍

സെവിയ്യ 9-1 ഫോര്‍മെന്ററ

ഡിപ്പോര്‍ട്ടീവോ ല കൊരൂന 3-1 റയല്‍ ബെറ്റിസ്

ഒസാസുന 2-0 ഗ്രനഡ

വലെന്‍ഷ്യ 2-1 ലെഗാനെസ്‌

Story first published: Thursday, December 22, 2016, 12:52 [IST]
Other articles published on Dec 22, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X