Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുര്‍ക്കിക്കായി ഇനി കളിക്കില്ലെന്ന് അറിയിച്ച് ആര്‍ദ തുറാന്‍, കാരണം അറിഞ്ഞാല്‍ ഞെട്ടും!

ഇസ്താംബൂള്‍: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയാണെന്ന് തുര്‍ക്കിയുടെ സൂപ്പര്‍താരം ആര്‍ദ ടുറാന്‍ അറിയിച്ചു. മാധ്യമങ്ങള്‍ തനിക്കെതിരെ വ്യാജപ്രചരണം അഴിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് ബാഴ്‌സലോണ മിഡ്ഫീല്‍ഡര്‍ ദേശീയ ടീമിനായി കളിക്കേണ്ടെന്ന നിലപാടെടുത്തത്.

മാസിഡോണിയക്കെതിരായ മത്സരം കഴിഞ്ഞ് മടങ്ങുമ്പോള്‍ വിമാനത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകനുമായി ടുറാന്‍ കൊമ്പുകോര്‍ത്തിരുന്നു. എന്നാല്‍, മാധ്യമപ്രവര്‍ത്തകനെ കടന്നു കയറി ഉപദ്രവിച്ചെന്ന രീതിയിലുള്ള ആരോപണങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുന്നത്. നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് രാത്രിയില്‍ നടന്നതെന്ന് സമ്മതിക്കുന്നു.

turan

കോച്ചിനോടും ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റിനോടും ടുറാന്‍ സംഭവിച്ചതെല്ലാം വിശദീകരിച്ചു. എന്നാല്‍ തന്നെ ലക്ഷ്യമിട്ടുകൊണ്ടാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് ടുറാന്‍ കുറ്റപ്പെടുത്തി.

കൊസോവക്കെതിരെ കളിക്കാനുണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമക്കുന്നവരോട് തനിക്കുള്ള മറുപടിയാണ് ഈ രാജിയെന്നും ടുറാന്‍ പറഞ്ഞു.

Story first published: Thursday, June 8, 2017, 9:15 [IST]
Other articles published on Jun 8, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+