Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഫ്സി ഗോവക്ക് എന്തിനാണ് പരുക്കേറ്റ കളിക്കാര്‍,എന്തിനാണ് രണ്ടാം ഡിവിഷന്‍ താരങ്ങള്‍..

മഡ്ഗാവ്: എഫ് സി ഗോവ കഴിഞ്ഞ രണ്ട് സീസണിലും ബ്രസീലിയന്‍ കോച്ച് സീക്കോയുടെ തന്ത്രങ്ങളില്‍ കിരീടപ്പോരില്‍ നിറഞ്ഞു നിന്ന ടീമാണ്. ഇത്തവണയും അവര്‍ വലിയ പ്രതീക്ഷകളുണര്‍ത്തിക്കൊണ്ട് രംഗത്തുണ്ട്. എന്നാല്‍, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റതോടെ ഒരു സംശയം ബലപ്പെട്ടിരിക്കുന്നു. സീക്കോയുടെ ടീം ഇത്തവണ ട്രാന്‍സ്ഫറില്‍ ഇടപെട്ടത് കാര്യങ്ങള്‍ ശരിക്കും പഠിച്ചിട്ടാണോ? രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റിന് അനുയോജിക്കുന്നതാണോ ഗോവയുടെ ട്രാന്‍സ്ഫര്‍ നയം എന്നത് ചര്‍ച്ചയാകുന്നു.

വിദേശ താരങ്ങളുടെ തിരഞ്ഞെടുപ്പില്‍ ബ്രസീലുകാരെയാണ് ഗോവ കാര്യമായി പരിഗണിച്ചിട്ടുള്ളത്. സീക്കോയുടെ ഇടപെടല്‍ ഈ ട്രാന്‍സ്ഫറില്‍ നിഴലിക്കുന്നു. എന്നാല്‍, സ്വദേശി താരങ്ങളെ കണ്ടെത്തുന്നതില്‍ ടീം മാനേജ്‌മെന്റായിരിക്കും കൂടുതല്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടാവുക. ദീര്‍ഘകാലമായി പരുക്കേറ്റ് കളിക്കളത്തില്‍ നിന്ന് വിട്ടു നിന്ന മൂന്ന് പേര്‍ ഗോവന്‍ ടീമിലുണ്ട്. ഡെന്‍സില്‍ ഫ്രാങ്കോ, സുഭാശിഷ് റോയ് ചൗദരി, റോബിന്‍ സിംഗ് എന്നിവര്‍ ആറ് മാസമായി പന്ത് തട്ടിയിട്ട്.ദീര്‍ഘകാലമായി പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ ഭാഗമായിരുന്നില്ല ഇവര്‍.

goa-logo

ഐ എസ് എല്‍ ചട്ടപ്രകാരം പതിനാല് ആഭ്യന്തര കളിക്കാര്‍ ടീമിലുണ്ട്. അണ്ടര്‍ 21, അണ്ടര്‍ 23 കാറ്റഗറിയിലെ കളിക്കാരെയും പരിഗണിച്ചിട്ടുണ്ട്. എന്നാല്‍, മൂന്ന് ഇന്ത്യന്‍ ഗോള്‍കീപ്പറെ സീക്കോ ടീമിലുള്‍പ്പെടുത്തി. ഇത് തന്റെ കൈയ്യിലെ വിദേശ കളിക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുവാന്‍ വേണ്ടിയായിരുന്നു.

രാജു ഗെയ്ക്‌വാദ്, കീനന്‍ അല്‍മെയ്ഡ, പ്രതേഷ് ശിരോദ്കര്‍, ഫുല്‍ഗാനോ കര്‍ഡോസോ, സഞ്ജയ് ബല്‍മുചു എന്നിവര്‍ മാത്രമാണ് ഗോവന്‍ നിരയില്‍ കഴിഞ്ഞ ഐ ലീഗ് കളിച്ചവര്‍. മോഹന്‍ ബഗാന്‍ നിരയില്‍ 270 മിനുട്ട് മാത്രമാണ് ബല്‍മുചു ഐ ലീഗില്‍ പന്ത് തട്ടിയത്. രാജു ഗെയ്ക്‌വാദാകട്ടെ ബഗാന്‍ ടീമില്‍ ഫസ്റ്റ് ചോയ്‌സ് സെന്റര്‍ ബാക്ക് അല്ല. സെല്‍ഫ്‌ഗോള്‍ അബദ്ധങ്ങള്‍ ഉള്‍പ്പടെ ഡിഫന്‍സില്‍ തീര്‍ത്തും നിരാശാപ്രകടനം കാഴ്ചവെച്ച താരം.

ടീമിലെ മറ്റ് ഇന്ത്യന്‍ താരങ്ങളാകട്ടെ ഐ ലീഗ് രണ്ടാം ഡിവിഷന്‍ കളിക്കുന്നവര്‍. ദേബബ്രത റോയ്, സുഖ്‌ദേവ് പാട്ടീല്‍, റോമിയോ ഫെര്‍നാണ്ടസ്, മന്ദര്‍ റാവു ദേശായ്, സാഹില്‍ ടവോറ, ലക്ഷ്മികാന്ത് കട്ടിമണി എന്നിവര്‍. കട്ടിമണിയാണ് നോര്‍ത്ത് ഈസ്റ്റിനെതിരെ വല കാത്തത്. ആദ്യ ഗോളാകട്ടെ കട്ടിമണിയുടെ മണ്ടത്തരത്തില്‍ സംഭവിച്ചതും. ഐ എസ് എല്‍ നിലവാരം വെച്ച് നോക്കുമ്പോള്‍ എഫ് സി ഗോവയുടെ ട്രാന്‍സ്ഫര്‍ ഏറെ താഴ്ന്ന നിലവാരത്തിലാണെന്നാണ് സൂചിപ്പിക്കുന്നത്. കളിക്കാരുടെ പരുക്കും പരിശീലന ഗ്രൗണ്ടുകളുടെ അഭാവവും ഒന്നും എഫ് സി ഗോവ ആരാധകര്‍ വക വെക്കണമെന്നില്ല. അടുത്ത കളി ജയിച്ചില്ലെങ്കില്‍ സീക്കോ മറുപടി പറയേണ്ടി വരും.

Story first published: Thursday, October 6, 2016, 8:52 [IST]
Other articles published on Oct 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+