Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എല്‍ക്ലാസികോ : റയല്‍ മാഡ്രിഡിന്റെയും ബാഴ്‌സയുടെയും സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ആരൊക്കെ ?

മാഡ്രിഡ്: ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് നടക്കാനിരിക്കുന്ന എല്‍ ക്ലാസികോ പോരിന്റെ ചൂടിലേക്ക് ഫുട്‌ബോള്‍ ലോകം അമര്‍ന്നു കഴിഞ്ഞു. ലാ ലിഗ കിരീടപ്പോരില്‍ ഒപ്പത്തിനൊപ്പംനില്‍ക്കുന്ന ടീമുകളാണ് റയല്‍ മാഡ്രിഡും ബാഴ്‌സലോണയും. ലോകത്ത് ഏറ്റവുമധികം സമ്പത്തും ആരാധകരുമുള്ള ക്ലബ്ബുകള്‍ തമ്മിലുള്ള ലാ ലിഗ പോരാട്ടം കിക്കോഫ് ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം. ഇരു ക്ലബ്ബുകളുടെയും ലൈനപ്പ് എങ്ങനെയാകുമോന്ന് നോക്കാം. കളിക്കാരുടെ ഫോമും പരിക്കും എല്‍ ക്ലാസികോയിലെ മുന്‍കാല ചരിത്രവുമൊക്കെ പരിഗണിച്ചാകും പരിശീലകര്‍ ആദ്യ ഇലവനെ തിരഞ്ഞെടുക്കുക.

റയല്‍ മാഡ്രിഡ് സാധ്യതാ ഇലവന്‍...

റയല്‍ മാഡ്രിഡ് സാധ്യതാ ഇലവന്‍...

4-3-1-2 ശൈലിയാകും സിദാന്റെ റയല്‍ പയറ്റുക.

ഗോള്‍ കീപ്പറായി നവാസ്.

ഗോള്‍ കീപ്പറായി നവാസ്.

പ്രതിരോധ നിരയില്‍ സെന്‍ട്രല്‍ ബാക്കുകളായി സെര്‍ജിയോ റാമോസും നാചോയും. ഇടത് വിംഗില്‍ മാര്‍സെലോ, വലത് വിംഗില്‍ കല്‍വായാല്‍.

മധ്യനിരയില്‍ മൂന്ന് പ്രബലര്‍. ടോണി ക്രൂസ്, കാസിമെറോ, ലൂകമോഡ്രിഡ്. ക്രൂസും മോഡ്രിചും വിംഗ് അറ്റാക്കര്‍മാരായി മാറുമ്പോള്‍ കാസിമെറോ ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡറുടെ റോളില്‍.

സ്‌ട്രൈക്കര്‍മാരായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കരീം ബെന്‍സിമയും വരുമ്പോള്‍ അവര്‍ക്ക് പിറകിലായി ഇസ്‌കോ സപ്പോര്‍ട്ടിംഗ് സ്‌ട്രൈക്കറുടെ റോളില്‍.

ബാഴ്‌സലോണ സാധ്യതാ ഇലവന്‍...

ബാഴ്‌സലോണ സാധ്യതാ ഇലവന്‍...

4-3-3 ശൈലിയില്‍ കോച്ച് ലൂയിസ് എന്റിക്വെ പദ്ധതി തയ്യാറാക്കും.

ഗോള്‍ വല കാക്കാന്‍ ടെര്‍ സ്റ്റിഗന്‍

ഗോള്‍ വല കാക്കാന്‍ ടെര്‍ സ്റ്റിഗന്‍

പ്രതിരോധത്തില്‍ സെന്‍ട്രല്‍ ബാക്കുകളായി ഉംറ്റിറ്റിയും പീക്വെയും. ഇടത് വിംഗില്‍ ജോര്‍ഡിഅല്‍ബയും വലത് വിംഗില്‍ സെര്‍ജി റോബര്‍ട്ടോയും.

മധ്യനിരയില്‍ ഇനിയെസ്റ്റ ബുസ്‌ക്വുറ്റ്‌സ് റാകിറ്റിച്.

മധ്യനിരയില്‍ ഇനിയെസ്റ്റ ബുസ്‌ക്വുറ്റ്‌സ് റാകിറ്റിച്.

മുന്നേറ്റത്തില്‍ ആര്‍ഡ ടുറാന്‍, സുവാരസ്, മെസി. നെയ്മറിന്റെ അഭാവത്തില്‍ മുന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് താരം ടുറാനാണ് നറുക്ക് വീഴുക.

Story first published: Sunday, April 23, 2017, 12:57 [IST]
Other articles published on Apr 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+