Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്റോണിയോ കോന്റെക്ക് ചെല്‍സിയില്‍ പുതിയ കരാര്‍, ഇന്റര്‍മിലാനിലേക്കുള്ള വഴിയടച്ച് ക്ലബ്ബ് മാനേജ്‌മെന്റ്‌

ലണ്ടന്‍: ഇറ്റാലിയന്‍ പരിശീലകന്‍ അന്റോണിയോ കോന്റെക്ക് ചെല്‍സി ക്ലബ്ബ് പുതിയ രണ്ട് വര്‍ഷ കരാര്‍ നല്‍കി. ഇതോടെ, അന്റോണിയോ കോന്റെ ഇറ്റലിയിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹം അടഞ്ഞു.

പുതിയ കരാര്‍ പ്രകാരം നാല്‍പ്പത്തേഴുകാരന്‍ 2018-19 വരെ ചെല്‍സിയില്‍ തുടരും. കഴിഞ്ഞ സീസണില്‍ ചെല്‍സിയിലെത്തിയ കോന്റെ ആദ്യ അവസരത്തില്‍ തന്നെ ക്ലബ്ബിനെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കി.

antonioconte

പുതിയ കരാര്‍ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ആദ്യ സീസണില്‍ തന്നെ അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. ചെല്‍സിയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുവാന്‍ പ്രയത്‌നിക്കുമെന്നും കോന്റെ പറഞ്ഞു.

ഇതിനകം പുതിയ താരങ്ങളെ കോന്റെ ടീമിലെത്തിച്ചിട്ടുണ്ട്. റോമയില്‍ നിന്ന് ജര്‍മന്‍ ഡിഫന്‍ഡര്‍ അന്റോണിയോ റുഡിഗര്‍, മൊണാക്കോയില്‍ നിന്ന് മിഡ്ഫീല്‍ഡര്‍ തിമോ ബകായാകോ എന്നിവരാണ് ചെല്‍സിയിലെത്തിയ പുതിയ കളിക്കാര്‍.

എവര്‍ട്ടനില്‍ നിന്ന് ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുകാകുവിനെ ടീമിലെത്തിക്കുന്നതില്‍ ചെല്‍സി മാനേജ്‌മെന്റ് പരാജയപ്പെട്ടതില്‍ കോച്ച് അന്റോണിയോ കോന്റെ ക്ഷുഭിതനായിരുന്നു. ഇന്റര്‍മിലാന്റെ ഓഫര്‍ സ്വീകരിച്ച് ഇറ്റലിയിലേക്ക് മടങ്ങിയേക്കുമെന്ന സൂചനയും വന്നു. എന്നാല്‍, ട്രാന്‍സ്ഫറില്‍ കോന്റെയുടെ ഇഷ്ടാനുസരണം പണമിറക്കാമെന്ന ഉറപ്പ് ക്ലബ്ബ് മാനേജ്‌മെന്റ് നല്‍കിയാണേ്രത പുതിയ കരാറിന് ധാരണായയത്.

Story first published: Wednesday, July 19, 2017, 17:03 [IST]
Other articles published on Jul 19, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+