Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്റര്‍ മിലാന്‍ വിടുമോ? നിലപാട് വ്യക്തമാക്കി അന്റോണിയോ കോന്റെ

മിലാന്‍: സൂപ്പര്‍ പരിശീലകന്‍ അന്റോണിയോ കോന്റെ ഇന്റര്‍മിലാന്‍ വിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. ഈ സീസണില്‍ ഇന്റര്‍ മിലാനിലെത്തിയ കോന്റെ ടീമിനെ മികച്ച രീതിയിലാണ് കൊണ്ടുപോകുന്നത്. സൂപ്പര്‍ താരങ്ങളെയടക്കം ടീമിലെത്തിച്ച് കരുത്തുകാട്ടാന്‍ കോന്റെയ്ക്ക് സാധിച്ചെങ്കിലും ഇന്റര്‍ മിലാന് സീരി എ കിരീടത്തിലേക്ക് എത്തിക്കാന്‍ കോന്റെയ്ക്ക് സാധിച്ചില്ല. ഇതിനിടെയാണ് ക്ലബ്ബിന് തൃപ്തികരമല്ലെങ്കില്‍ ക്ലബ്ബ് വിടാന്‍ തയ്യാറാണെന്ന് കോന്റെ പ്രതികരിച്ചത്.

മൂന്ന് വര്‍ഷത്തെ കരാറിലാണ് ഇന്റര്‍ മിലാനിലെത്തിയത്. ക്ലബ്ബിനെ പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്ന വിശ്വാസമുണ്ട്. അതിനായി സമയം ആവശ്യമുണ്ട്.വളരെ ആവേശത്തോടെയാണ് ഞാന്‍ ഇവിടെയെത്തിയത്. എനിക്ക് വിശ്വാസമുണ്ട്. നിലവില്‍ മൂന്ന് വര്‍ഷത്തെ കരാറുണ്ട്. അതിന് ശേഷം ഇവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ എനിക്ക് സന്തോഷം. ഒരുപാട് ദൂരം മുന്നോട്ടുപോകാന്‍ ഉണ്ടെന്ന് അറിയാം. ഞാന്‍ ചെയ്യുന്ന ജോലിയില്‍ എല്ലാവരും സന്തോഷവാന്മാരാണെങ്കില്‍ തുടരും. അല്ലാത്ത പക്ഷം ക്ലബ്ബ് ആവശ്യപ്പെട്ടാല്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാണ്- കോന്റെ പറഞ്ഞു.

antonioconte

കഴിഞ്ഞ ദിവസം ബോള്‍ഗാനയോട് ഇന്റര്‍ തട്ടകത്തില്‍ തോല്‍വി വഴങ്ങിയിരുന്നു. ഹെല്ലാസ് വെറോനയ്‌ക്കെതിരേ സമനില വഴങ്ങിയതും കോന്റെയ്ക്ക് സമ്മര്‍ദ്ദം നല്‍കുന്നു. അവസാന മത്സരത്തില്‍ ടോറിനോയെ 3-1ന് ഇന്റര്‍ തോല്‍പ്പിച്ചിരുന്നു. റോമലു ലുക്കാക്കുവിന്റെ അഭാവം ശക്തമായ തിരിച്ചടി നല്‍കുന്നു. ആഷ്‌ളി യങ്,ഡീഗോ ഗോഡിന്‍,ലുട്ടാരോ മാര്‍ട്ടിനെസ് തുടങ്ങിയവരെല്ലാം ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്.

32 മത്സരങ്ങളില്‍ നിന്ന് 20 ജയവും എട്ട് സമനിലയും നാല് തോല്‍വിയും ഉള്‍പ്പെടെ 68 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ഇന്റര്‍. തുല്യ മത്സരത്തില്‍ നിന്ന് 76 പോയിന്റുള്ള യുവന്റസാണ് പട്ടികയില്‍ തലപ്പത്ത്.ബോള്‍ഗാനയ്‌ക്കെതിരേയും വെറോനയ്‌ക്കെതിരെയും ജയം സ്വന്തമാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ യുവന്റസിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ററിന് സാധിക്കുമായിരുന്നു.

്‌വസാന സീസണിലെ പ്രകടനത്തില്‍ നിന്ന് വലിയ മുന്നേറ്റം നടത്താന്‍ ഇന്ററിന് സാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ 50കാരനായ കോന്റെ ഇന്ററില്‍ തുടരാനാണ് സാധ്യത. 2011-14 വരെ യുവന്റസിനെ പരിശീലിപ്പിച്ച കോന്റെയ്ക്ക് ഇറ്റലിയിലെ സാഹചര്യങ്ങള്‍ സുപരിചിതമാണ്. യുവന്റസിനൊപ്പം മൂന്ന് സീരി എ കിരീടവും ഒരു സൂപ്പര്‍ കോപ്പയും അദ്ദേഹം സ്വന്തമാക്കി. 2014-16വരെ ഇറ്റലിയുടെ പരിശീലകനായി പ്രവര്‍ത്തിച്ച അദ്ദേഹം 2016ല്‍ ചെല്‍സിയിലെത്തി. ചെല്‍സിക്ക് ഒരു പ്രീമിയര്‍ ലീഗും എഫ് എ കപ്പും നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചെങ്കിലും മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ടീം വിടുകയായിരുന്നു.

Story first published: Wednesday, July 15, 2020, 9:52 [IST]
Other articles published on Jul 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+