Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ് അവതാളത്തില്‍; ചെല്‍സി കോച്ച് അന്റോണിയോ കോന്റെ പുറത്തേക്ക്

ലണ്ടന്‍: ചെല്‍സി കോച്ച് അന്റോണിയോ കോന്റെ പുറത്തേക്കെന്ന് റിപ്പോര്‍ട്ട്. ടീമിന്റെ ചാമ്പ്യന്‍സ് ലീഗ് സ്ഥാനം അവതാളത്തിലായതോടെയാണ് ഇറ്റാലിയന്‍ കോച്ചിന് പുറത്തേക്കുള്ള വഴി തുറന്നത്. പ്രീമിയര്‍ ലീഗിലെ ആദ്യ നാലു സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ലീഗിലേക്ക് അവസരം ലഭിക്കുക.

ഐപിഎല്‍: ഷമി ഈസ് ബാക്ക്... വിവാദങ്ങളെ ക്ലീന്‍ ബൗള്‍ഡാക്കി പേസറുടെ തിരിച്ചുവരവ്
എന്നാല്‍, കഴിഞ്ഞദിവസം നടന്ന ടോട്ടന്‍ഹാം ചെല്‍സി മത്സരത്തില്‍ ടീം തോറ്റതോടെ ഇതിനുള്ള സാധ്യത ഏറെക്കുറെ അടഞ്ഞുകഴിഞ്ഞു. നാലാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമിനേക്കാള്‍ 8 പോയന്റ് പിറകിലാണ് ഇപ്പോള്‍ ചെല്‍സി. ഏഴു കളികള്‍ മാത്രം ശേഷിക്കെ ചെല്‍സിക്ക് അവസാന നാലിലെത്തുക പ്രയാസകരമായിരിക്കും.

antonio

കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ചെല്‍സിക്ക് ഇത്തവണ സ്ഥിരതയില്ലാത്ത പ്രകടനമാണ് വിനയായത്. കളിക്കാരുടെ ശാരീരിക ക്ഷമതയും ഫോമും ടീമിന് തിരിച്ചടിയായി. അതേസമയം, ടീം മോശം പ്രകടനം നടത്തിയാല്‍ കോച്ചിനെ പുറത്താക്കുന്ന പ്രവണത ഇക്കുറിയും ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ക്ലബ്ബ് ഉടമയും റഷ്യന്‍ കോടീശ്വരനുമായ അബ്രമോവിച്ച് ടീമിന്റെ പ്രകടനത്തില്‍ അസ്വസ്ഥനാണ്. ഇക്കാര്യം കോന്റെയോട് സൂചിപ്പിക്കുകയും ചെയ്തു. അതേസമയം, ഭാവി കാര്യങ്ങളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് ഇറ്റാലിയന്‍ കോച്ചിന്റെ പ്രതികരണം. ടീമിനുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു. 24 മണിക്കൂറും ക്ലബ്ബിനുവേണ്ടിയാണ് ചെലവഴിക്കുന്നത്. മാനേജ്‌മെന്റിന്റെ ഏതു തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോച്ച് ആയി ചുമതലയേറ്റശേഷം ആദ്യ സീസണില്‍ തന്നെ ടീമിനെ പ്രീമിയര്‍ലീഗ് ചാമ്പ്യന്മാരാക്കിയ കോന്റെയ്ക്ക് എഫ്എ കപ്പില്‍ കിരീടം നേടാന്‍ കഴിഞ്ഞാല്‍ ടീമിലെ സ്ഥാനം നഷ്ടമായേക്കില്ല.

Story first published: Tuesday, April 3, 2018, 8:46 [IST]
Other articles published on Apr 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+