Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒക്‌ടോബര്‍ മാസം ചെല്‍സിക്ക് സ്വന്തം, അന്റോണിയോ കോന്റെയും ഹസാദും കരുത്തറിയിച്ചത് ഇങ്ങനെ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി കോച്ച് അന്റോണിയോ കോന്റെക്ക് വലിയ ഭാവിയില്ലെന്ന് പ്രവചിച്ചവരുടെ കൂട്ടത്തില്‍ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസനും ഉള്‍പ്പെടും. ഇടക്കൊന്ന് ചെല്‍സി വിയര്‍ത്തപ്പോഴായിരുന്നു ഇറ്റാലിയന്‍ കോച്ച് കോന്റെയുടെ ഇംഗ്ലീഷ് വാസത്തില്‍ പലര്‍ക്കും സംശയം ഉദിച്ചത്.

എന്നാല്‍, ഒക്‌ടോബറിലെ മികച്ച പ്രീമിയര്‍ ലീഗ് കോച്ചിനുള്ള പുരസ്‌കാരം അന്റോണിയോ കോന്റെക്കാണെന്ന് അറിയുക. ആദ്യമായാണ് ഈ പുരസ്‌കാരം കോന്റെയെ തേടിയെത്തുന്നത്. തുടരെ അഞ്ച് ജയങ്ങളുമായി ചെല്‍സി ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയതാണ് മുന്‍ യുവെന്റസ് കോച്ചിന്റെ മൂല്യം ഉയര്‍ത്തിയത്. 3-4-3 ശൈലിയിലേക്കുള്ള മാറ്റമാണ് ചെല്‍സിയെ കരുത്തുറ്റ നിരയാക്കിയത്. ഗോളുകള്‍ വഴങ്ങാതെയുള്ള നീലപ്പടയുടെ കുതിപ്പ് അസൂയപ്പെടുത്തുന്നതാണ്.

cont

സെപ്തംബറില്‍ യുര്‍ഗന്‍ ക്ലോപിന്റെ ലിവര്‍പൂളില്‍ നിന്നേറ്റ തോല്‍വിക്ക് ശേഷമാണ് ചെല്‍സി ഉണര്‍ന്നത്.
ബെല്‍ജിയം വിംഗര്‍ എദന്‍ഹസാദിന്റെ തകര്‍പ്പന്‍ ഫോമാണ് ചെല്‍സി കോച്ചിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നത്. പോയ സീസണില്‍ നിറം മങ്ങിപ്പോയ ഹസാദിന്റെ മടങ്ങിവരവാണ് ഈ സീസണില്‍ കാണുന്നത്. ഒക്‌ടോബറിലെ പ്ലെയര്‍ പുരസ്‌കാരം മറ്റാര്‍ക്കുമല്ല. കോന്റെയുടെ വജ്രായുധമായ ഹസാദിന് തന്നെ.

Story first published: Saturday, November 19, 2016, 8:56 [IST]
Other articles published on Nov 19, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+