Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിയില്‍നിന്നും പുറത്തുപോയ അന്റോണിയോ കോന്റെ ഇനി ഇന്റര്‍മിലാന്‍ പരിശീലകന്‍

റോം: മുന്‍ ചെല്‍സി പരിശീലകന്‍ അന്റോണിയോ കോന്റെയെ ഇന്റര്‍മിലാന്‍ കോച്ച് ആയി നിയമിച്ചു. സീസണില്‍ അത്ര മികവില്ലാത്ത പ്രകടനം കാഴ്ചവെച്ച ഇന്റര്‍മിലാന് കോന്റെയുടെ വരവ് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. മൂന്നുവര്‍ഷത്തെ കരാറിലായാണ് നിയമനം. ഇതിനായി ഒന്‍പത് മില്യണ്‍ യൂറോ(ഏകദേശം 70 കോടി രൂപ) പ്രതിഫലം നല്‍കും.

antonioconte

ഇത്തവണ സീരി എയില്‍ നാലാം സ്ഥാനത്താണ് ഇന്റര്‍ ഫിനിഷ് ചെയ്തത്. സീസണിലെ അവസാന മത്സരത്തില്‍ നേടിയ ജയത്തോടെ ചാമ്പ്യന്‍സ് ലീഗില്‍ സ്ഥാനമുറപ്പിക്കാനും ഇന്ററിന് കഴിഞ്ഞിരുന്നു. എന്നാല്‍, ആരാധകര്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് കഴിയാത്തതോടെ ലൂസിയാനോ പല്ലേറ്റിയെ പുറത്താക്കാന്‍ ചൈനീസ് ഉടമസ്ഥതയിലുള്ള ക്ലബ്ബിന്റെ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

2011ന് ശേഷം ഒരു കിരീടം നേടാന്‍ 18 തവണ സീരി എ ജേതാക്കളായിരുന്ന ഇന്റര്‍മിലാന് കഴിഞ്ഞിട്ടില്ല. നേരത്തെ കോന്റെ പരിശീലകനായിരുന്നപ്പോള്‍ യുവന്റസ് എട്ടുതവണ തുടര്‍ച്ചയായി സീരി എ ചാമ്പ്യന്മാരായിരുന്നു. ഇതിനുശേഷം ഇറ്റലിയുടെ ദേശീയ ടീമിലേക്കും പിന്നീട് ചെല്‍സിയിലേക്കും പോയ കോന്റെയ്ക്ക് പഴയ മികവ് ആവര്‍ത്തിക്കാനായില്ല. ചെല്‍സിക്കൊപ്പം ഒരു പ്രീമിയര്‍ ലീഗും, എഫ്എ കപ്പും നേടിയിട്ടുണ്ട്.

Story first published: Friday, May 31, 2019, 17:46 [IST]
Other articles published on May 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+